17.1 C
New York
Monday, November 29, 2021
Home US News ട്രമ്പ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി സാറാ ഹക്കബി സാന്റേഴ്‌സ്

ട്രമ്പ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി സാറാ ഹക്കബി സാന്റേഴ്‌സ്

റിപ്പോർട്ട്: പി.പി. ചെറിയാൻ

അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സംസ്ഥാനത്തിലെ എല്ലാവരും ട്രമ്പ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി മുന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കബി.മാസങ്ങള്‍ക്കു മുമ്പു തന്നെ താൻ ട്രമ്പ് വാക്‌സിന്‍ സ്വീകരിച്ചതായി ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സാറാ അവകാശപ്പെട്ടു.

ട്രമ്പിന്റെ വാക്‌സിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രസിഡന്റ് ബൈഡന്‍, കമലഹാരിസ്, ആന്റണി ഫൗച്ചി എന്നിവരെ സാറ ഹക്കബി നിശിതമായി വിമര്‍ശിച്ചു. ട്രമ്പാണ് വാക്‌സിന്‍ കണ്ടെത്താന്‍ മുന്‍കൈ എടുത്തതും അതിന് ആവശ്യമായ യുദ്ധകാലാടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്നും സാറാ പറഞ്ഞു.

അര്‍ക്കന്‍സാസ് സംസ്ഥാനത്തിലെ 36 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. 11.34 ശതമാനമാണ് ഇപ്പോള്‍ ഇവിടെ പോസിറ്റീവ് റേറ്റ് എന്ന ജോണ്‍സ് ഹോപ്കിന്‍സ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

അര്‍ക്കന്‍സാസ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് ട്രമ്പിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് സാറാ ഹക്കബി മത്സരരംഗത്തെത്തിയിരിക്കുന്നത്. അര്‍ക്കസാസിലെ കോവിഡ് മരണവും, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നതു വാക്‌സിനേറ്റ് ചെയ്യാത്തതിനാലാണെന്നും ഇവര്‍ പറഞ്ഞു. പൗരന്മാരുടെ സുരക്ഷിതത്വത്തിന് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിച്ചു. ട്രമ്പിന്റെ വാക്‌സിന്‍ കോവിഡിനെതിരെ ഫലപ്രദമാണെന്നും ഇവര്‍ ചൂണ്ടികാട്ടി.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: