17.1 C
New York
Monday, August 15, 2022
Home US News ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക് കൈവശം വയ്ക്കുവാൻ അവകാശം നല്‍കുന്ന ബില്‍ പ്രതിനിധി സഭ പാസ്സാക്കി

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക് കൈവശം വയ്ക്കുവാൻ അവകാശം നല്‍കുന്ന ബില്‍ പ്രതിനിധി സഭ പാസ്സാക്കി

(ഏബ്രഹാം തോമസ്)

ടെക്‌സസ് സംസ്ഥാനത്തില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്കുകള്‍ ധരിക്കുവാനുള്ള അവകാശം നല്‍കുന്ന പ്രമേയം സംസ്ഥാന നിയമസഭ 57ന് എതിരെ 83 വോട്ടുകള്‍ക്ക് പാസ്സാക്കി, ലൈസന്‍സില്ലാതെ ഹാന്‍ഡ് ഗണ്ണുകള്‍ കൈവശം വയ്ക്കുവാനുള്ള ആദ്യപടിയാണിത്. സഭയില്‍ ആറുമണിക്കൂറിലധികം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് വോട്ടെടുപ്പ് നടന്നത്. ഇനി ടെക്‌സസ് സ്റ്റേറ്റ് സെനറ്റില്‍ ബില്‍ ചര്‍ച്ചയാവുകയും വോട്ടിംഗ് നടക്കുകയും ചെയ്യും.

ഒരു സേഫ്ടി കോഴ്‌സും ബാക്ക്ഗ്രൗണ്ട് ചെക്കും കഴിഞ്ഞാലേ ഇപ്പോള്‍ കൈതോക്ക് നിയമപരമായി കൈവശം വയ്ക്കാന്‍ കഴിയൂ. റിപ്പബ്ലിക്കനുകളാണ് ബില്‍ അവതരിപ്പിച്ചത്. അല്‍പാസോയിലും മിഡ്‌ലാന്‍ഡ്- ഒഡേസയിലും നടന്ന വെടിവെയ്പുകളില്‍ 2019 ഓഗസ്‌ററില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഇതിന് ശേഷം റിപ്പബ്ലിക്കനുകള്‍, ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട്, ലഫ്റ്റനന്റ് ഗവ.ഡാന്‍പാട്രിക്ക് ഇവര്‍ ഉള്‍പ്പടെ തോക്ക് നിയന്ത്രണ നിയമങ്ങള്‍ കൂടുതല്‍ കടുപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നവംബര്‍ 2020 ലെ തിരഞ്ഞെടുപ്പിന് ശേഷം ഇവര്‍ ചുവടുകള്‍ മാറ്റി.

ബില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ സംസ്ഥാന നിയമസഭയില്‍ ഡെമോക്രാറ്റുകള്‍ റെഡ് റിബണുകള്‍ ധരിച്ചാണ് ഹാജരായത്. പാട്രിക്കോ ആബട്ടോ ഇതുവരെ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടില്ല.

സഭയിലെ വോട്ടെടുപ്പ് റിപ്പബ്ലിക്കനുകള്‍ ആഘോഷിച്ചു. ടെക്‌സസ് സ്‌റ്റേറ്റ് റൈഫിള്‍ അസോസിയേഷനും പ്രത്യേകം ആഘോഷിച്ചു. മറ്റ് 20 സംസ്ഥാനങങള്‍ ഇതിനകം തന്നെ ‘പെര്‍മിറ്റ് ലെസ്‌ക്യാരി’ അനുവദിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. ബ്യൂമോണ്ടില്‍ നിന്നുള്ള പ്രതിനിധി ഡേഡ് ഫെലന്‍ താല്‍ക്കാലിക ചെയറായി മറ്റൊരു റിപ്പബ്ലിക്കന്‍ ജെയിംസ് വൈറ്റി(ഹില്‍സ്റ്റര്‍)നെ വോട്ടെടുപ്പിന്റെ നടത്തിപ്പ് ഏല്‍പിച്ചു. നിയമസഭയ്ക്ക് പുറത്ത് കഴിഞ്ഞ ഒരാഴ്ചയായി പ്രതിഷേധം പുകയുകയായിരുന്നു. പോലീസ് ഓഫീസര്‍മാര്‍, നിയമപാലകര്‍, ഫയര്‍ ആംസ് ഇന്‍സ്ട്രക്ടേഴ്‌സ് എന്നിവര്‍ സംഘടിതമായി പ്രതിഷേധം അറിയിച്ചു. മുന്‍പൊരിക്കലും തോക്കുകള്‍ കൈകാര്യം ചെയ്തിട്ടില്ലാത്തവര്‍ പൊതുവേദികളില്‍ തോക്കുധാരികളായി എത്തുമ്പോള്‍ അപകടസാധ്യത വര്‍ധിക്കുമെന്ന് തോക്ക് പരിശീലകര്‍ മുന്നറിയിപ്പ് നല്‍കി.

നമ്മുടെ നിയമ സാമാജികര്‍ ഏറിയപങ്കും തീവ്രവാദികളായ, പരസ്യമായി തോക്കുധാരണത്തിന് വേണ്ടി വാദിക്കുന്ന ഒരു സംഘം ആളുകളെ പിന്‍വാങ്ങുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്, മംസ് ഡിമാന്റ് ആക്ഷന്‍ ഫോര്‍ ഗണ്‍സെന്‍സ് ഇന്‍ അമേരിക്കയുടെ പ്രതിനിധി ന്യൂബ്രൗണ്‍ ഫെല്‍സ് നിവാസി മോളി ബഴ്‌സി പറഞ്ഞു. എന്നാല്‍ ബില്ലിനെ പിന്താങ്ങുന്നവര്‍ യു.എസ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തോക്കിന്റെ അവകാശങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു. മെമ്പേഴ്‌സ് ഓഫ് ഗണ്‍ ഓണേഴ്‌സ് ഓഫ് അമേരിക്ക ‘വിക്ടറി ഓര്‍ ഡെത്ത് നോ കംപ്രോമൈസ്’ എന്നെഴുതിയ ഷര്‍ട്ടുകള്‍ ധരിച്ച് സഭയുടെ സന്ദര്‍ശക ഗാലറിയില്‍ ഇരുന്നിരുന്നു.

ഞങ്ങളുടെ ആദ്യതാല്‍പര്യം ഭരണഘടനയുടെ രണ്ടാംഭേദഗതി സംരക്ഷിക്കുകയും അതിന് കേടുപാട് വരുത്താന്‍ ശ്രമിക്കുന്നത് ചെറുക്കുകയും ആണ് ഗണ്‍ ഓണേഴ്‌സ് ഓഫ് അമേരിക്ക വോളന്റിയര്‍, 68 കാരനായ കെര്‍ട്ട് നോര്‍ബട്ട് (ഓസ്റ്റിന്‍) പറഞ്ഞു. ഇത്തരം നയങ്ങള്‍ സ്വീകരിച്ച സംസ്ഥാനങ്ങളില്‍ കുറ്റകൃതനിരക്ക് കുറവാണെന്നും കൂട്ടിച്ചേര്‍ത്തു. ഗണ്‍സേഫ്ടിയില്‍ യഥാര്‍ത്ഥമായി താല്‍പര്യം ഉള്ളവര്‍ ഈ ബില്ലിനെ പിന്തുണയ്ക്കണമെന്ന് നോര്‍ബട്ട് വാദിച്ചു.

ബില്ലിന്റെ ചര്‍ച്ച നിയമസഭയില്‍ നടക്കുമ്പോള്‍ എതിരാളികള്‍ സഭയ്ക്ക് ഉള്ളിലും പുറത്തും ദലോര്‍ഡ് പ്രെയറും അമേസിംഗ് ഗ്രെയ്‌സും ഉരുവിട്ടുകൊണ്ടിരുന്നു.

ടെക്‌സസില്‍ ഒരു റിവോള്‍വറോ നീണ്ട തോക്കോ ലൈസന്‍സില്ലാതെ കൈവശം വയ്ക്കാം. എന്നാല്‍ കൈ തോക്ക് രഹസ്യമായോ പരസ്യമായോ കൈവശം വയ്ക്കുവാന്‍ ലൈസന്‍സ് വേണം. ബൈക്ക്ഗ്രൗണ്ട് ചെക്ക്, സേഫ്ടികോഴ്‌സ് എടുക്കുക, ഷൂട്ടിംഗ് പ്രൊഫിഷ്യന്‍സി, ഫീസ് നല്‍കുക എന്നിവ ലൈസന്‍സിന് ആവശ്യമാണ്. പുതിയ നിയമം പാ്സ്സായാല്‍ ലൈസന്‍സ് നടപടികള്‍ക്ക് മാറ്റം ഉണ്ടാവില്ല, യാത്രയില്‍ തോക്ക് കരുതുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളും തുടരും. തോക്ക് കൈവശം വച്ച് തോക്ക് നിരോധിതസ്ഥലത്ത് പ്രവേശിക്കുന്ന വ്യക്തി അവിടം വിടണം എന്നാവശ്യപ്പെട്ടാല്‍ സ്ഥലം വിടണം എന്ന് നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ 4,000 ഡോളര്‍ വളരെ പിഴയും ഒരു വര്‍ഷം വരെ ജയിലും ശിക്ഷ നേരിണ്ടേണ്ടി വരും.

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: