വാർത്ത: പി.പി. ചെറിയാൻ
സൗത്ത് കരോളിലിന: ട്രംപ് ക്യാബിനറ്റിലെ ഇന്ത്യൻ അമേരിക്കൻ വംശജയും യുണൈറ്റഡ് നാഷനൽസ് അമേരിക്കൻ അംബാസിഡറുമായ നിക്കിഹേലി, ട്രംപ് ജനുവരി 6 ന് നടത്തിയ പ്രസംഗം വളരെ തെറ്റായിരുന്നുവെന്നും അനുയായികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതുമായിരുന്നുവെന്ന് ജനുവരി 7 – ന് റിപ്പബ്ളിക്കൻ നാഷണൽ കമ്മറ്റി യോഗത്തിൽ തുറന്നടിച്ചു. ട്രംപിനെതിരെ പരസ്യമായി രംഗത്തു വരുന്ന അവസാന മുൻ ക്യാബിനറ്റ അംഗമാണ് ഹേലി. നവംബർ 3 – ന് ശേഷമുള്ള ട്രംപിന്റെ പ്രവർത്തനങ്ങൾക്ക് ചരിത്രം വിധിയെഴുതുമെന്നും അവർ പറഞ്ഞു.

ട്രംപ് ഭരണത്തിന്റെ അവസാന ദിനങ്ങൾ വളരെ നിരാശാജനകമാണ്. രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും വിശ്വസിക്കുന്ന ഏതൊരാൾക്കും നാണക്കേടുണ്ടാകുന്നതാണ് ട്രംപിന്റെ നിലപാടുകളെന്ന് ഹേലി അഭിപ്രായപ്പെട്ടു. 2016 – ൽ സൗത്ത് കരോളിലിന ഗവർണർ സ്ഥാനം രാജിവെച്ചു. ട്രംപിന്റെ ക്യാബിനറ്റിന്റെ അംഗമാകുമ്പോൾ വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. ട്രംപിന്റെ നാലു വർഷത്തെ ഭരണ നേട്ടങ്ങൾ ദിവസങ്ങൾ കൊണ്ടു ഇല്ലാതാകുന്നതാണ് അമേരിക്കൻ ജനത ദർശിച്ചത്.
മൂന്ന് സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കാൻ ഇറാൻ ന്യൂക്ലിയർ ഡീലിൽ നിന്നു പിന്മാറാൻ തുടങ്ങി നിരവധി നല്ല പ്രവൃത്തികൾ ട്രംപ് ഭരണകൂടം ചെയ്തിരുന്നുവെന്നും നിക്കി ഓർമ്മപ്പെടുത്തി. ട്രംപ് റിപ്പബ്ളിക്കൻ പാർട്ടിക്ക് നൽകിയ മുറിവുകൾ ഉണങ്ങുന്നതിന് സമയമെടുക്കുമെന്നും 2024-ലെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള നിക്കി ഹേലി പറഞ്ഞു.
