17.1 C
New York
Thursday, June 30, 2022
Home US News ഞായറാഴ്ച കാലിഫോർണിയാ ചർച്ചിലും ഹൂസ്റ്റൻ സൂപ്പർ മാർക്കറ്റിലും കൂട്ട വെടിവയ്പ്പ് - 3 മരണം -...

ഞായറാഴ്ച കാലിഫോർണിയാ ചർച്ചിലും ഹൂസ്റ്റൻ സൂപ്പർ മാർക്കറ്റിലും കൂട്ട വെടിവയ്പ്പ് – 3 മരണം – നിരവധിപേർക്ക് പരിക്ക്

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഹൂസ്റ്റൺ: ഞായറാഴ്ച കാലിഫോർണിയാ ഓറഞ്ച്കൗണ്ടിയിലെ പ്രിസ്ബറ്റരി ചർച്ചിൽ ആരാധനക്കുശേഷം അക്രമി നടത്തിയ വെടിവെപ്പിൽ ഒരാൾ മരിക്കുകയും, നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ശനിയാഴ്ച ന്യൂയോർക്ക് ബഫല്ലോയിൽ സൂപ്പർമാർക്കറ്റിൽ നടന്ന വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.

ലഗൂന വുഡ്സ് തായ് വാനികൾ കൂടി വരുന്ന പ്രിസ്ബിറ്റേറിയൻ ചർച്ചിൽ ആരാധനക്കുശേഷം അവിടെ ഉണ്ടായിരുന്ന മുൻ പാസ്റ്ററെ അഭിനന്ദിക്കുന്നതിന് യോഗം ചേർന്നതിന് ശേഷം ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അക്രമി നിറയൊഴിച്ചത്. അവിടെ ഉണ്ടായിരുന്നവർ ഭൂരിപക്ഷവും പ്രായമേറിയവരായിരുന്നു. വെടിയേറ്റവരിൽ 92 കാരനും ഉൾപ്പെട്ടിരുന്നു.

ഏഷ്യൻ വംശജർക്കു നേരെയുള്ള അതിക്രമമായിരുന്നുവോ എന്നതു വ്യക്തമല്ല. പിന്നീട് ലഭിച്ച റിപ്പോർട്ടുകൾ വെടിവെച്ചയാളും ഏഷ്യൻ വംശജനാണെന്ന് പറയപ്പെടുന്നു. ചർച്ചിൽ കൂടിയിരുന്നവർ പെട്ടെന്ന് പ്രവർത്തിച്ചതിനാൽ അക്രമിയുടെ പാദങ്ങൾ കോഡുവയറു ഉപയോഗിച്ചു ബന്ധിക്കുന്നതിനും, അങ്ങനെ വലിയൊരു വിപത്തു ഒഴിവാക്കുന്നതിനും കഴിഞ്ഞതായും പോലീസ് പറഞ്ഞു.

അതേസമയം ഞായറാഴ്ച ഉച്ചക്കുശേഷം ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ഫ്ളിയാ മാർക്കറ്റിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും മൂന്നുപേർക്ക് വെടിയേൽക്കുകയും ചെയ്തതായി ഹാരിസ് കൗണ്ടി ഷെറിഫ് അറിയിച്ചു. വെടിയേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ വെടിവെച്ചവരും ഉൾപ്പെടുന്ന മാർക്കറ്റിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്നാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരും, പരിക്കേറ്റവരും തർക്കത്തിൽ ഉൾപ്പെട്ടവരായിരുന്നുവെന്നും പോലീസ് പറയുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: