വാഷിംഗ്ടൺ: ജൂലായ് 23 ന് നടക്കുന്ന ടോക്കിയോ ഒളിംപിക്സ് സമ്മർ ഗെയിംസിൽ യുഎസിനെ പ്രതിനിധികരിച്ചു ടേബിൾ ടെന്നിസ് താരങ്ങളായ കനക് ജാ, നിഖിൽ കുമാർ എന്നിവർ പങ്കെടുക്കും.
2021 ലെ ഒളിംപിക്സ് നടക്കുമോ എന്നതു സംശയാസ്പദമാണെന്നും ഇതിനെകുറിച്ചു നാഷനൽ ഗവേണിംഗ് ബോഡിയും യുഎസ് ഒളിംപിക് ആന്റ് പാര ലിംപിക്ക് കമ്മിറ്റിയും വീണ്ടും ചർച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്.
പുരുഷ വിഭാഗത്തിൽ യോഗ്യതാ മത്സരത്തിലാണ് നിഖിൽ കുമാർ യുഎസ് ടെന്നിസ് ടീമിൽ സ്ഥാനം പിടിച്ചത്. രണ്ടു ഇന്ത്യൻ അമേരിക്കക്കാരെ കൂടാതെ, യുഎസ് ടെന്നിസ് ടീമിൽ മൂന്ന് ചൈന – അമേരിക്കൻസും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കനക് ജാ പതിനാലാം വയസ്സിൽ ടെന്നിസ് വേൾഡ് കപ്പിൽ പങ്കെടുത്തിട്ടുണ്ട്. വേൾഡ് കപ്പിൽ പങ്കെടുക്കുന്ന ആദ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് കനക് ജാ. രണ്ടു വർഷത്തിനുശേഷം യുഎസ് ഒളിംപിക് ടീമിൽ അംഗമാകുന്നതിനും ജാക്ക് കഴിഞ്ഞു.
നിഖിൽ കുമാർ 8–ാം വയസ്സിലാണ് ആദ്യമായി പ്രധാന ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 2016 ൽ ലാസ‍്‍വേഗാസിൽ നടന്ന നാഷനൽ ചാംപ്യൻഷിപ്പിൽ കുമാർ പങ്കെടുത്തു.
വേൾഡ് ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പിൽ 14–ാം വയസ്സിൽ പങ്കെടുത്ത നിഖിൽ സിംഗിൾസിൽ ഫൈനൽ വരെ എത്തിയിരുന്നു. 2020 ൽ പതിനേഴ് വയസ്സിൽ ഒളിംമ്പിക് ഗെയിംസിൽ യുഎസിനെ പ്രതിനിധീകരിക്കുവാൻ കഴിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരൻ എന്ന ബഹുമതിയും നിഖിലിന് ലഭിച്ചിട്ടുണ്ട്.
