17.1 C
New York
Thursday, August 11, 2022
Home US News ജോ ബൈഡനും കമലാ ഹാരിസും ഫെഡക്‌സ് കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ചു

ജോ ബൈഡനും കമലാ ഹാരിസും ഫെഡക്‌സ് കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ചു

വാർത്ത: പി.പി. ചെറിയാൻ

ഇന്ത്യാനാപോളിസ്: ഇന്ത്യാനപോളിസിലെ ഫെഡക്‌സ് കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഖേദം പ്രകടിപ്പിച്ചു. ഗൺ വയലൻസ് അമേരിക്കയെ ഗ്രസിച്ച മാറാവ്യാധിയായിരിക്കുന്നു. ഇതൊരിക്കലും അംഗീകരിക്കാനാവില്ല . നാം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു . വെടിവെപ്പിൽ ജീവൻ നഷ്ടപെട്ടവരുടെ കുടുംബാങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ . ആശുപത്രിയിൽ മുറിവേറ്റു കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ബൈഡൻ ആശംസിച്ചു . ഇവരോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസ് ഉൾപ്പടെ എല്ലായിടത്തും ദേശീയ പതാക പകുതി താഴ്ത്തി കെട്ടുവാൻ പ്രസിഡന്റ് നിർദ്ദേശം നൽകി .

വെടിവയ്പില്‍ കൊല്ലപ്പെട്ട നാലുപേര്‍ സിക്ക് വംശജർ ഉൾപ്പെടെ എട്ടുപേരുടേയും വിവരങ്ങലും ചിത്രവും മാധ്യമംഗൾക്കു നൽകി . അമര്‍ജിത് ജോഹല്‍ (66), ജസ്‌വിന്ദര്‍ കൗര്‍ (64), അമര്‍ജിത് സ്‌ക്കോണ്‍ (48), ജസ്വിന്ദര്‍ സിംഗ് (68), കാര്‍ലി സ്മിത്ത് (19), സമറിയ ബ്ലാക്ക്വെല്‍ (19), മാത്യു ആര്‍. അലക്‌സാണ്ടര്‍ (32), ജോണ്‍ വൈസെര്‍ട്ട് (74) എന്നിവരാണ് കൊല്ലപ്പെട്ടവര്‍.വെടിയുതിർത്ത ഫെഡക്‌സിലെ മുന്‍ ജീവനക്കാരന്‍ സ്‌ക്കോട്ട് ഹോള്‍ (19) സ്വയം വെടിവെച്ച് ആത്മഹത്യ ചെയുകയായിരുന്നു.

ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരില്‍ തൊണ്ണൂറ് ശതമാനവും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരാണ്. അതില്‍ ഭൂരിഭാഗവും പ്രദേശവാസികളായ സിഖുകാരാണ്. സിഖ് വംശജർ കൊല്ലപ്പെട്ട സംഭവത്തില്‍ സിഖ് കൊയലേഷന്‍ എക്‌സികൂട്ടീവ് ഡയറക്ടര്‍ സത്ജിത് കൗര്‍ നടുക്കം പ്രകടിപ്പിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: