ന്യൂയോര്‍ക്ക്: ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നിര്യാതനായ കോട്ടയം സൗത്ത് പാമ്പാടി കൊച്ചുപുരയില്‍ കുടുംബാംഗം ജോസഫ് വര്‍ഗീസിന്റെ (65) പൊതുദര്‍ശനം മാര്‍ച്ച് 18 വ്യാഴാഴ്ച സ്റ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ പള്ളിയില്‍ വച്ച് നടക്കും. ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെയും, വൈകിട്ട് 6 മുതല്‍ 9 വരെയും ആണ് ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ദേവാലയത്തില്‍ വച്ച് മരണാനന്തര ശുശ്രൂകള്‍ ആരംഭിക്കും. തുടര്‍ന്ന് 11 മണിക്ക് സ്റ്റാറ്റന്‍ഐലന്റിലെ ഫെയര്‍വ്യൂ സെമിത്തേരിയില്‍ സംസ്കാരം. സംസ്കാര ശുശ്രൂഷകള്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ദീര്‍ഘകാലമായി സ്റ്റാറ്റന്‍ഐലന്റില്‍ സ്ഥിരതാമസമായിരുന്ന ജോസഫ് വര്‍ഗീസ് റെസ്പിരേറ്ററി തെറാപ്പിസ്റ്റായി വിവിധ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചു. വി.എ ഹോസ്പിറ്ററില്‍ നിന്നു റിട്ടയര്‍ ചെയ്ത് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സ്റ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ പള്ളിയിലെ സജീവാംഗമായിരുന്നു. ആത്മീയ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്‍കിയിരുന്ന അദ്ദേഹം എന്നും നിശബ്ദ സാന്നിധ്യമായിരുന്നു.
സൗത്ത് പാമ്പാടി കൊച്ചുപുരയില്‍ പരേതനായ കെ.ജെ. വര്‍ഗീസും, ശോശാമ്മ വര്‍ഗീസുമാണ് മാതാപിതാക്കള്‍. കോട്ടയം പരിപ്പ് നാലാത്ര കുടുംബാംഗമായ മോളി ജോസഫ് (രജിസ്‌ട്രേഡ് നഴ്‌സ്) ഭാര്യയും, ടിം, ടീന എന്നിവര്‍ മക്കളുമാണ്.
പരേതയായ മറിയാമ്മ കുര്യന്‍, ഏലിയാമ്മ കുര്യാക്കോസ് (മല്ലപ്പള്ളി), ശോശാമ്മ ടൈറ്റസ് (ക്വീന്‍സ്), മാണി വര്‍ഗീസ് (സ്റ്റാറ്റന്‍ഐലന്റ്), മറിയാമ്മ രാജു (സ്റ്റാറ്റന്‍ഐലന്റ്), ബാബു വര്‍ഗീസ് (സ്റ്റാറ്റന്‍ഐലന്റ്), വര്‍ഗീസ് വര്‍ഗീസ് (ഫിലഡല്‍ഫിയ) എന്നിവര്‍ പരേതന്റെ സഹോദരീ-സഹോദരങ്ങളാണ്.
പൊതുദര്‍ശനം:
മാര്‍ച്ച് 18 വ്യാഴം 2 പി.എം-5 പി.എം, 6 പി.എം.- 9 പി.എം
സ്ഥലം: സ്റ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ ചര്‍ച്ച്, 134 ഫാബര്‍ സ്ട്രീറ്റ്, സ്റ്റാറ്റന്‍ഐലന്റ്, എന്‍.വൈ 10302.
മരണാനന്തര ശുശ്രൂഷകള്‍:
മാര്‍ച്ച് 19 വെള്ളി, 9 എ.എം.
സംസ്ക്കാരം:
മാര്‍ച്ച് 19 വെള്ളി, 11 എ.എം.
ഫെയര്‍വ്യൂ സെമിത്തേരി, 1852 വിക്ടറി blvd, സ്റ്റാറ്റന്‍ഐലന്റ്, എന്‍.വൈ 10314.
ബിജു ചെറിയാന്‍ അറിയിച്ചതാണിത്.