17.1 C
New York
Sunday, September 19, 2021
Home US News ടെക്‌സസ് വിദ്യാഭ്യാസ ജില്ലയില്‍ രണ്ടു അദ്ധ്യാപകര്‍ കോവിഡ് ബാധിച്ചു മരിച്ചു ; സെപ്റ്റംബര്‍ 7 വരെ...

ടെക്‌സസ് വിദ്യാഭ്യാസ ജില്ലയില്‍ രണ്ടു അദ്ധ്യാപകര്‍ കോവിഡ് ബാധിച്ചു മരിച്ചു ; സെപ്റ്റംബര്‍ 7 വരെ സ്‌കൂളുകള്‍ക്ക് അവധി

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാക്കൊ (ടെക്‌സസ്): കോണലി ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ട് ജൂനിയര്‍ ഹൈസ്‌കൂളിലെ സോഷ്യല്‍ സ്റ്റഡീസ് അദ്ധ്യാപകരായ നറ്റാലിയ ചാന്‍സലര്‍ (41) ഡേവിഡ് മെക്ക്‌കോര്‍മിക്ക് (59) എന്നീ അദ്ധ്യാപകര്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ടെക്‌സസ് സ്‌കൂള്‍ ഡിസ്ട്രിക്ട് ക്യാംപസുകളിലെ വിദ്യാലയങ്ങള്‍ സെപ്റ്റംബര്‍ 7 വരെ അടച്ചിടുന്നുവെന്ന് അസിസ്റ്റന്റ് സൂപ്രണ്ട് ജില്‍ ബോട്ടില്‍ബര്‍ഗ് അറിയിച്ചു . ഈ അദ്ധ്യാപകരോട് അടുത്ത് പെരുമാറിയ എല്ലാ സ്റ്റാഫംഗങ്ങളും ഇടവിട്ട ദിവസങ്ങളില്‍ കോവിഡ് പരിശോധന നടത്തണമെന്നും ബോട്ടിൻ ബര്‍ഗ നിര്‍ദ്ദേശിച്ചു .

എല്ലാ വിദ്യാലയങ്ങളും അണുവിമുക്തമാക്കുന്നതിന് വേണ്ടിയാണ് സ്‌കൂള്‍ സെപ്റ്റംബര്‍ 7 വരെ അടച്ചിടുന്നതെന്നും അതെ സമയം വിദ്യാര്‍ത്ഥികള്‍ക്ക് റിമോട്ട് ലേണിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ജില്‍ അറിയിച്ചു .

വിദ്യാലയങ്ങള്‍ അടച്ചിടേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും എന്നാല്‍ വിദ്യാലയങ്ങളിലെ സ്റ്റാഫ് അംഗങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ നഴ്സിന് നല്‍കണമെന്നും സൂപ്രണ്ട് മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു .

സമര്‍ത്ഥരായ രണ്ടു അദ്ധ്യാപകരെയാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവരുതെന്നു ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു .

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: