17.1 C
New York
Saturday, September 18, 2021
Home Cinema 'ടാർസൻ' സിനിമയിലെ നായകൻ ജോ ലാറ വിമാന അപകടത്തിൽ കൊല്ലപ്പെട്ടു

‘ടാർസൻ’ സിനിമയിലെ നായകൻ ജോ ലാറ വിമാന അപകടത്തിൽ കൊല്ലപ്പെട്ടു

വാഷിംഗ്ടൻ: ടാർസൻ സിനിമ നായകൻ ജോ ലാറ വിമാന അപകടത്തിൽ കൊല്ലപ്പെട്ടു. അമേരിക്കയിൽ കഴിഞ്ഞ ദിവസം വിമാനം തകർന്നു വീണു അപകടത്തിലാണ് ടാർസൻ സിനിമയിൽ ടാർസനായി അഭിനയിച്ച ജോ ലാറ കൊല്ലപ്പെട്ടത്. അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച ഭാര്യ ഗ്വെൻ ലാറയും മരിച്ചെന്ന് അമേരിക്കയുടെ വ്യോമയാന വകുപ്പ് അറിയിച്ചു. അദ്ദേഹത്തിന് 58 വയസ്സുണ്ടായിരുന്നു.മൂന്ന് കുട്ടികളാണ് ലാറ-ഗ്വെൻ ദമ്പതികൾക്കുള്ളത്.

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജോ ലാറ. ടാർസൻ -ദ എപ്പിക് അഡ്വഞ്ചർ എന്ന വിശ്വവിഖ്യാത സിനിമയിലെ ടാർസനായി അഭിനയിച്ച അദ്ദേഹം ലോക സിനിമാ പ്രേമികളുടെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോകില്ല.

മിർനാ വിമാനത്താവളത്തിൽനിന്ന് സെസ്ന 501 എന്ന വിമാനം പറന്നുയർന്ന് നാഷ് വില്ലെ ഭാഗത്തു വെച്ചാണ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. പേഴ്സി പ്രീസ്റ്റ തടാകത്തിലാണ് വിമാനം വീണത്.

സിനിമ കൂടാതെ ടെലിവിഷനിലൂടെ കിംഗ് ഓഫ് ജ ജംഗിൾ എന്ന് 22 പരമ്പരകളിലും ജോ ലാറ ജനമനസ്സിൽ തരംഗമായി. മിനിസ്ക്രീനിൽ 1996 മുതൽ 2000 വരെ അദ്ദേഹം തിളങ്ങി നിന്നു. കൂടാതെ ടാർസൻ ഇൻ മാൻഹാട്ടൻ എന്ന സിനിമയും വൻ വിജയമായിരുന്നു. ബേ വാച്ച് അടക്കമുള്ള നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: