17.1 C
New York
Tuesday, August 3, 2021
Home US News ടെക്‌സസ് ലെജിസ്ലേഷന്‍ സ്‌പെഷ്യല്‍ സെഷന്‍: ഇലക്ഷന്‍ ബില്‍, ക്രിട്ടിക്കല്‍ റേസ് തിയറി പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍

ടെക്‌സസ് ലെജിസ്ലേഷന്‍ സ്‌പെഷ്യല്‍ സെഷന്‍: ഇലക്ഷന്‍ ബില്‍, ക്രിട്ടിക്കല്‍ റേസ് തിയറി പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍

ഏബ്രഹാം തോമസ്, ഡാളസ്

മൂന്നാഴ്ച മുമ്പ് ടെക്‌സസ് ലെജിസ്ലേച് ച്ചറിന്റെ 87-മത് സമ്മേളനം അവസാനിക്കുമ്പോള്‍ ഒരു പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യമാണെന്ന് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ടും ലെഫ്.ഗവര്‍ണ്ണര്‍ കെന്‍ പാട്രിക്കും ആഗ്രഹിച്ചിരുന്നു. ഗവര്‍ണ്ണര്‍ക്ക് ക്രിട്ടിക്കല്‍ റേസ് തിയറിയുടെയും വോട്ടിംഗ് റൈറ്റ്‌സിന്റെയും ബില്‍ പാസ്സാക്കിയെടുക്കുക ആവശ്യമായിരുന്നു. പാട്രിക്കിന് സമലൈംഗികരെ കായിക മത്സരങ്ങളില്‍ പ്രത്യേക പരിഗണന നല്‍കുന്ന നിയമം പാസ്സാക്കുവാനുള്ള ശ്രമം പരാജയപ്പെടുത്തേണ്ടത് ആവശ്യമായിരുന്നു. ഇതിന് വേണ്ടി ലോബിയിംഗ് നടത്തുന്നവര്‍ നടത്തിയ വലിയ പണപ്പിരിവുകളെ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്ന ഉദ്ദേശം കൂടി ഉണ്ടായിരുന്നു.

കഴിഞ്ഞ സമ്മേളനത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ കഴിയാതെ സഭ പിരിഞ്ഞപ്പോള്‍ ഒരു പ്രത്യേക സമ്മേളനം പലരും പ്രതീക്ഷിച്ചു. ഗവര്‍ണ്ണര്‍ ജൂലൈ 8ന് ആരംഭിക്കുമെന്ന് വിളംബരം ചെയ്തിരിക്കുന്ന സമ്മേളനം ഒരു മാസം നീണ്ടുനില്‍ക്കും. ഉദ്ദേശം ഒരു മില്യന്‍ ഡോളര്‍ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആബട്ടിന്റെ പ്രയോറിറ്റി ഇലക്ഷന്‍ ബില്‍ അജണ്ടയിലുണ്ടാവും എന്നാണ് കരുതുന്നത്. അജണ്ടയിലെ മറ്റ് ഇനങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. കഴിഞ്ഞ സമ്മേളനത്തില്‍ ഉന്നയിക്കുവാന്‍ കഴിയാതെ പോയ ബെയില്‍ നയങ്ങളില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടേക്കും.

മുമ്പു തന്റെ അനുയായികളുമായി ചര്‍ച്ച ചെയ്യവെ ഗവര്‍ണ്ണര്‍ അജണ്ടയില്‍ ക്രിട്ടിക്കള്‍ റേസ് തിയറി കൂടി ഉള്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയിരുന്നു. സി ആര്‍ ടി ലീഗല്‍ പഠനത്തിന് പുറമെ വിമന്‍സ് ആന്‍ഡ് ജെന്‍ഡര്‍ സ്റ്റഡീസ്, എജിക്കേഷന്‍, അമേരിക്കന്‍ സ്റ്റഡീസ്, സോഷ്യോളജി, ഏഷ്യന്‍ അമേരിക്കന്‍, ലാറ്റിനെക്‌സ്, എല്‍ജിബിടിക്യൂ, മുസ്ലീം, നേറ്റീവ് അമേരിക്കന്‍ പഠനങ്ങള്‍ എന്നിവയും ഉള്‍പ്പെട്ടിരുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സിആര്‍ടി വളരെയധികം വിഷയങ്ങള്‍ പഠനവിധേയമാക്കിയിരുന്നു. ഇവയില്‍ മൃഗീയമായ പോലീസ് സമീപനം, ക്രിമിനല്‍ ന്യായ വ്യവസ്ഥ, ഹേറ്റ് സ്പീച്ച്, ഹേറ്റ്‌സ്പീച്ച് ആന്റ് ഹേറ്റ് ക്രൈംസ്, ഹെല്‍ത്ത് കെയര്‍, അഫര്‍മേറ്റീവ് ആക്ഷന്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാമ്പത്തികാവസ്ഥ, കുടികിടപ്പ് പ്രശ്‌നം, വോട്ടിംഗ് റൈറ്റ്‌സ് എന്നിവ ഉള്‍പ്പെട്ടിരുന്നു.

റേസിന്റെ ആശയം മനുഷ്യവര്‍ഗം വ്യത്യസ്ഥമായ സംഘങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന തത്വത്തില്‍ അധിഷ്ഠിതമാണ്. ഇതിന് ജന്മസിദ്ധമായ ശാരീരികവും മാനസികവുമായ വ്യത്യസ്തതകളാണ് കാരണം. 20-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ നടത്തിയ ജനിതക പഠനങ്ങള്‍ ബയോജനെറ്റിക്കലിഡിസ്റ്റിക്റ്റ് റേസുകളെക്കുറിച്ച് പറഞ്ഞു. ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ 15-ാം നൂറ്റാണ്ടിലുണ്ടായ പശ്ചാത്യകടന്നു കയറ്റം വെസ്റ്റേണ്‍ യൂറോപ്യന്‍ കീഴടക്കലുകളിലൂടെ പ്രത്യേക സമീപനവും വിശ്വാസങ്ങളും അടിച്ചേല്‍പ്പിച്ചതു മൂലമാണെന്ന് പറയുന്നു.

17-ാം നൂറ്റാണ്ടിലാണ് മനുഷ്യവര്‍ഗവുമായി ബന്ധപ്പെടുത്തി റേസ് എന്ന പദം ഉപയോഗിച്ചു തുടങ്ങിയത്.

ഏബ്രഹാം തോമസ്, ഡാളസ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ശുപാർശ.

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ശുപാർശ. സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്‍റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാർശ. കടകൾ തുറക്കുന്നതിന്റെ നിയന്ത്രണങ്ങളും, വാരാന്ത്യ ലോക്ഡൗൺ നിയന്ത്രണങ്ങളിലും...

ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ : ഇരട്ട സഹോദരങ്ങളുടെ മൃതദേഹവുമായി പ്രതിഷേധത്തിനെത്തിയവരെ പോലീസ് തടഞ്ഞു.

കോട്ടയം:ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോട്ടയം കടുവാക്കുളത്ത് തൂങ്ങി മരിച്ച ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കോട്ടയം മണിപ്പുഴ അർബ്ബൻ സഹകരണ ബാങ്കിന് മുന്നിൽ കൊണ്ട് വന്ന് പ്രതിഷേധിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. കോടിമത...

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ പ്രതികൾക്ക്; പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം

തൃശ്ശൂർ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നൽകിയതെന്ന് സംശയം. ബംഗളുരുവിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി...
WP2Social Auto Publish Powered By : XYZScripts.com