17.1 C
New York
Sunday, October 2, 2022
Home US News ടെക്സസ് – മെക്സിക്കോ അതിർത്തിയിൽ കത്തികരിഞ്ഞ നിലയിൽ 19 മൃതദേഹങ്ങൾ

ടെക്സസ് – മെക്സിക്കോ അതിർത്തിയിൽ കത്തികരിഞ്ഞ നിലയിൽ 19 മൃതദേഹങ്ങൾ

വാർത്ത: പി.പി. ചെറിയാൻ

റിയൊഗ്രാന്റി ∙ ടെക്സസ് – മെക്സിക്കോ അതിർത്തിയിലുള്ള റിയൊഗ്രാന്റി ടൗണിനു സമീപം കത്തികരിഞ്ഞ 19 മൃതദേഹങ്ങൾ കണ്ടെടുത്തതായി റ്റാമിലുപ്സ സ്റ്റേറ്റ് പ്രൊസിക്യൂട്ടേഴ്സ് ഓഫീസ് ശനിയാഴ്ച അറിയിച്ചു.

രണ്ടു വാഹനങ്ങൾക്കു തീ പിടിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതനുസരിച്ചാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. വാഹനത്തിലെ തീ അണച്ചപ്പോൾ ഒരു വാഹനത്തിൽ 4 പേരുടെയും, മറ്റൊന്നിൽ 15 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. കത്തികൊണ്ടിരുന്ന വാഹനങ്ങളിലുള്ള എല്ലാവർക്കും വെടിയേറ്റിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സംഭവ സ്ഥലത്ത് വെടിയുണ്ടകൾ ഒന്നും കണ്ടെത്താതിരുന്നതിനാൽ മറ്റ് എവിടെയോ വച്ച് കൊലപ്പെടുത്തി വാഹനങ്ങളിൽ മൃതദേഹങ്ങൾ ഇട്ടതിനുശേഷം ഈ പ്രദേശത്തുകൊണ്ടുവന്ന് തീയിട്ടതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഗ്വാട്ടിമാലയിൽ നിന്നുള്ളവരായിരിക്കാം കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന.

മയക്കു മരുന്നു വിൽപന സംഘങ്ങളുടെ കേന്ദ്രമാണു സംഭവം നടന്ന സ്ഥലം. ഈ വർഷം ജനുവരിയിൽ മാത്രം കൊല്ലപ്പെട്ടവർ 21 ആയി. അതേ സമയം മെക്സിക്കൻ ആർമി ഇതേ സ്ഥലത്ത് പതിനൊന്ന് ക്രിമിനൽ അംഗങ്ങളെ വെടിവച്ചു കൊന്നിരുന്നു

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ വെടിവയ്പ്പുകളും ആക്രമണ ഭീഷണികളും മൂലം ലോക്കൽ ഹൈസ്കൂൾ ഫുട്ബോൾ ഗെയിമുകളിൽ മാറ്റങ്ങൾ വരുത്തുന്നു

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ സമീപകാല ഭീഷണികളുടെയും, വെടിവയ്പ്പുകളുടെയും വെളിച്ചത്തിൽ മേഖലയിലെ നിരവധി ഏരിയ ഹൈസ്‌കൂളുകൾക്ക് സുരക്ഷാ പ്രോട്ടോക്കോളുകൾ, റദ്ദാക്കുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടിവന്നു. വെള്ളിയാഴ്ച രാത്രി പ്ലിമൗത്ത് വൈറ്റ്മാർഷ് ഹൈസ്‌കൂളിന്റെ സായാഹ്ന ഗെയിമിൽ...

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ  വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

വാഷിംഗ്‌ടൺ: ലോകത്തിലാദ്യമായി  വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത്‌ യു എസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു .ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം  വാഷിങ്ടണിൻ ഗ്രാന്റ്...

വായു മലിനീകരണം; ഡല്‍ഹിയില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഇനി ഇന്ധനം ലഭിക്കില്ല.

പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഡല്‍ഹിയില്‍ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. ഈ മാസം 25 മുതല്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. രണ്ട് മാസങ്ങള്‍ക്കിപ്പുറം തണുപ്പുകാലം വരാനാരിക്കെയാണ് വായൂമലിനീകരണ തോത്...

കോടിയേരിയുടെ മരണം; സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം മാറ്റി.

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം മാറ്റി. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും. ഞായറാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: