റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡമീര്‍ പുടിന്‍. മുന്‍ യു.എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ പുകഴ്ത്തി സംസാരിച്ചു.രാഷ്ട്രീയം കരിയറാക്കിയ വ്യക്തിയാണ് ബൈഡന്‍. ട്രംപില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ബൈഡന്റെ നയങ്ങളെന്നും പുടിന്‍ പറഞ്ഞു. അടുത്തയാഴ്ച ജനീവയില്‍ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. എന്‍.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പുടിന്‍ ട്രംപിനെ പുകഴ്ത്തി സംസാരിച്ചത്.
റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വളരെ കുറഞ്ഞ തോതിലാണ് മുന്നോട്ട് പോകുന്നതെന്നും പുടിൻ പറഞ്ഞത്. റഷ്യക്കെതിരെയും തനിക്കെതിരെയും ഉയര്‍ന്ന വിവാദങ്ങളില്‍ മറുപടി പറയാന്‍ പുടിന്‍ തയാറായില്ല. അമേരിക്കയ്ക്കെതിരെ നടന്ന റാൻസംവെയർ ആക്രമണത്തെ സംബന്ധിച്ചുള്ള വിഷയത്തിലും റഷ്യയിലുള്ള പ്രതിപക്ഷ നേതൃസ്ഥാനങ്ങളിലുള്ളവർക്കെതിരെ നടന്ന ആക്രമണങ്ങളിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറല്ല.
അതേസമയം റഷ്യയുമായി സംഘര്‍ഷത്തിനില്ലെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യയിൽ നിന്നും ഉയർന്നുവരുന്ന ഭീഷണികൾക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുമെന്നും ബൈഡൻ നേരത്തെ പറഞ്ഞിരുന്നു. യുഎസ് പ്രസിഡൻറ് ജോ ബൈഡൻ യൂറോപ്പിലേക്ക് എട്ട് ദിവസത്തെ സന്ദർശനത്തിനു പോകുന്നത്. യൂറോപ്പ് സന്ദർശനത്തിനിടെ റഷ്യൻ പ്രസിഡൻറ് വ്ളാഡമീർ പുടിനുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുക എന്ന് റിപ്പോർട്ട്.