17.1 C
New York
Wednesday, August 10, 2022
Home US News ടെക്‌സസ് ഗവര്‍ണ്ണറും ലഫ്.ഗവര്‍ണ്ണറും തമ്മിലുള്ള ശീതസമരം മൂര്‍ധന്യാവസ്ഥയില്‍

ടെക്‌സസ് ഗവര്‍ണ്ണറും ലഫ്.ഗവര്‍ണ്ണറും തമ്മിലുള്ള ശീതസമരം മൂര്‍ധന്യാവസ്ഥയില്‍

എബ്രഹാം തോമസ്, ഡാളസ്

അടുത്ത മാസം ഒരു ‘ഓവര്‍ടൈം’ ടെക്‌സസ് നിയമസഭാ സമ്മേളനം വിളിക്കണമെന്ന ലഫ്.ഗവര്‍ണ്ണറുടെ അഭ്യര്‍ത്ഥന ഇപ്പോഴും ടെക്‌സസ് ഗവര്‍ണ്ണര്‍ പരിഗണിച്ചു വരികയാണ്. ഇപ്പോള്‍ നടക്കുന്ന സഭാ സമ്മേളനം തിങ്കളാഴ്ച(മെയ് 31) അവസാനിക്കുകയാണ്. ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ടും ലഫ്.ഗവര്‍ണ്ണര്‍ ഡാന്‍ പാട്രിക്കും തമ്മിലുള്ള ശീതസമരം ആരംഭിച്ചിട്ട് നാളുകള്‍ ഏറെയായി.

ടെക്‌സസിലെ ഭരണകക്ഷി ഗ്രാന്‍ഡ് ഓള്‍ഡ്(റിപ്പബ്ലിക്കന്‍) പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ഇടയ്ക്കിടെ മറനീക്കി രംഗപ്രവേശനം നടത്താറുണ്ട്്. അടുത്ത ടെക്‌സസ് തിരഞ്ഞെടുപ്പില്‍ പാര്‍ട്രിക്കിനെതിരെ മത്സരിക്കുമെന്ന് ഇപ്പോള്‍ റെയില്‍ റോഡ് കമ്മീഷ്ണറായ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ലിയൂ ബുഷിന്റെ ചെറുമകന്‍ പോള്‍(ജോര്‍ജ്) ബുഷ് പ്രഖ്യാപിച്ചിട്ടുണ്ട്. ടെക്‌സസ് ജിഓപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ പോളഇനുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആബട്ട് ബുഷിനെ പിന്തുണയ്ക്കുവാനാനാണ് സാധ്യത.

ലഫ്.ഗവര്‍ണ്ണറുടെ അഭ്യര്‍ത്ഥന ഒരു അണ്‍വെല്‍കം ഡിമാന്റാണെന്ന് ഗവര്‍ണ്ണറോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അടുത്തമാസം സംഭാവനകള്‍ സ്വരൂപിക്കുവാനുള്ള തിരക്കിലായിരിക്കും നേതാക്കള്‍. തിരഞ്ഞെടുപ്പ് പ്രചരണ ഫണ്ട് കളക്ഷനില്‍ പ്രവീണനാണ് ആബട്ട്. 2022 ലെ തന്റെ മൂന്നാമത്തെ ടേമിനുള്ള പ്രചരണത്തിന് ഇതിനകം തന്നെ നീക്കിയിരിപ്പായി 40 മില്യന്‍ ഡോളര്‍ ആബട്ട് ശേഖരിച്ചുകഴിഞ്ഞു.

താന്‍ മുന്‍ഗണന നല്‍കിയിരുന്ന മൂന്ന് റെഡ്മീറ്റ് ഇനങ്ങള്‍ ഇക്കഴിയുന്ന സഭാസമ്മേളനത്തില്‍ സമയം ലഭിക്കാത്തതില്‍ അകാലമൃത്യു വരിച്ചതില്‍ പാട്രിക്കിന് വിഷമവും അമര്‍ഷവുമുണ്ട്. ജൂണില്‍ പ്രത്യേക സമ്മേളനത്തില്‍ ഈ മൂന്ന് ബില്ലുകളും പാസാക്കണം എന്നാണ് പാട്രിക്കിന്റെ ആവശ്യം. ട്രാന്‍സ്ജന്‍ഡര്‍ സ്റ്റുഡന്റ് അത്‌ലറ്റിക്‌സ്, നികുതിദായകര്‍ ഫണ്ട് ചെയ്ുന്ന ലോബിയിംഗ്, സോഷ്യല്‍ മീഡിയായുടെ സെന്‍സര്‍ഷിപ്പ് എന്നിവയാണ് ബില്ലുകള്‍.

ആബട്ടിന് മുന്നില്‍ മാര്‍ഗങ്ങള്‍ ഉള്ളതായി നിരീക്ഷകര്‍ പറയുന്നു. പാട്രിക്കിന്റെ നിര്‍ദ്ദേശം അവഗണിച്ച് 2022 ലെ തന്റെ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോവുകയാണ് ആദ്യ മാര്‍ഗം. ബില്ല് പാസാക്കിയെടുക്കുവാന്‍ ഉണ്ടായിരുന്ന 140 ദിവസങ്ങള്‍ നിങ്ങള്‍ പാഴാക്കിയില്ലേ എന്ന ചോദ്യം വിശദീകരണമായി നല്‍കുവാന്‍ കഴിയും. ഫാളില്‍ ടെക്‌സസില്‍ റീഡിസ്ട്രിക്ടിംഗ് നടക്കുമ്പോള്‍ കാണാം എന്ന് പാട്രിക് അനുകൂലികളെ ഓര്‍മ്മിപ്പിക്കുകയുമാവാം.

