ചെറിഹില്‍, ന്യുജേഴ്‌സി: ന്യൂജേഴ്‌സിയില്‍ നിര്യാതനായ ടൈറ്റസ് തോമസിന്റെ (ടിറ്റി, 71) പൊതുദര്‍ശനം മാര്‍ച്ച് 7 ഞായറാഴ്ച വൈകുന്നേരം 5 മുതല്‍ 7.30 വരെ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ച് നടക്കും.(9999 ഗാന്‍ട്രി റോഡ്, ഫിലാഡല്‍ഫിയ, പി.എ. 19115)
ആദ്യ ഭാഗ സംസ്കാര ശുശ്രൂഷയില്‍ റവ.അനീഷ് തോമസ് തോമസ് പ്രധാന കാര്‍മ്മികത്വം വഹിക്കും.
മാര്‍ച്ച് 8 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 10 30 വരെ നടക്കുന്ന വ്യൂവിംഗ് സര്‍വ്വീസിന് ശേഷം നടക്കുന്ന രണ്ടാം ഭാഗ സംസ്കാര ശുശ്രൂഷയെ തുടര്‍ന്ന് 12 മണിക്ക് ന്യൂജേഴ്‌സിയിലെ ചെറിഹിലിലുള്ള കോള്‍സ് ടൗണ്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും. (100 കിംഗ്‌സ് ഹൈവേ, നോര്‍ത്ത് ചെറി ഹില്‍, ന്യു ജേഴ്‌സി 08034)
കോവിഡ് ചട്ടങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കും പൊതുദര്‍ശനവും സംസ്കാരവും.
ലൈവ് സ്ട്രീം:
https://sojimediausa.com/live/
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെബോയി 856607 9665, കുര്യൻ കുരുവിള 856 673 9710