17.1 C
New York
Thursday, December 8, 2022
Home US News ടെക്‌സസ് ഡെമോക്രാറ്റുകള്‍ സമരം ഡിസിയിലേയ്ക്ക് വ്യാപിപ്പിക്കുന്നു.

ടെക്‌സസ് ഡെമോക്രാറ്റുകള്‍ സമരം ഡിസിയിലേയ്ക്ക് വ്യാപിപ്പിക്കുന്നു.

Bootstrap Example

ടെക്‌സസ് നിയമസഭയിലെ ഡെമോക്രാറ്റിക് ജനപ്രതിനിധികള്‍ പലായനത്തിലാണ്. 50ല്‍ അധികം വരുന്ന ഇവര്‍ ഒരു സ്വകാര്യ ജറ്റ് വിമാനത്തിലാണ് യാത്ര ചെയ്തത്. യാത്രയുടെ ചെലവും ഡി.സി.യിലെ പ്ലാസ ഹോട്ടലിലെ താമസവും വളരെ വലുതും ചെറുതുമായ ദാതാക്കളുടെ ചെലവിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെക്‌സസ് നിയമസഭയുടെ കഴിഞ്ഞ സമ്മേളനം ഉപേക്ഷിച്ച് ഡെമോക്രാറ്റ് പ്രതിനിധികള്‍ പലായനം ചെയ്തതിനാൽ ചില ബില്ലുകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് കഴിഞ്ഞില്ല. 150 അംഗങ്ങളുള്ള ജനപ്രതിനിധിസഭയില്‍ മൂന്നില്‍ രണ്ട് അംഗങ്ങളിലെങ്കില്‍ കോറം ആവില്ല. നടപടികള്‍ നടത്തിക്കൊണ്ട് പോകാനുമാവില്ല. വോട്ടര്‍ഫ്രോഡ് നിയന്ത്രിക്കുവാന്‍ കഴിഞ്ഞ സമ്മേളനത്തില്‍ റിപ്പബ്ലിക്കനുകള്‍ കൊണ്ടുവന്ന ബില്ലുകള്‍ കാലഹരണപ്പെട്ടു.

ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് ജൂലൈ 8 മുതല്‍ ഓഗസ്റ്റ് 6 വരെ വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനം നടക്കുകയാണ്. ഇപ്പോള്‍ റിപ്പബ്ലിക്കനുകള്‍ പാസ്സാക്കുവാന്‍ ഉദ്ദേശിക്കുന്നത് വോട്ടിംഗ് റൈറ്റ്‌സ് ലെജിസ്ലേഷനും മറ്റൊരു അനുബന്ധ ബില്ലുമാണ്. ഇപ്പോൾ പാസാക്കാതിരിക്കുവാനാണ് ഡെമോക്രാറ്റ് പ്രതിനിധികള്‍ ഡി.സി.യില്‍ തമ്പടിച്ചിരിക്കുന്നത്.

ഒരു പോള്‍ വാച്ചറിന് അവസരം നിഷേധിക്കുന്നതിനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ഒരു ബില്‍ സഭയ്ക്ക് അധികാരം നല്‍കുന്നു. പോള്‍ വാച്ചേഴ്‌സിന് ഇതിനെതിരെ കേസ് കൊടുക്കുകയും ഇലക്ഷന്‍ ഒഫീഷ്യല്‍സിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യാം. നടപടികള്‍ സ്വീകരിക്കുമെന്ന് ആദ്യം മുന്നറിയിപ്പ് നല്‍കുകയും ആവാം.

വോട്ടു ചെയ്യുന്നത് കൂടുതല്‍ സുഗമമാക്കിയ ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന കൗണ്ടികളുടെ നടപടി റദ്ദു ചെയ്യാനുള്ള ബില്ലും പരിഗണനയിലുണ്ട്. പൂര്‍ത്തിയാക്കിയ ബാലറ്റുകള്‍ ഡ്രോപ് ബോക്‌സുകളില്‍ ഇടുന്നതും റദ്ദാക്കും. മെയില്‍ ബാലറ്റുകള്‍ പൂര്‍ത്തിയാക്കി മെയിലില്‍ അയയ്ക്കാം. ഇലക്ഷന്‍ ഓഫീസര്‍മാര്‍ വോട്ടര്‍മാര്‍ ആവശ്യപ്പെടാതെ അവര്‍ക്ക് ആബ്‌സെന്റ് ബാലറ്റ് ആപ്ലിക്കേഷന്‍സ് അയച്ചുകൊടുക്കുന്നതും നിര്‍ത്താന്‍ ഉദ്ദേശിക്കുന്നു.

ഇത് വളരെ അപൂര്‍വമായി ഉണ്ടായ മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയതാണെന്നും ഇനി തുടരേണ്ടതില്ലെന്നും റിപ്പബ്ലിക്കനുകള്‍ വാദിക്കുന്നു. മെയിലില്‍ വോട്ടു ചെയ്യുവാന്‍ ഏറെ പ്രയാസമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ടെക്‌സസ്. 65 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ക്കും ശാരീരിക ക്ഷമതയില്ലാത്തവര്‍ക്കുമാണ് വോട്ട് ബൈ മെയില്‍ അനുവദിച്ചിരുന്നത്. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ടെക്‌സസിലും പുറത്തും ഉള്ള റിപ്പബ്ലിക്കനുകള് വോട്ടു ബൈ മെയിലിലെ ഫ്രോഡ് ആരോപണങ്ങള്‍ ധാരാളമായി ഉയര്‍ത്തിയപ്പോള്‍ നിബന്ധനകള്‍ കൂടുതല്‍ കടുപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ബില്‍ അനുസരിച്ച് മെയില്‍ ഇന്‍ വോട്ടേഴ്‌സ് എൻവലപ്പിനു മുകളില്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കണം. ഇത് വോട്ടര്‍ രജിസ്‌ട്രേഷൻ ഡേറ്റയിലുള്ളത് തന്നെ ആയിരിക്കണം . ഡ്രൈവേഴ്സ് ലൈസന്‍സ് നമ്പരും ഉള്‍പ്പെടുത്തണം. അല്ലെങ്കില്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പറിലെ അവസാന നാല് അക്കങ്ങള്‍ രേഖപ്പെടുത്തണം. ഈ നിബന്ധനകളെ എതിര്‍ക്കുന്വര്‍ ജോര്‍ജിയയിലെ പോലെ ചില ചെറിയ പിശകുകള്‍ വരുത്താമെന്ന് പറയുന്നു. കൂടുതല്‍ നിബന്ധനകളും പേപ്പര്‍ വര്‍ക്കുകളും ബാലറ്റുകള്‍ തിരസ്‌കരിക്കുന്നതിന് കാരണമാകുമെന്നും വാദിക്കുന്നു.

ടെക്‌സസ് ബില്ലുകള്‍ ചില ക്രിമിനല്‍ നടപടികള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതും വിവാദമായിട്ടുണ്ട്. ഇലക്ഷന്‍ നിയമങ്ങള്‍ ലംഘിക്കുന്നതിനെതിരെ പറയുന്ന ക്രിമിനല്‍ നടപടികള്‍ വോട്ടര്‍മാരെയും അവര്‍ക്ക് വേണ്ടി ഫോമുകള്‍ പൂരിപ്പിക്കുന്നവരെയും ഭയത്തിലാക്കിയേക്കും. റിപ്പബ്ലിക്കനുകള്‍ വാദിക്കുന്നത് ഫ്രോഡുകള്‍ തടയുവാനും നിയമം ലംഘിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുവാനും ശ്രമിക്കുന്നവരെ ഇത് തടയുമെന്നാണ്. നിലവിലുള്ള നിയമത്തില്‍ വോട്ടര്‍മാരെ സഹായിക്കുന്നവര്‍ തങ്ങളെ സംബന്ധിക്കുന്ന ചില വിവരങ്ങള്‍ കവറിന് മുകളില്‍ നല്‍കണം. ഇവ നല്‍ക്കാത്തവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്ന് പുതിയ നിയമം പറയുന്നു. ഇതും വിമര്‍ശകരുടെ കയ്യില്‍ ആയുധമാണ്.

ഡെമോക്രാറ്റുകള്‍ തങ്ങളുടെ പെര്‍ഡയംസ്-221 ഡോളര്‍ ഒരു ദിവസം വീതം തിരിച്ചു നല്‍കണമെന്ന് സ്പീക്കര്‍ ഡേഡ് ഫേലന്‍ (ബ്യൂമോണ്ട് പ്രതിനിധി) ആവശ്യപ്പെട്ടു. ഫില്‍ ചെയ്യുകയും സീല്‍ ചെയ്യുകയും ചെയ്ത വോട്ടുകള്‍ വോട്ടര്‍മാരില്‍ നിന്ന് ശേഖരിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുവാന്‍ നിയമം അനുശാസിക്കുന്നു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എസിഎല്‍യു) ഈ വകുപ്പ് വ്യക്തമല്ലെന്ന് വാദിക്കുന്നു. ഗെറ്റ് ഔട്ട് ആന്റ് വോട്ട് കാമ്പെയിനുകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ഇവര്‍ പറയുന്നു.

ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്ന ഒരു വകുപ്പും നിയമത്തിലുണ്ട്. സഭ കുറ്റക്കാരായി കോടതി വിധിച്ചു കഴിഞ്ഞവരെ അവര്‍ക്ക് വോട്ടു ചെയ്യാനാവില്ല എന്നറിയിക്കണമെന്ന് ഈ വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു.

(ഏബ്രഹാം തോമസ്, ഡാളസ്)

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: