17.1 C
New York
Wednesday, August 4, 2021
Home US News ട്രംപിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഭാവിയില്ലെന്നു നിക്കി ഹേലി

ട്രംപിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഭാവിയില്ലെന്നു നിക്കി ഹേലി

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടണ്‍: ജനുവരി ആറിനു യുഎസ് കാപ്പിറ്റോളില്‍ ട്രംപിന്റെ നേരിട്ടുള്ള ഇടപെടലിനെ വീണ്ടും വിമര്‍ശിച്ച് മുന്‍ യുഎസ് അംബാസിഡര്‍ നിക്കി ഹേലി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന് ഇനി യാതൊരു ഭാവിയുമില്ലെന്ന് നിക്കി ഫെബ്രുവരി 12-നു വെള്ളിയാഴ്ച പൊളിറ്റിക്കോ മാഗസിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു.

അരുതാത്ത പാതയിലൂടെയാണ് ട്രംപ് നടന്നുനീങ്ങിയത്. ട്രംപിനെ അനുഗമിക്കുന്നതില്‍ ഇനി യാതൊരു അര്‍ഥവുമില്ല. ഒരു കാരണവശാലും അദ്ദേഹത്തിനു ചെവി കൊടുക്കേണ്ടതില്ലെന്നും അവര്‍ അഭിപായപ്പെട്ടു. ഇത്തരത്തിലുള്ള യാതൊന്നും സംഭവിക്കുന്നതിന് അനുവദിച്ചുകൂടെന്നും നിക്കി ഹേലി കൂട്ടിച്ചേര്‍ത്തു.

ട്രംപുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക ദൂരം കാത്തുസൂക്ഷിച്ചിരുന്നതായും, 2018-ല്‍ ട്രംപ് ഭരണത്തില്‍ നിന്നും മാറിയ സാഹചര്യത്തിലും നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുവാന്‍ ശ്രമിച്ചിരുന്നതായും ഹേലി പറഞ്ഞു.

ജനുവരി ആറിന് അന്നത്തെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോടുള്ള ട്രംപിന്റെ പെരുമാറ്റം തന്നെ വളരെ വേദനിപ്പിച്ചതായും, അതിനുശേഷം ട്രംപുമായും സംസാരിച്ചിട്ടില്ലെന്നും ഹേലി പറയുന്നു. ട്രംപിനോട് എന്നും കൂറുപുലര്‍ത്തിയ വ്യക്തിയായിരുന്നു പെന്‍സെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്രംപ് ചെയ്ത പ്രവര്‍ത്തികളെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യത്തിനു അദ്ദേഹം ജനങ്ങളില്‍ നിന്നും അകന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും ഹേലി പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെട്ടു പ്രസിഡന്റ് ബൈഡന്‍

ന്യൂയോര്‍ക്ക്: നിരവധി ലൈംഗീകാരോപണങ്ങള്‍ക്ക് വിധേയനായ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ കുമൊ രാജിവെക്കണമെന്ന് പ്രസിഡന്റ് ബൈഡന്‍. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലൈഗീകാരോപണങ്ങളില്‍ പലതും ശരിവെച്ചതിനെ തുടര്‍ന്ന് ഗവര്‍ണ്ണറുടെ രാജി ആവശ്യം ശക്തിപ്പെടുത്തുന്നതിനിടെയാണ് ബൈഡനും രാജി ആവശ്യപ്പെട്ടിരിക്കുന്നത്....

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായെന്ന് സുധാകരന്‍ പറഞ്ഞു. ആഭാസത്തരം മാത്രമാണ് കൈമുതല്‍. മുഖ്യമന്ത്രി മറ്റൊരു ശിവന്‍കുട്ടി. സംരക്ഷിക്കുന്ന സിപിഎമ്മിന് നാണവും...

ഫൊക്കാന വിമത പ്രസിഡന്റ് ആകാൻ വേണ്ടി ജേക്കബ് പടവത്തിൽ കുടുംബാഗങ്ങളെ ഉൾപ്പെടുത്തി വ്യാജ സംഘടനകൾ ഉണ്ടാക്കി: ഫൊക്കാന നേതാക്കന്മാർ

ഫ്ലോറിഡ: ഫൊക്കാനയുടെ പേരിൽ പുതിയ പ്രസിഡണ്ട് എന്ന് പറഞ്ഞു അവതരിക്കപ്പെട്ട ജേക്കബ് പടവത്തിൽ വ്യാജ സംഘടനകൾ ഉണ്ടാക്കിയാണ് നോമിനേഷൻ സംഘടിപ്പിച്ചതെന്ന് ഫോക്കാന ഭാരവാഹികൾ വ്യക്തമാക്കി. വിമത സംഘടനയുടെ പ്രസിഡണ്ട് ആകാൻ ഡേലഗേഷനുവേണ്ടി ഫ്ലോറിഡയിലെ...

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

ന്യൂജേഴ്‌സി: ഫൊക്കാനയുടെ അംഗസംഘടനകൾക്കിടയിലും അമേരിക്കയിലും  കാനഡയിലും നാട്ടിലുമുള്ള മലയാളികൾക്കിടയിലും  തെറ്റിദ്ധാരണ പരത്തും വിധം വ്യാജ വാർത്തകൾ പടച്ചുവിടുന്ന കള്ള നാണയങ്ങളെ തിരിച്ചറിയണമെന്ന് ഫൊക്കാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.. ഐ.പി.സി.എൻ.എ ന്യൂയോർക്ക് ചാപ്പ്റ്ററിന്റെ ആഭിമുഖ്യത്തിൽ...
WP2Social Auto Publish Powered By : XYZScripts.com