രണ്ടാമത്തെ മാര്‍ഗം പാട്രിക്കിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങുകയാണ്. ഇത് ഒരു കീഴടങ്ങളായി നിരീക്ഷകര്‍ കണ്ടേക്കാം. നിയമനിര്‍മ്മാതാക്കള്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചാല്‍ ലോബിയിംഗ്, സോഷ്യല്‍ മീഡിയ ബില്ലുകള്‍ പാസാക്കാന്‍ കഴിയും.
മൂന്നാമത്തെ മാര്‍ഗം 2017 ല്‍ പാട്രിക്കിന്റെ നിര്‍ദ്ദേശത്തോട് വഴങ്ങിയത് പോലെ ഇത്തവണയും ചെയ്യുക എന്നതാണ്. അന്ന് ഒരു സ്‌പെഷ്യല്‍ സെഷന് വഴങ്ങുകയല്ലാതെ ആബട്ടിന് മുന്നില്‍ മറ്റൊരു മാര്‍ഗം ഉണ്ടായിരുന്നില്ല. എന്നാല്‍ പാട്രിക്കിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങിയപ്പോഴും താനാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്, പാട്രിക്ക് അല്ല എന്ന് ആബട്ട് വ്യക്തമാക്കിയിരുന്നു. ഇത്തവണ ആബട്ടിന് സമ്മേളനത്തിന്റെ അജണ്ടയില്‍ ടെക്‌സസിന്റെ ഇലക്ട്രിക്ക് ഗ്രിഡ് വിഷയം കൂടി ഉള്‍പ്പെടുത്തി ടെക്‌സസില്‍ വൈദ്യുതി നിലച്ചതിന് കാരണക്കാരായി പാട്രിക്കിനെയും സ്പീക്കര്‍ ഡേഡ് ഫേയനെയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുകയും ആവാം.

സമ്മേളനത്തിന്റെ അന്തിമനാളുകളില്‍ സംസ്ഥആനത്തെ മൂന്ന് പ്രധാന നേതാക്കളില്‍ ഷട്ടില്‍ ഡിപ്‌ളോമസി പ്രകടമാക്കുകയും ചെയ്യാം. മുഖം രക്ഷിക്കയായിരിക്കും പ്രധാനലക്ഷ്യം. പാര്‍ലമെന്ററി ഡിപ്‌ളോമസിയുടെ സൂക്ഷ്മവശങ്ങള്‍ രക്ഷിക്കുക പ്രധാന ലക്ഷ്യമാവും, പ്രത്യേകിച്ച് റിപ്പബ്ലിക്കനുകളിലെ വിഭാഗീയത രൂക്ഷമാകുമ്പോള്‍.

റിപ്പബ്ലിക്കന്‍ കണ്‍സള്‍ട്ടന്റ് മാര്‍ക്ക് മാക്കോവിയാക്ക് പറയുന്നത് ഒരു ജൂണ്‍ സമ്മേളനത്തിന്റെ സാധ്യത താന്‍ കാണുന്നില്ല എന്നാണ്. കുതിരകച്ചവടത്തിന് ധാരാളം സമയമുണ്ട്, പല പ്രധാന ജിഒപി നേതാക്കളെക്കൊണ്ടും ‘യെസ്’. പറയിക്കുവാന്‍ കഴിയും. ഇവര്‍ പാട്രിക്കിനെ അനുകൂലിക്കും. ലോബിയിംഗ് ഒരു പ്രധാന തന്ത്രമായിരിക്കും. കാരണം ഇത് വര്‍ഷങ്ങള്‍ നീളുന്ന ഒരു പ്രക്രിയയായിരിക്കും. എന്നാണ്.

ടെക്‌സസിലെ ഏറ്റവും സമ്മതനായ ജിഓപി നേതാവായതിനാല്‍ പാട്രിക്കിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ആബട്ടിന് മുന്നോട്ട് പോകാന്‍ കഴിയും. കേവല അതിജീവനത്തിനുപരിയായി തിളങ്ങാനും കഴിയും, ദീര്‍ഘനാളായി ഡെമോക്രാറ്റിക് പാര്‍ട്ടിയെ വിശകലനം ചെയ്യുന്ന ഹാരോളഅ#ഡ് കുക്ക് പറഞ്ഞു. ഡാലസ് വ്യവസായിയും മുന്‍ സ്റ്റേറ്റ് സെനറ്ററുമായ ഡോണ്‍ ഹഫിന്‍സ് ജിഒപി ഗവര്‍ണര്‍ പ്രൈമറികളില്‍ ആബട്ടിനെതിരെ മത്സരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

ആബട്ടിന് തന്റെ പാര്‍ട്ടിയിലെ വലതുപക്ഷക്കാരെ അവഗണിക്കുവാനാവില്ല എന്ന് കുക്ക് പറഞ്ഞു. എന്നാല്‍ റൈസ് യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്റിസ്റ്റ് മാര്‍ക്ക് ജോണ്‍സ് ആബട്ട് പാട്രിക്കിന്റെ ഭീഷണി തള്ളിക്കളഞ്ഞാലും തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കേടുപാടുകള്‍ ഒന്നും സംഭവിക്കുകയില്ല എന്ന് പറഞ്ഞു. പലരുടെയും പാട്രിക്കുമായുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിയിട്ടുണ്ടെന്ന് കുക്ക് അഭിപ്രായപ്പെട്ടു.

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: