17.1 C
New York
Monday, September 27, 2021
Home US News ടെക്‌സസില്‍ റിപ്പബ്ലിക്കന്‍ നേതാവ് കോവിഡ് ബാധിച്ച് അന്തരിച്ചു .

ടെക്‌സസില്‍ റിപ്പബ്ലിക്കന്‍ നേതാവ് കോവിഡ് ബാധിച്ച് അന്തരിച്ചു .

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഗാല്‍വസ്റ്റന്‍: ഡിക്കിന്‍സണ്‍ സിറ്റി കൗണ്‍സില്‍ അംഗവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ എച്ച്. സ്‌കോട്ട് അപ്ലെ കോവിഡിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ അന്തരിച്ചു .

ആഗസ്റ്റ് 2 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് , മരിക്കുന്നതിന് അഞ്ചു ദിവസം മുന്‍പെയാണ് മാസ്‌ക് ധരിക്കുന്നതിനെതിരെയും വാക്‌സിനേറ്റ് ചെയ്യുന്നതിനെതിരെയും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നത് കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ശക്തിയായി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ വ്യക്തി കൂടിയായിരുന്നു സ്‌കോട്ട് .

ഗാല്‍വസ്റ്റന്‍ ആശുപത്രിയില്‍ ന്യുമോണിയായുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പ്രവേശിപ്പിച്ചത് . ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു .
സ്‌കോട്ടിന്റെ ഭാര്യ മെലീസക്കും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട് .

സിറ്റി കൗണ്‍സില്‍ അംഗത്തിന്റെ അകാലവിയോഗത്തില്‍ ഡിക്കിന്‍സണ്‍ മേയര്‍ സീന്‍ സ്‌കിപ്വര്‍ത്ത് അനുശോചിച്ചു . സ്‌കോട്ടിന്റെ പേരില്‍ ഗോ ഫണ്ട് മീ പേജ് ആരംഭിച്ചിട്ടുണ്ട് . നിങ്ങളുടെ സഹായം കുടുംബത്തിന് വളരെ ആശ്വാസകരമാകുമെന്ന് മേയര്‍ പറഞ്ഞു . 30,000 ഡോളറാണ് ലക്ഷ്യമിട്ടിരിക്കുന്നത് . തികഞ്ഞ ദൈവവിശ്വാസിയായിരുന്ന സ്‌കോട്ട് അടുത്ത 6 മാസത്തിനകം പാന്‍ഡമിക് പൂര്‍ണ്ണമായും മാറിപോകുമെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു .

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രണയവർണ്ണങ്ങൾ (നുറുങ്ങുകഥ)

രാജുനാരായണൻ ഒരു അനാട്ടമി പ്രൊഫസ്സറാണ്.ഐഎസ് ഭീകരന്മാർ അദ്ദേഹത്തെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിൽ പാർപ്പിച്ചു. ഭാര്യയും , കുഞ്ഞുങ്ങളും എവിടെയാണെന്ന് അദ്ദേഹത്തിന് അറിയില്ല. ഓരോ ദിനവും ഒരു അടിമയെപ്പോലെ അദ്ദേഹം ജീവിതം തള്ളിനീക്കി. ഒരു ശിശിരത്തിലായിരുന്നു...

ലോക നദി ദിനം (ലേഖനം)

കളകളാരവത്തോടെ മലനിരകളെ പൂണൂല് ചാർത്തി സമ്യദ്ധിയുടെ പളുങ്കു നൽകി തന്റെ പ്രിയനാം സാഗരത്തിലലി യുമ്പോൾ ആശ്വാസത്തിന്റെ ആത്മ സംതൃപ്തിയോടെ പുഴകൾ കടലിനെ പുൽകി അതിലേയ്ക്ക് ചേർന്ന് ഒന്നായി മാറുന്നുന്നു..നീരാവിയായ്,,,മേഘമായ്.. പിന്നെ മഴയായി വീണ്ടും...

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല...

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...
WP2Social Auto Publish Powered By : XYZScripts.com
error: