17.1 C
New York
Sunday, June 26, 2022
Home US News ടെക്സസസിലെ മഞ്ഞു വീഴ്ച - നിനച്ചിരിക്കാതെ വന്ന ഏറ്റവും ചിലവേറിയ ദുരന്തം

ടെക്സസസിലെ മഞ്ഞു വീഴ്ച – നിനച്ചിരിക്കാതെ വന്ന ഏറ്റവും ചിലവേറിയ ദുരന്തം

എബ്രഹാം തോമസ്, ഡാളസ്

ടെക്‌സസ്: ഒരാഴ്ചയായി നീണ്ടു നില്‍ക്കുന്ന അതിശൈത്യവും മഞ്ഞുവീഴ്ചയും സ്ലീറ്റും സംസ്ഥാനത്തെ സംബന്ധിച്ചിടുത്തോളം ഏറ്റവും ചെലവേറിയ ദുരന്തമാണെന്ന് ഇന്‍ഷുറന്‍സ് വ്യവസായ പ്രമുഖര്‍ പറഞ്ഞു. മഞ്ഞും പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ താപനിലയും വളരെ വലിയ ഇന്‍ഷുറന്‍സ് ക്ലെയിമുകളും ഇതുവരെയില്ലാത്ത സാഹചര്യമാണ് 254 കൗണ്ടികളിലും സൃഷ്ടിച്ചിരിക്കുന്നത്.

ടെക്‌സസില്‍ കൊടുങ്കാറ്റും, ചുഴലിക്കാറ്റും, ആലിപ്പഴവര്‍ഷവുമെല്ലാം സാധാരണമാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തെയും ബാധിക്കുന്ന ഇതുപോലെയുള്ള ദുരന്തം ഇതാദ്യമാണ്. ഈ ദുരന്തത്തിലെ നഷ്ടം ഹരികെയ്ന്‍ ഹാര്‍വീയെക്കാള്‍ വലുതായിരിക്കും. ഹാര്‍വീയുടെ നഷ്ടം 19 ബില്യണ്‍ ഡോളര്‍ (ഇന്നത്തെ നിലവാരത്തില്‍ 20.1 ബില്യണ്‍ ഡോളര്‍) ആയിരുന്നു. ഇതില്‍ ഭവന, വാഹന, വാടക, ബിസിനസ് ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് നഷ്ടങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. പബ്ലിക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍, എനര്‍ജി പൈപ്പ് ലൈനുകള്‍, സമ്മര്‍ദ്ദം ഏറെ നേരിട്ട പവര്‍പ്ലാന്റുകള്‍ എന്നിവയില്‍ നിന്നുണ്ടായ നഷ്ടം ഇവ ഇവയ്ക്കു പുറമെയാണ്.

ഹരികെയ്ന്‍ ഹാര്‍വി 2017- ല്‍ കുറെ ദിവസങ്ങള്‍ ഗള്‍ഫ് കോസ്റ്റില്‍ കനത്ത മഴ പെയ്തതിനുശേഷം റോക്ക് പോര്‍ട്ടില്‍ നിലം പതിക്കുകയും ഹൂസ്റ്റണില്‍ റിക്കാര്‍ഡ് മഴ മൂലം റിഫൈനറികള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. നോര്‍ത്ത് ടെക്‌സസിന്റെ ഏറ്റവും വിലയേറിയ ദുരന്തങ്ങള്‍ ഹെയില്‍ സ്റ്റോമുകളായി 1992 ലും 1995 ലും ആഞ്ഞടിച്ചപ്പോള്‍ ഓരോ തവണയും നഷ്ടം 3 ബില്യണ്‍ ഡോളര്‍ വീതം ആയിരുന്നു. ഒക്ടോബര്‍ 2019 ലെ ടൊര്‍ണാഡോകള്‍ ഡാലസിലും റിച്ചാര്‍ഡ്‌സണിലും ആഞ്ഞടിച്ചപ്പോള്‍ നഷ്ടം 1.5 ബില്യണ്‍ ഡോളറായിരുന്നു. 1993 ലെ ശൈത്യ കൊടുങ്കാറ്റ് 5 ബില്യണ്‍ ഡോളറിന്റെ ക്ലെയിമുകള്‍ സൃഷ്ടിച്ചു. 2021 വരെ ടെക്‌സസിലെ വലിയ നഷ്ട പരിഹാര കേസുകള്‍ ട്രോപ്പിക്കല്‍ സ്റ്റോമുകള്‍ ആയിരുന്നു.

2021 ഫെബ്രുവരി 16 ന് ഡിഎഫ്ഡബ്ല്യു എയര്‍പോര്‍ട്ടില്‍ താപനില മൈനസ് 2 ഡിഗ്രി ആയപ്പോള്‍ ഇത് ഏറ്റവും വലിയ നഷ്ടപരിഹാര ക്ലെയിം ആയിരിക്കും എന്ന് യുഎസ്എയുടെ ഗാര്‍സിയ പറഞ്ഞു. സാന്‍അന്റോണിയോ ആസ്ഥാനമാക്കിയ യുഎസ്എ ടെക്‌സസിലെ അഞ്ചാമത്തെ വലിയ ഇന്‍ഷുറന്‍സ് കമ്പനിയാണ്. ഇതുവരെ 20,000 ക്ലെയിമുകള്‍ ലഭിച്ചതായി പറഞ്ഞു. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ഹരിക്കേനുകളും പൈപ്പുകള്‍ പൊട്ടുന്നതും കവര്‍ ചെയ്യുന്ന പോളിസികള്‍ നല്‍കാറുണ്ട്. സംസ്ഥാനം ഒട്ടാകെയുള്ള നാശനഷ്ടങ്ങള്‍ പ്ലമ്പര്‍മാരിലും റൂഫ് കമ്പനികളിലും കാര്‍പെന്റര്‍മാരിലും വലിയ ഭാരം സൃഷ്ടിക്കും. പൈപ്പുകള്‍ പൊട്ടുന്നതും ഐസും സ്‌നോയും ഭവന ഉടമകളില്‍ വലിയ ആശങ്കയ്ക്കു കാരണമാകും.

ഭവന ഉടമകളും വാടകക്കാരും മുന്‍കൂട്ടി വലിയ തുക ആവശ്യപ്പെടുന്ന കോണ്‍ട്രാക്ടര്‍മാരെയും ശരിയായ ലൈസന്‍സോ സര്‍ട്ടിഫിക്കേറ്റോ ഇല്ലാത്തവരെയും ഒഴിവാക്കണമെന്ന് കണ്‍സ്യൂമര്‍ വാച്ച് ഡോഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാര്‍മെന്‍ ബാല്‍ബര്‍ പറയുന്നു. പവര്‍ ഔട്ടേജിന്റെ ഫ്രീസിംഗ് ടെമ്പറേച്ചറിന്റെയോ സമയത്ത് ഹോട്ടലിലേയ്ക്കു മാറേണ്ടി വന്നാല്‍ ആ ചെലവ് ഇന്‍ഷുറന്‍സ് കമ്പനി വഹിക്കേണ്ടതാണ്. ഇക്കാര്യം ഇന്‍ഷുറന്‍സ് കമ്പനിയുമായി മുന്‍കൂട്ടി സംസാരിക്കുക. ഡാലസ് നിവാസിയായ വാന്‍ മൗഷേജിയന്‍ ഒരു ഇറിഗ്രേഷന്‍ ലൈസന്‍സ് സ്‌പെഷ്യലിസ്റ്റാണ്. അയല്‍ക്കാരെല്ലാം വാന്‍ മൗഷേജീയനെ സമീപിച്ച് തങ്ങളുടെ ആശങ്കകള്‍ അറിയിക്കുന്നു.

വീട്ടിലെ താപനില സീറോയോ അതില്‍ കുറവോ ആയാല്‍ പൈപ്പ് പൊട്ടുകയോ സീലിംഗിലെ പൈപ്പുകള്‍ക്ക് ഇന്‍സുലേഷന്‍ പ്രശ്‌നം ഉണ്ടായി പൊട്ടിയാലോ ഇന്‍ഷുറന്‍സ് ക്ലെയിം ഉണ്ടാകും. സാധാരണ ടെക്‌സസില്‍ ഒരു വീട്ടിലുണ്ടാകുന്ന പൈപ്പ് പൊട്ടല്‍ റിപ്പയര്‍ ചെയ്യുവാന്‍ 10,300 ഡോളറാകും. യുഎസിലെ ശരാശരി 15,500 ഡോളറാണ്. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വര്‍ധിച്ചപ്പോള്‍ ഇന്‍ഷുറന്‍സ് അഡ്ജസ്റ്റര്‍മാരെ സ്റ്റേറ്റ് ഫാം ഇന്‍ഷുറന്‍സ് അധികമായി നിയോഗിച്ചു. ഒരു ഇന്‍ഷുറന്‍സ് ക്ലെയിം ഒരു ബിസിനസ് നെഗോഷിയേഷനാണ്. യുണൈറ്റഡ് പോളിസി ഹോള്‍ഡേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഏമി ബാഷ് പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് 10,750 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

‘ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ’.

ഭക്ഷ്യക്ഷാമവും ഭൂകമ്പത്തിന്റെ കെടുതികളും അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. പാകിസ്താൻ വഴി കടൽമാർഗം 3000 മെട്രിക് ടൺ ഗോതമ്പാണ് ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. അഫ്ഗാൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിധ...

വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ ആണ് മൃതദേഹം കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: