17.1 C
New York
Wednesday, August 10, 2022
Home US News ടെന്നസ്സി വിമാനാപകടത്തില്‍ മരിച്ച ഏഴു പേരില്‍ മുന്‍ 'ടാര്‍സന്‍' ഹോളിവുഡ് താരവും

ടെന്നസ്സി വിമാനാപകടത്തില്‍ മരിച്ച ഏഴു പേരില്‍ മുന്‍ ‘ടാര്‍സന്‍’ ഹോളിവുഡ് താരവും

റിപ്പോർട്ട്: പി.പി. ചെറിയാൻ

ടെന്നിസ്സി: ടെന്നസ്സി തടാകത്തില്‍ ശനിയാഴ്ച തകര്‍ന്നു വീണ ചെറിയ ജെറ്റ് വിമാനത്തില്‍ ഉണ്ടായിരുന്ന ഏഴു പേരില്‍ 1990 കളില്‍ ടെലിവിഷന്‍ സീരീസില്‍ ടാര്‍സന്റെ റോള്‍ അഭിനയിച്ച ഹോളിവുഡ് താരം ജൊ ലാറയും (58) ഉള്‍പ്പെടുന്നതായി റൂതര്‍ ഫോര്‍ഡ് – കൗണ്ടി ഓഫീഷ്യല്‍സ് ഞായറാഴ്ച അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ഏഴു പേരും മരിച്ചുവെന്നാണു കരുതുന്നത്. വിമാനത്തിന്റെ പല ഭാഗങ്ങളും മുങ്ങല്‍ വിദഗ്ദര്‍ കണ്ടെത്തിയിട്ടുണ്ട്. ഏഴു പേരുടേയും വിവരങ്ങള്‍ കുടുംബാംഗങ്ങളുടെ അനുമതിയോടെ പ്രസിദ്ധീകരിച്ചു. നടന്റെ ഭാര്യ ഗ്വന്‍ലാറയെയും (68) അപകടത്തില്‍ കാണാതായിട്ടുണ്ട്

റൂതര്‍ ഫോര്‍ഡ് കൗണ്ടി വിമാനത്താവളത്തില്‍ നിന്നു പാം ബീച്ച് രാജ്യാന്തര വിമാനത്താവളത്തിലേക്കു പറന്നുയര്‍ന്ന സെസ്‌ന C501 എന്ന ജെറ്റ് വിമാനമാണു ശനിയാഴ്ച രാവിലെ ടെന്നിസ്സി തടാകത്തില്‍ തകര്‍ന്നു വീണതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

വിമാനം തകര്‍ന്നു വീണ ഭാഗത്തു മുങ്ങല്‍ വിദഗ്ധര്‍ അന്വേഷണമാരംഭിച്ചു.
വിമാനത്തിലുണ്ടായിരുന്ന ഏഴു പേരും മരിച്ചു എന്നാണ് കരുതുന്നത് . വിമാനത്തിന്റെ പല ഭാഗങ്ങളും മുങ്ങല്‍ വിദഗ്ദര്‍ കണ്ടെത്തിയിട്ടുണ്ട്. തടാകത്തിന്റെ അപകട സ്ഥലത്ത് എല്ലാ ജലഗതാഗതങ്ങളും നിരോധിച്ചിട്ടുണ്ട്.

നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നു. വിമാനത്തിലുണ്ടായിരുന്ന ഏഴു പേര്‍ക്കും നിയമപരമായി വിമാനം പറത്തുന്നതിനുള്ള ലൈസന്‍സ് ഇല്ലായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...

“മാനസികാരോഗ്യം എങ്ങനെ നിലനിർത്താം” എന്ന വിഷയത്തിൽ ഫൊക്കാന സംഘടിപ്പിച്ച വെബിനാർ വൻവിജയം

ജൂലൈ മാസം 24 ആം തീയതി ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക ബി പോസിറ്റീവ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബ്ബിനാർ കൗമാരക്കാർക്കും മാതാപിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെട്ടു. കൃത്യം 7.30 ന്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: