17.1 C
New York
Thursday, September 23, 2021
Home US News ടെക്‌സസ് ടറന്റ് കൗണ്ടിയില്‍ വാരാന്ത്യം 1500 പേര്‍ക്ക് കോവിഡ് 19

ടെക്‌സസ് ടറന്റ് കൗണ്ടിയില്‍ വാരാന്ത്യം 1500 പേര്‍ക്ക് കോവിഡ് 19

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡാളസ്: ടെക്‌സസ്സിലെ ഡാളസ്സിനോട് ചേര്‍ന്ന് കിടക്കുന്ന ടറന്റ് കൗണ്ടിയില്‍ ഈ വാരാന്ത്യം 1500 പുതിയ കോവിഡ് 19 കേസ്സുകള്‍ സ്ഥിരീകരിച്ചതായി കൗണ്ടി അധികൃതര്‍ ജൂലായ് 18 ഞായറാഴ്ച അറിയിച്ചു.

മാസങ്ങളുടെ ഇടവേളക്കുശേഷം ആദ്യമായാണ് ഇത്രയും കേസുകള്‍ കണ്ടെത്തുന്നത്. 966 കേസ്സുകള്‍ ശനിയാഴ്ചയും 527 കേസ്സുകള്‍ ഞായറാഴ്ചയുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

രാജ്യത്താകമാനം കോവിഡ് 19 കേസ്സുകള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം സമാന്തരമായി ഡല്‍റ്റാ വേരിയന്റ് കേസ്സുകളും ഉയരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഫോര്‍ട്ട് വര്‍ത്തില്‍ 40 വയസ്സുള്ള ഒരാളുടെ മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മാര്‍ച്ചിന് ശേഷം ടറന്റ് കൗണ്ടിയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരിലാണ്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ 17533 പേരില്‍ കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും ഇതില്‍ 98.9 ശതമാനവും വാക്‌സിനേറ്റ് ചെയ്യാത്തവരാണ്.

അടിയന്തിരമായി കൗണ്ടിയിലെ എല്ലാവരും കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് കൗണ്ടി ഹെല്‍ത്ത് ഡയറക്ടര്‍ വിന്നി റ്റനീജ അഭ്യര്‍ത്ഥിച്ചു. ഡാളസ്സിലും കോവിഡ് കേസ്സുകളില്‍ അല്പം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മാത്രമമല്ല ആഫ്രിക്കയില്‍ നിന്നുള്ള വൈറസ് മങ്കി പോക്‌സ് ആദ്യമായി കണ്ടെത്തിയതും ഡാളസ്സിലാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: