വാർത്ത: പി.പി. ചെറിയാൻ
വാഷിംഗ്‌ടൺ ഡി.സി: ജൊ ബൈഡൻ പ്രസിഡന്റായി ചുമതലയേൽക്കുന്നതു വരെ ട്രംപിന്റെ ഇഎംപീച്ചിമെന്റ് സാധ്യതയില്ലെന്നും പ്രമേയം സെന്റ് ചർച ചെയ്യില്ലെന്നും, ഇഎംപീച്ചിമെന്റ്
ട്രയൽ ആവശ്യമെങ്കിൽ നൂറു സെനറ്റർമാരുടേയും അംഗീകാരം ആവശ്യമാണെന്നും സെനറ്റ് ഭൂരിപക്ഷനേതാവ് മിച്ചു മെക്കോണലിന്റെ മെമ്മോയിൽ പറയുന്നു.
നാൻസി പെലോസി ട്രംപിന്റെ ഇംപീച്ച്മെന്റ് പ്രമേയം ജനുവരി 11 തിങ്കളാഴ്ച യു.എസ്. ഹൗസിൽ കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡമോക്രാറ്റിക്ക് പാർട്ടിക്കു ഭൂരിപക്ഷമുള്ള യു.എസ്. ഹൗസ് പ്രമേയം അംഗീകരിച്ചാലും സെനറ്റിൽ ജനുവരി 19-നു മാത്രമേ അവതരിപ്പിക്കാനാകൂ. ജനുവരി 19 നാണ് അടുത്ത യു.എസ്. സെനറ്റ് സെഷൻ വിളിച്ചിരിക്കുന്നത്. ഇംപിച്ച് മെന്റ് വിചാരണ നടക്കുന്ന സെനറ്റിൽ അദ്ധ്യക്ഷത വഹിക്കേണ്ടത് ചീഫ് ജസ്റ്റിസാണ്. ജനുവരി ഇരുപ്[അതിനു ട്രംപ് സ്ഥാനമൊഴിയുന്നതിനാൽ ചീഫ് ജെസ്റ്റീസിനെത്തന്നെ ലഭിക്കുമോ എന്നതിലും തീരുമാനമായില്ല.
യു.എസ്. ഹൗസിൽ ജൊ ബൈഡൻ പ്രസിഡന്റായതിനു ശേഷം ട്രയൽ നടക്കുകയാണെങ്കിൽ പോലും റിപ്പബ്ളിക്കൻ സെനറ്റർമാർ ഒന്നിച്ച് ഇതിനെ എതിർക്കുന്നതിനാണ് സാധ്യത. അലാസ്കയിൽ നിന്നുള്ള ഒരു റിപ്പബ്ളിക്കൻ സെനറ്റർ മാത്രമാണ് ഇംപീച്മെന്റിനെ അനുകൂലിക്കുന്നത്. ട്രംപിന്റെ ഭരണം പത്തു ദിവസം കൂടി മാത്രമാണെന്നതിനാൽ ഇംപീച്ച്മെന്റിന് സാധ്യത വളരെ കുറവാണ്..
