17.1 C
New York
Wednesday, August 10, 2022
Home US News ടെക്‌സസ് വാള്‍മാര്‍ട്ടില്‍ മാസ് ഷൂട്ടിംഗിന് പദ്ധതിയിട്ട ഇരുപത്തിയെട്ടുകാരന്‍ അറസ്റ്റില്‍

ടെക്‌സസ് വാള്‍മാര്‍ട്ടില്‍ മാസ് ഷൂട്ടിംഗിന് പദ്ധതിയിട്ട ഇരുപത്തിയെട്ടുകാരന്‍ അറസ്റ്റില്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

കെര്‍വില്ലി(ടെക്‌സസ്): ടെക്‌സസ് സംസ്ഥാനത്തെ കെര്‍വില്ലിയില്‍ സ്ഥിതിചെയ്യുന്ന വാള്‍മാര്‍ട്ടില്‍ മാസ്സ് ഷൂട്ടിംഗിന് പദ്ധതിയിട്ട ഇരുപത്തിയെട്ടു വയസ്സുള്ള കോള്‍മാന്‍ തോമസ് ബ്ലെവിന്‍സിനെ(28) അന്വേഷണ സംഘം അറസ്റ്റു ചെയ്തതായി കെ.സി.എസ്സ്.ഒ. സ്‌പെഷ്യൽ ഓപ്പറേഷന്‍സ് ഡിവിഷന്‍ ഞായറാഴ്ച മെയ് (30) അറിയിച്ചു.

ഭീകരാക്രമണ ഭീഷിണി മുഴക്കി പൊതുജനങ്ങളെ ഭയവിഹ്വലരാക്കി എന്നാണ് ഇയാള്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്ന കേസ്സ്. ഡി.പി.എസ്., സി.ഐ.സി., എഫ്.ബി.ഐ എന്നിവര്‍ സംയുക്തമായി ഒരുക്കിയ കെണിയില്‍ കോള്‍മാവ് അകപ്പെടുകയായിരുന്നു.

അറസ്റ്റിനുശേഷം കോള്‍മാന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഫയര്‍ ആംസ്, അമുന്നീഷ്യന്‍, ഇലക്ട്രോണിക് തെളിവുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. തീവ്രവാദി ഗ്രൂപ്പുകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിച്ചുവരുന്നു.

കോള്‍മാനെതിരെ ഫെലൊണി പ്രൊബേഷന്‍ നിലനില്‍ക്കുന്നതായിരുന്നുവെന്നും, ഫയര്‍ ആം കൈവശം വെക്കുന്നതിന് അനുമതിയില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

അറസ്‌റ്‌റു ചെയ്ത കോള്‍മാനെ കെര്‍ കൗണ്ടി ജയിലിലടച്ചു. 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഈയിടെ മാസ് ഷൂട്ടിംഗ് വര്‍ദ്ധിച്ചുവരികയും നിരവധി പേര്‍ കൊല്ലപ്പെട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ സംഭവം നേരത്തെ കണ്ടെത്തി നടപടി സ്വീകരിച്ചതിനാല്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായി വിശ്വസിക്കുന്നതായും പോലീസ് അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: