17.1 C
New York
Tuesday, August 3, 2021
Home Health ടെക്‌സസിലെ ആദ്യ കോവിഡ് വാക്‌സീന്‍ എമര്‍ജന്‍സി റൂം ക്ലീനര്‍ തെരേസക്ക്

ടെക്‌സസിലെ ആദ്യ കോവിഡ് വാക്‌സീന്‍ എമര്‍ജന്‍സി റൂം ക്ലീനര്‍ തെരേസക്ക്

(വാർത്ത: പി.പി. ചെറിയാൻ)

ഡാളസ് : ടെക്‌സസ് സംസ്ഥാനത്തെ ആദ്യ കോവിഡ് വാക്‌സീന്‍ മെത്തഡിസ്റ്റ് ഡാളസ് മെഡിക്കല്‍ സെന്ററിലെ എമര്‍ജന്‍സി റൂം ക്ലീന്‍ ചെയ്യുന്ന 51 വയസ്സുള്ള തെരേസ്സ മാറ്റക്ക് നല്‍കിയതായി മെത്തഡിസ്റ്റ് ഹെല്‍ത്ത് സിസ്റ്റം സിഇഒ ജിം സ്‌ക്കോജിന്‍ അറിയിച്ചു. നാലു മക്കളുടെ മാതാവാണ് തെരേസ്സ. തിങ്കളാഴ്ചയാണ് കോവിഡ് വാക്‌സീന്‍ യുപിഎസ് ട്രക്ക് വഴി രാവിലെ 8.50ന് ആശുപത്രിയില്‍ എത്തിച്ചേര്‍ന്നത്.

പത്തുമണിയോടെ വാക്‌സീന്‍ സ്വീകരിച്ച തെരേസ്സയെ സഹപ്രവര്‍ത്തകര്‍ മുന്‍വശത്തെ ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്ന് അഭിനന്ദിച്ചു. 5850 വാക്‌സീനാണ് ഇവിടെ എത്തിചേര്‍ന്നത്. നൂറോളം ജീവനക്കാര്‍ ആദ്യ ദിവസം തന്നെ വാക്‌സീന്‍ സ്വീകരിച്ചു. അടുത്ത ദിവസം ഇരുനൂറിനും മുന്നൂറിനും ഇടയില്‍ ജീവനക്കാര്‍ക്ക് വാക്‌സീന്‍ നല്‍കും.

ആദ്യ ആഴ്ച ടെക്‌സസിലേക്ക് 224 250 ഡോസാണ് അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഡാലസിലെ പാര്‍ലാന്റ് ആശുപത്രി, യുറ്റി സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്റര്‍ ഡാളസ് എന്നീ ആശുപത്രികള്‍ ഉള്‍പ്പെടെ 19 സൈറ്റുകളിലേക്ക് 75075 ഡോസ് വാക്‌സീന്‍ അനുവദിച്ചിട്ടുണ്ട്.

“കോവിഡ് 19 രോഗത്തില്‍ നിന്നും എനിക്ക് എല്ലാവരേയും സംരക്ഷിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് എന്റെ കുടുംബാംഗങ്ങളേയും, എന്നേയും തന്നെ’ആദ്യ വാക്‌സീന്‍ സ്വീകരിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു തെരേസ്സാ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവ്. വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ചകളിൽ മാത്രം .

*സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവ്.*വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ചകളിൽ മാത്രം .ശനിയാഴ്ച ലോക്ഡൗൺ ഇല്ല.ടി പി ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും.കടകൾ ആഴ്ചയിൽ ആറ് ദിവസവും തുറക്കാം.കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.മുഖ്യമന്ത്രി നാളെ നിയമസഭയിൽ തീരുമാനങ്ങൾ...

ടോക്കിയോ ഒളിമ്പിക്‌സ് മത്സരത്തില്‍ സ്പ്രിന്റ് ഡബ്ള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയായി ജമൈക്കന്‍ താരം എലെയ്ന്‍ തോംസണ്‍.

*ടോക്കിയോ ഒളിമ്പിക്‌സ് മത്സരത്തില്‍ സ്പ്രിന്റ് ഡബ്ള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയായി ജമൈക്കന്‍ താരം എലെയ്ന്‍ തോംസണ്‍ പുതു ചരിത്രം കുറിച്ചു.* ടോക്കിയോ ഒളിമ്ബിക്‌സില്‍ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും എലെയ്ന്‍ സ്വര്‍ണം നേടി....

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം...

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര.(അവസാന ഭാഗം)

വേറെ ചില മിടുക്കന്മാർ ഉണ്ട്. ഭൂലോക മാന്യന്മാർ എന്നു എല്ലാവരും സമ്മതിക്കുംവിധം പരസ്യത്തിൽ അവർ. "നിങ്ങളുടെ ഇഷ്ടം പോലെ ആകട്ടെ. എനിക്കു ഒന്നും വേണ്ടാ" എന്നു പറയും. എന്നാൽ ഭാര്യമാരെ ഭീഷണിപ്പെടുത്തിയും, ഉദ്ദണ്ഡിച്ചും...
WP2Social Auto Publish Powered By : XYZScripts.com