17.1 C
New York
Saturday, October 16, 2021
Home US News ടെക്സസ് അതിർത്തിയിൽ അഭയാർഥി പ്രവാഹം ഫെഡറൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ടെക്സസ് ഗവർണർ

ടെക്സസ് അതിർത്തിയിൽ അഭയാർഥി പ്രവാഹം ഫെഡറൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ടെക്സസ് ഗവർണർ

റിപ്പോർട്ട്: പി പി ചെറിയാൻ

ഓസ്റ്റിൻ: ടെക്സസ് അതിർത്തി പ്രദേശങ്ങളിൽ കഴിയുന്നവരുടെ ജീവനുപോലും ഭീഷിണിയുയർത്തുംവിധം അനിയന്ത്രിതമായ അഭയാർത്ഥി പ്രവാഹനം തടയുന്നതിന് അടിയന്തിരമായി ഫെഡറൽ എമർജൻസി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ടെക്സസ് ഗവർണ്ണർ ഗ്രേഗ് ഏബട്ട് പ്രസിഡന്റ് ബൈഡന് കത്തയച്ചു.

അതിർത്തി സുരക്ഷാ സേനക്കും, കുതിരപടയാളികൾക്കും നിയന്ത്രിക്കാനാവാത്തവിധം ഹെയ്ത്തി അഭയാർത്ഥി പ്രവാഹം വൻവർഡെ കൗണ്ടിയിലുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്നുവെന്നും, കോവിഡ് ഉൾപ്പെടെയുള്ള രോഗവ്യാപനത്തിന് ഇടയാക്കുന്നുവെന്നും ബൈഡന് അയച്ചകത്തിൽ ഏബട്ട് ചൂണ്ടികാട്ടി.

ഡെൽ റിയോ ബ്രിഡ്‌ജിനടിയിൽ നിന്നും 6000ത്തിൽപരം ഹേയ്ത്തി അഭയാർത്ഥികൾ ഉൾപ്പെടെയുള്ളവരെ നീക്കം ചെയ്തതായി യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം ലാന്റ്
സെക്യൂരിറ്റി സെക്രട്ടറി അലജാൻഡ്രാ മേയർക്കാസ് അറിയിച്ചു. 600 ഹോം സെക്യൂരിറ്റി ജീവനക്കാരെ ഇതിനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ചൂണ്ടികാട്ടി.

ടെക്സസ്-മെക്സിക്കൊ അതിർത്തി പ്രശ്നം വളരെ ഗുരുതരമാണെന്ന് ബൈഡനും സമ്മതിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവേശിക്കുന്നവരെ തിരിച്ചയയ്ക്കുന്നതിനുള്ള എല്ലാ
നടപടികളും സ്വീകരിച്ചുവരുന്നതായി ബൈഡൻ ഭരണകൂടം അറിയിച്ചു.

അതേസമയം ടെക്സസ് അതിർത്തിയുടെ സംരക്ഷണത്തിനായി 1.8 ബില്യൺ ഡോളറിന്റെ അധികചിലവിനുള്ള ബിൽ ഗവർണ്ണർ ഗ്രേഗ് ഏബട്ട് അടിയന്തിരമായി ഒപ്പുവെച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...
WP2Social Auto Publish Powered By : XYZScripts.com
error: