17.1 C
New York
Saturday, November 26, 2022
Home US News ടെക്‌സസ് സംസ്ഥാനത്ത് കോവിഡ് 19 മരണം 40,000 കവിഞ്ഞു

ടെക്‌സസ് സംസ്ഥാനത്ത് കോവിഡ് 19 മരണം 40,000 കവിഞ്ഞു

Bootstrap Example

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഓസ്റ്റിന്‍: കോവിഡ് 19 മഹാമാരി മൂലം ടെക്‌സസ് സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം നാല്‍പ്പതിനായിരം കവിഞ്ഞതായി ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ അറിയിപ്പില്‍ പറയുന്നു. വെള്ളിയാഴ്ച സംസ്ഥാനത്ത് 324 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 40,095 ആയി ഉയര്‍ന്നു. കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം വെള്ളിയാഴ്ച 11,371 ആയി. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 2541845 ആയിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയില്‍ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 34.3 ശതമാനം കുറവുണ്ടായതായി ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടെക്‌സസ് ജനസംഖ്യയില്‍ 9.8 ശതമാനം പേര്‍ക്ക് മാത്രമേ ഇതുവരെ ഒരു ഡോസ് ഫൈസറോ, മൊഡേര്‍ണ വാക്‌സിനോ ലഭിച്ചിട്ടുള്ളൂ. രണ്ടു ഡോസ് ലഭിച്ചവര്‍ 3.6 ശതമാനം മാത്രമാണെന്നും സിഡിസിയുടെ അറിയിപ്പില്‍ പറയുന്നു. 2.1 മില്യന്‍ ടെക്‌സസ് ജനത കോവിഡില്‍ നിന്നും മോചിതരായിട്ടുണ്ട്.

ഡാളസ് കൗണ്ടിയില്‍ ഫെബ്രുവരി 12 വെള്ളിയാഴ്ച നാല്‍പ്പതും, ടെറന്റ് കൗണ്ടിയില്‍ 71 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് പൊതുവെ കോവിഡ് ഭീകരത കുറഞ്ഞുവരികയാണെങ്കിലും നിലവിലുള്ള പ്രതിരോധ നിബന്ധനകള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

പി.ജെ.എസ് യാത്ര അയപ്പു നൽകി

ജിദ്ദ :- ജോലി സംബന്ധമായി ജിദ്ദയിൽ നിന്നും ബഹറിനിലേക്ക് സ്ഥലം മാറി പോകുന്ന പത്തനംതിട്ട ജില്ലാ സംഗമത്തിൻ്റെ (പി.ജെ.എസ്) സജീവ അംഗവും അറിയപ്പെടുന്ന കലാകാരനുമായ സജി വർഗീസ് ഓതറക്കും, സഹധർമ്മിണി സുനു സജിക്കും,...

നന്ദിയുടെ പാച്ചു ചേർത്തുവച്ച താങ്ക്സ് ഗിവിങ് (കോരസൺ വർഗീസ്)

ഇപ്രാവശ്യത്തെ താങ്ക്സ്ഗിവിങ് ലഞ്ച് ഗ്രൗണ്ട് സീറോയ്ക്ക് തൊട്ടടുത്തുള്ള ഒ'ഹാര, ഐറിഷ് പബ്ബിലാകട്ടെ എന്ന് തീരുമാനിച്ചു സിബിയോടൊപ്പം അവിടെ കടന്നുചെന്നു. പലപ്പോഴും അതിനു മുന്നിലൂടെ പോകാറുണ്ടായിരുന്നെങ്കിലും ഇതുവരെ അവിടെപോകാൻ കഴിഞ്ഞിരുന്നില്ല. തൊട്ടടുത്തുള്ള ഫയർ ഡിപ്പാർട്മെന്റിൽ നിന്നും...

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറി; എംവിഐക്ക്‌ സസ്പെൻഷൻ.

മലപ്പുറത്ത്‌ ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറിയ എം വി ഐയെ സസ്പെൻഡ് ചെയ്തു. എം വി ഐ സി ബിജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. നേരത്തെ യുവതിയുടെ പരാതിയിൽ...

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ല; സുപ്രിംകോടതി.

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ലെന്ന് സുപ്രിംകോടതി. നിയമാനുസൃത നടപടി മാനസികമായ പീഡനമായി വ്യാഖ്യാനിക്കാനാവില്ല. അധ്യാപകർക്കും വിദ്യാലയങ്ങൾക്കും അവരുടെ മൂല്യങ്ങൾ സംരക്ഷിക്കാനായി എടുക്കുന്ന നിലപാടുകൾക്ക് സംരക്ഷണം ലഭിക്കണമെന്നും സുപ്രിം കോടതി നിർദേശിച്ചു. മദ്യ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: