17.1 C
New York
Tuesday, August 3, 2021
Home US News ടെക്സസ് സംസ്ഥാനത്ത് മനുഷ്യ കള്ളക്കടത്ത്.(ബാബു പി സൈമൺ)

ടെക്സസ് സംസ്ഥാനത്ത് മനുഷ്യ കള്ളക്കടത്ത്.(ബാബു പി സൈമൺ)

ബാബു പി സൈമൺ

ഡാലസ്: ജൂലൈ 19ന് തിങ്കളാഴ്ച  നിയമവിരുദ്ധമായി  സംസ്ഥാനത്തേക്ക്  പ്രവേശിച്ച  105  പേർ അടങ്ങുന്ന ഒരു വാഹനം ടെക്സാസ്  സ്റ്റേറ്റ് ട്രൂപ്പെർസ്‌ പിടിച്ചെടുത്തു.

ടെക്സാസ്  സംസ്ഥാനത്ത് മെക്സിക്കോ ബോർഡറിനടുത്ത ലാറിഡോ  സിറ്റിയിൽ നിന്നാണ് വാഹനം പിടിച്ചെടുത്തത്.

മൈക്കിൾ മക്കോയ് എന്ന ട്രക്ക് ഡ്രൈവറെ  മനുഷ്യ കള്ളക്കടത്ത്  കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ ഇതേ സിറ്റിയിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിച്ച  80 പേർ അടങ്ങുന്ന ഒരു കൂട്ടം ആളുകളെ നിയമപരമായി അമേരിക്കയിൽ താമസിക്കുവാനുള്ള രേഖകളില്ലാത്തതിനാൽ അറസ്റ്റ് ചെയ്തിരുന്നു .

ആവശ്യമായ രേഖകളും അനുവാദവും ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരിൽ പലരും കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് എന്നുള്ളത് ഭീതി ഉളവാക്കുന്നു എന്ന്   ടെക്സാസ് ഡിപ്പാർട്മെൻറ്  ഓഫ് പബ്ലിക് സേഫ്റ്റി ഓഫീസർ  ക്രിസ്  ഒലിവറെസ്  വെളിപ്പെടുത്തി .

കസ്റ്റംസ് ബോർഡർ ആൻഡ് പ്രൊട്ടക്ഷൻ  ഡിപ്പാർട്മെൻറ്  രേഖകളനുസരിച്ച് പ്രസിഡൻറ് ബൈഡൻ ജനുവരിയിൽ ചുമതലയേറ്റ അതിനുശേഷം നിയമവിരുദ്ധമായി ഒരു ലക്ഷത്തോളം കുടിയേറ്റക്കാർ അമേരിക്കയിലേക്ക് പ്രവേശിക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു.

ബാബു പി സൈമൺ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ : ഇരട്ട സഹോദരങ്ങളുടെ മൃതദേഹവുമായി പ്രതിഷേധത്തിനെത്തിയവരെ പോലീസ് തടഞ്ഞു.

കോട്ടയം:ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോട്ടയം കടുവാക്കുളത്ത് തൂങ്ങി മരിച്ച ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കോട്ടയം മണിപ്പുഴ അർബ്ബൻ സഹകരണ ബാങ്കിന് മുന്നിൽ കൊണ്ട് വന്ന് പ്രതിഷേധിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. കോടിമത...

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ പ്രതികൾക്ക്; പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം

തൃശ്ശൂർ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നൽകിയതെന്ന് സംശയം. ബംഗളുരുവിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി...

താലിബാന്റെ നിയന്ത്രണത്തിലുള്ള നൂറിസ്ഥാൻ മേഖലയിൽ മിന്നൽ പ്രളയം; 113 മരണം, ഇരുപതിലേറെ ആളുകളെ കാണാതായി

കാബൂൾ: താലിബാൻ നിയന്ത്രിത അഫ്ഗാൻ മേഖലയിൽ മിന്നൽ പ്രളയം. നൂറിസ്താൻ മേഖല പൂർണമായും വെള്ളത്തിനടിയിലായി. മരണസംഖ്യ 113 ആയി. ഇരുപതിലേറെ ആളുകളെ കാണാതായി. പ്രദേശത്ത് താലിബാൻ നിയന്ത്രണം നിലനിൽക്കുന്നതിനാൽ അഫ്ഗാൻ അധികൃതർക്ക് മേഖലയിലേക്ക്...
WP2Social Auto Publish Powered By : XYZScripts.com