17.1 C
New York
Monday, September 20, 2021
Home US News ജോ പണിക്കർ അനുസ്‌മരണം !

ജോ പണിക്കർ അനുസ്‌മരണം !

വാർത്ത : ജോസഫ് ഇടിക്കുള.

ദീപ്തമായ ഓർമ്മകൾ ബാക്കിയാക്കി മടങ്ങിയ ജോ പണിക്കരുടെ പാവനസ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികളർപ്പിക്കുവാൻ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ ആഭിമുഖ്യത്തിൽ ഒത്തുകൂടുന്നു,

കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ മുൻ പ്രസിഡന്റും ട്രസ്റ്റി ബോർഡ് ചെയറും ന്യൂ ജേഴ്സിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന മെയ് 8 ന് നിര്യാതനായ ജോ പണിക്കരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുവാൻ അദ്ദേഹത്തെ സ്നേഹിച്ചിരുന്ന അമേരിക്കയെമ്പാടുമുള്ള മലയാളികൾക്ക് കാൻജ് അവസരമൊരുക്കുന്നു,

മെയ് 21 വെള്ളിയാഴ്ച വൈകിട്ട് 7.30 നു നടത്തപ്പെടുന്ന വീഡിയോ കോൺഫറൻസ് കോളിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സമൂഹത്തിലെ നാനാതുറകളിലെയും സാംസ്കാരിക സാമൂഹിക രംഗങ്ങളിലെയും സുഹൃത്തുക്കൾ പങ്കെടുക്കുന്നു,

ജോ പണിക്കരെ അറിയുന്ന ട്രൈസ്റ്റേറ്റിലെയും മറ്റിതര സംസ്ഥാനങ്ങളിലെയും കഴിഞ്ഞ കാലങ്ങളിൽ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരെയും അവരുടെ ഓർമ്മകൾ പങ്കുവയ്ക്കുവാൻ പ്രസ്തുത കോളിലേക്ക് സ്നേഹപൂർവ്വം കാൻജ്‌ സ്വാഗതം ചെയ്യുന്നു, കോളിൽ പങ്കെടുക്കുന്നതിനുള്ള ഒരറിയിപ്പായി ഇത് സ്വീകരിക്കണമെന്ന് കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ്) എക്സിക്യുട്ടീവ് കമ്മിറ്റി അറിയിച്ചു.

വാർത്ത : ജോസഫ് ഇടിക്കുള.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: