17.1 C
New York
Tuesday, January 18, 2022
Home US News ടെക്‌സസ് സംസ്ഥാനത്തെ മാസ്‌ക് മാന്‍ഡേറ്റ് നീക്കം ചെയ്തു ഗവര്‍ണ്ണറുടെ ഉത്തരവ്; നൂറു ശതമാനം വ്യാപാര സ്ഥാനങ്ങളും...

ടെക്‌സസ് സംസ്ഥാനത്തെ മാസ്‌ക് മാന്‍ഡേറ്റ് നീക്കം ചെയ്തു ഗവര്‍ണ്ണറുടെ ഉത്തരവ്; നൂറു ശതമാനം വ്യാപാര സ്ഥാനങ്ങളും തുറന്നു പ്രവര്‍ത്തിക്കും

റിപ്പോർട്ട്: പി പി ചെറിയാൻ,ഡാളസ്

ഓസ്റ്റിന്‍: ടെക്‌സ് സംസ്ഥാനത്തെ നിലവിലിരുന്ന മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് റദ്ദ് ചെയ്തു ഗവര്‍ണ്ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. മാസ്‌ക് മാന്‍ഡേറ്റ് നീക്കം ചെയ്തു, ടെക്‌സസ്സിലെ മുഴുവന്‍ സ്ഥാപനങ്ങളിലും ഉള്‍കൊള്ളുവാന്‍ കഴിയുന്നത്ര ആളുകളെ പ്രവേശിപ്പിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ഗവര്‍ണ്ണര്‍ മാര്‍ച്ച് 2 ചൊവ്വാഴ്ച ഒപ്പു വെച്ചത്

ഇതോടെ മാസ്‌ക് മാന്‍ഡേറ്റ് ഒഴിവാക്കുന്ന അമേരിക്കയിലെ 13-ാമത് സംസ്ഥാനമായി ടെക്‌സസ്. ഉത്തരവ് മാര്‍ച്ച് 10 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഗവര്‍ണ്ണര്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

. നൂറുശതമാനം പ്രവര്‍ത്തനസജ്ജമായാല്‍ സംസ്ഥആനത്ത് രോഗവ്യാപനം വര്‍ദ്ധിക്കുമോ എന്നതിനെ കുറിച്ചും വ്യക്തമായ ഉത്തരം ഉത്തരവിലുണ്ടെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഗവര്‍ണ്ണര്‍ ഉത്തരവിറക്കിയത്. ടെക്‌സസിലെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാക്കിയ, നിരവധി ചെറുകിട വ്യവസായ ഉടമസ്ഥര്‍ക്ക് അവരുടെ ബില്ലുകള്‍ പോലും അടക്കുവാന്‍ കഴിയാത്ത സാഹചര്യം ഇനിയും ഉണ്ടാകാന്‍ അനുവദിച്ചുകൂടാ എന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.ടെക്സ്സിലെ ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്ന സാഹചര്യത്തിലാണ് ഗവര്‍ണ്ണര്‍ പുതിയ ഉത്തരവ് ഇറക്കിയത്.

മാസ്‌ക മാന്‍ഡേറ്റ് ഒഴിവാക്കിയതിന് മറ്റൊരു കാരണമായി ചൂണ്ടികാട്ടിയത് സംസ്ഥാനത്തെ 5.7 മില്യണ്‍ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞുവെന്നാണ്. മാസ്‌ക ധരിക്കാത്തതിന് ഫൈനോ, തടവോ ഇനി മുതല്‍ ഉണ്ടായിരിക്കില്ലെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഏഴു ദിവസം തുടര്‍ച്ചയായി ആശുപത്രിയിലെ 15 ശതമാനത്തിലധികം ബഡ്ഡുകൾ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞാല്‍ അതതു കൗണ്ടി ജഡ്ജിമാര്‍ക്ക് 50% നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ഉത്തരവില്‍ വ്യവസ്ഥയുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു.

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിത(46)യാണ് മരിച്ചത്. കല്ലറ സി.എഫ്.എൽ.ടി.സിയിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന്...

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ കുറഞ്ഞു, മരണസംഖ്യയിലും കുറവ്.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞു. 2,38,018 ആയാണ് പ്രതിദിന കേസുകൾ കുറഞ്ഞത്. 14.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണസംഖ്യ 310 ആയും കുറഞ്ഞു.നിലവിൽ 17,36,628 സജീവ രോഗികളാണ് രാജ്യത്തുള്ളത്. അതേസമയം...

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗബാധയെത്തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഓഫീസില്‍ കൊവിഡ് പടരുന്ന സാഹചര്യമുണ്ടായതിനെത്തുടര്‍ന്ന് അവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രി ഉള്‍പ്പെടെ നടത്തിയ ആര്‍ടിപിസിആര്‍...

പോക്‌സോ കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി.

പത്തനംതിട്ട പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ നിന്ന് പോക്‌സോ കേസ് പ്രതി ചാടിപോയി. സജു കുര്യനാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ചാടിപ്പോയത്. പതിനഞ്ച് വയസുകാരിയെ പ്രണയം നടിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: