17.1 C
New York
Monday, September 20, 2021
Home US News ടെക്‌സസില്‍ കോവിഡ് മഹാമാരി വ്യാപകമായതോടെ നിര്‍ത്തിവെച്ച വധശിക്ഷ പുനഃരാരംഭിച്ചു. 2021 ലെ ആദ്യ വധശിക്ഷ ടെക്‌സസ്സില്‍...

ടെക്‌സസില്‍ കോവിഡ് മഹാമാരി വ്യാപകമായതോടെ നിര്‍ത്തിവെച്ച വധശിക്ഷ പുനഃരാരംഭിച്ചു. 2021 ലെ ആദ്യ വധശിക്ഷ ടെക്‌സസ്സില്‍ നടപ്പാക്കി

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഹണ്ടസ് വില്ല – (ടെക്‌സസ്): ടെക്‌സസില്‍ കോവിഡ് മഹാമാരി വ്യാപകമായതോടെ നിര്‍ത്തിവെച്ച വധശിക്ഷ പുനഃരാരംഭിച്ചു.

83 വയസ്സുള്ള ആന്റിയെ ബാറ്റു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ക്വിന്റില്‍ ജോണ്‍സിന്റെ വധശിക്ഷയാണ് മെയ് 19 ബുധനാഴ്ച വൈകീട്ട് ഹണ്ടസ് വില്ലാ ജയിലില്‍ നടപ്പാക്കിയത്.

1999 ല്‍ 22 വര്‍ഷം മുമ്പാണ് സംഭവം. മയക്കുമരുന്ന് വാങ്ങുന്നതിന് 30 ഡോളര്‍ ആന്റിയോടു ചോദിച്ചുവെങ്കിലും നല്‍കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പേഴ്‌സില്‍ നിന്നും ബലമായി 30 ഡോളര്‍ എടുക്കുകയും, തടുത്ത അമ്മൂമ്മയെ ബാറ്റു കൊണ്ടു തലയ്ക്കടിക്കുകയുമായിരുന്നു. 2001 ല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയുമായിരുന്നു.

22 വര്‍ഷത്തെ ജയില്‍ ജീവിതത്തിനിടയില്‍ താന്‍ തികച്ചും വ്യത്യസ്തനായ മനുഷ്യനായെന്നും, വധശിക്ഷ ഒഴിവാക്കണമെന്നും അറ്റോര്‍ണി മുഖേന കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം അമ്മൂമ്മയുടെ സഹോദരിയും ജോണ്‍സിന്റെ വധശിക്ഷ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.

ടെക്‌സസ് ബോര്‍ഡ് ഓഫ് പാര്‍ഡന്‍സ് ആന്റ് പരോള്‍സ് ചൊവ്വാഴ്ച പ്രതിയുടെ അപേക്ഷ തള്ളിയിരുന്നു. ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടിനോട് വധശിക്ഷ മുപ്പതു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചതും പരിഗണിക്കപ്പെട്ടില്ല. ഗ്രേഗ് ഏബട്ട് 2015 ല്‍ ഗവര്‍ണ്ണര്‍ പദവി ഏറ്റെടുത്തതിന് ശേഷം 50 ല്‍ പരം വധശിക്ഷകളാണ് ടെക്‌സസ്സില്‍ നടപ്പാക്കിയത്.

ചൊവ്വാഴ്ച ജോണ്‍സിന്റെ ക്ലമന്‍സി അപേക്ഷ തള്ളിയതോടെ വധശിക്ഷക്കെതിരെ ഹണ്ട്‌സ് വില്ല ജയിലിനു പുറത്തു നിരവധി പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: