റിപ്പോർട്ട്: കുര്യൻ പ്രക്കാനം
പ്രവാസി മലയാളീ സമൂഹത്തിനു പ്രത്യേകിച്ചു കനേഡിയൻ മലയാളീസമൂഹത്തിനു റിപ്പബ്ലിക് ദിനാശംസകൾ നേരുന്നതായി ലോക മലയാളികളുടെ അഭിമാന പുരുഷൻ പദ്മശ്രീ ഡോ .യൂസഫലി പറഞ്ഞു. നഫ്മ കാനഡയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ മുഖ്യ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം .
ഞാൻ നിങ്ങളിൽ ഒരുവൻ ആണ്, നഫ്‌മേ കാനഡയുടെ എല്ലാ നല്ല പ്രവർത്തങ്ങൾക്കും താൻ പിന്തുണ നൽകുമെന്നും, തലമുറയെ കേരളവുമായി അടുപ്പിക്കാൻ സംഘടനകൾ ശ്രദ്ധിക്കണമെന്നും ,. യുവജനങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരാൻ നഫ്‌മ കാനഡ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാനിന്നും ഡോ യുസഫ് അലി പറഞ്ഞു.
ചരിത്രത്തിൽ ആദ്യമായി മലയാളി സമൂഹം ഒത്തുചേർന്നു ആഘോഷിച്ച ഈ വർഷത്തെ റിപ്പബ്ലിക് ദിനഘോഷത്തിൽ ഇന്ത്യൻ ഹൈകമ്മീഷൻ അജയ് ബിസാരിയ പതാക ഉയർത്തിയത്. കനേഡിയൻ മലയാളി സമൂഹത്തിനു അഭിമാന നിമിഷമായിമാറി . ഓൺലൈൻ ആയി കൂടിയ മീറ്റിങ്ങിൽ നഫ്‌മ കാനഡയുടെ നാഷണൽ പ്രസിഡണ്ട് കുര്യൻ പ്രക്കാനം അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പ്രസാദ് നായർ സ്വാഗതം പറഞ്ഞു
നഫ്മ കാനഡയുടെ യൂത്ത് വിങ്ങിന്റെ പ്രവർത്തനോത്ഘാടനം മേയർ പാട്രിക് ബ്രൗൺ നിർവഹിച്ചു നാഷണൽ യൂത്ത് കോർഡിനേറ്റേഴ്‌സ് ആയ ദിവ്യ അലക്സ് , റ്റാനിയ എബ്രഹാം , ഭാഗ്യശ്രീ കണ്ടൻചാത്ത , മെറിൽ വർഗീസ് , ഹന്നാ മാത്യു , റ്റാനിയ ചേർപ്പുകാരൻ തുടങ്ങിയ യുവജന നേതാക്കൾ ചടഞ്ഞിൽ സംസാരിച്ചു. യൂത്തു വിങ്ങിനു എല്ലാ ആശംസകളും നേരുന്നതായി മേയർ പാട്രിക് ബ്രൗൺ പറഞ്ഞു. ദീപക് ആനന്ദ് എം പി പി , അമർജ്യോത് സന്ധു എം പി പി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് ,സെക്രട്ടറി ഡോ സജിമോൻ ആന്റണി , പ്രമുഖ അമേരിക്കൻ പ്രവാസി നേതാവും ലോക കേരള സഭംഗവുമായ പോൾ കറുകപ്പള്ളി തുടങ്ങിയവർ തുടങ്ങിയവർ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു.
നഫ്‌മ കാനഡയുടെ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡണ്ട് രാജശ്രീ നായർ നാഷണൽ വൈസ് പ്രസിഡണ്ട് ശ്രീ അജു പിലിപ് നാഷണൽ വൈസ് പ്രസിഡണ്ട് സുമൻ കുര്യൻ ,നാഷണൽ സെക്രട്ടറി മാരായ ജോൺ കെ നൈനാൻ, ജോജി തോമസ്, മനോജ്തു ഇടമന, ട്രഷറർ സോമൻ സക്കറിയ , നാഷണൽ കമ്മറ്റി അംഗങ്ങളായ സിജു സൈമൺ,ജാസ്മിൻ മാത്യു , ജെറി ജോയ് ,ബിജു ജോർജ് തുടങ്ങിയവർ എന്നിവർ ആശംസകൾ നേർന്നു.
സോനു ജോർജ് ,മിതു മാത്യു തുടങ്ങിയവർ എം സി മാരായി പരിപാടികൾ നിയന്ത്രിച്ചു. പ്രവീൺ തോമസ്, സഞ്ജയ് മോഹൻ ,യോഗേഷ് ഗോപകുമാർ, ഡേവിസ് ഫെണാണ്ടസ് ,ബിനു ജോഷ്വാ എന്നിവർ സൂം ടെക്‌നിക്കൽ കോർഡിനേഷൻ നിർവഹിച്ചു.
