17.1 C
New York
Friday, June 24, 2022
Home US News ജോര്‍ജ് ഫ്‌ളോയ്ഡിന്‍റെ കുടുംബത്തിന് 27 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും

ജോര്‍ജ് ഫ്‌ളോയ്ഡിന്‍റെ കുടുംബത്തിന് 27 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും

റിപ്പോർട്ട്: പി.പി. ചെറിയാൻ

മിനിയാപോളിസ്: വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍റെ കാല്‍മുട്ട് കഴുത്തില്‍ എട്ടു മിനിട്ടോളം അമര്‍ത്തിപിടിച്ചതിനെ തുടര്‍ന്നു മരണമടഞ്ഞ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കുടുബത്തിന് 27 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് മാര്‍ച്ച് 12 വെള്ളിയാഴ്ച ചേര്‍ന്ന മിനിയാപോളിസ് സിറ്റി കൗണ്‍സില്‍ തീരുമാനിച്ചു. തീരുമാനം ഐക്യകണ്ഠ്യേനയായിരുന്നു.

എനിക്ക് എന്‍റെ സഹോദരനെ വീണ്ടും കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഈ ഒത്തുതീര്‍പ്പ് സംഖ്യ ഞാന്‍ തിരിച്ചു നല്‍കിയേനെ. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ സഹോദരന്‍ ഫിലോനിയസ് ഫ്‌ളോയ്ഡ് പ്രതികരിച്ചു. മിനിസോട്ട സംസ്ഥാനത്തിനു ഞാന്‍ നന്ദി പറയുന്നു എന്റെ സഹോദരന്‍ എന്റെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിലെ കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ഈ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനുള്ള അവസരം കൂടിയാണിത് അദ്ദേഹം പറഞ്ഞു.

മിനിയാപോളിസ് സിറ്റി മേയര്‍ ജേക്കബ് ഫ്രി, ഫ്‌ളോയ്ഡിനു വേണ്ടി വാദിച്ചവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു. പാന്‍ഡമിക്കിന്‍റെ മധ്യത്തിലും പ്രതിഷേധപ്രകടനം നടത്തിയവര്‍ ആത്മസംയമനം പാലിക്കണമെന്ന എന്‍റെ അഭ്യര്‍ഥന സ്വീകരിച്ചതിലും എനിക്കു കൃതാര്‍ഥതയുണ്ടെന്നും മേയര്‍ പറഞ്ഞു.

ജോര്‍ജ് ഫ്‌ളോയ്ഡിന്‍റെ പേരില്‍ ഒരു ഫൗണ്ടേഷന്‍ ആരംഭിക്കുമെന്നു സഹോദരി ബ്രിജിത്ത് പറഞ്ഞു. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയിലുടനീളം പ്രതിഷേധം അലയടിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ അക്രമപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനു പോലിസിനു പലയിടത്തും ബലപ്രയോഗം വരെ നടത്തേണ്ടി വന്നിരുന്നു

Facebook Comments

COMMENTS

- Advertisment -

Most Popular

പ്രതിഭകളെ അടുത്തറിയാം (33) ഇന്നത്തെ പ്രതിഭ: സുനിത ഷൈൻ.

സുനിത ഷൈൻ. തൃശ്ശൂർമാളയിലാണ് ഈ സാഹിത്യകാരിയുടെ ജനനം. അവാർഡുകളുടെയും പുരസ്ക്കാരങ്ങളുടെയും ആഘോഷങ്ങളില്ലാതെ നിത്യജീവിതത്തിൻ്റെ നേർച്ചിത്രങ്ങളാണ് സുനിത ഷൈൻ . കഥയും കവിതയും ഓർമ്മക്കുറിപ്പുകളും എഴുതുമ്പോൾ കഥാപാത്രങ്ങൾ നമ്മളോട് സംസാരിക്കുന്നതായി തോന്നും . ഇഷ്ട വിനോദം വായനയായിരുന്നു.. എന്തു...

കേരളം ആത്മഹത്യകളുടെ ഹബ്ബോ? (സുബി വാസു തയ്യാറാക്കിയ “ഇന്നലെ – ഇന്ന് – നാളെ”)

ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ലെങ്കിലും ഇന്ന് ആത്മഹത്യ കൊണ്ട് പരിഹാരം നേടുന്നവരുടെ എണ്ണം കേരളത്തിൽ വളരെയധികം വർദ്ധിച്ചിരിക്കുന്നു. മരണം അവർക്കൊരു ഒളിച്ചോട്ടമാണ് തങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള വ്യഗ്രതയിൽ മരണത്തെ കൂട്ടുപിടിക്കുന്നു....

G അരവിന്ദൻ മലയാളസിനിമയെ വിശ്വത്തോളമുയർത്തിയ മഹാപ്രതിഭ (ജിത ദേവൻ തയ്യാറാക്കിയ “കാലികം”)

ഇക്കഴിഞ്ഞ മെയ്‌ മാസത്തിൽ കാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ക്ലാസ്സിക്‌ വിഭാഗത്തിൽ ഉത്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് മലയാളികളുടെ അഭിമാനമായ, വിഖ്യാത ചലച്ചിത്ര പ്രതിഭയായ ശ്രീ G അരവിന്ദന്റെ "തമ്പ് " എന്ന ചിത്രമാണ്....

ലോക-കേരള ആവലാതി സഭ (കാർട്ടൂൺ – കോരസൺ)

  ലോകത്തിലെ മലയാളികളുടെ ഏറ്റവും ഒടുവിലത്തെ അഭയമായിമാറിയ ലോക-കേരള ആവലാതിസഭക്ക് തിരശീലവീണു. പങ്കെടുത്തവർ അവരുടെ ആവലാതികൾ നിറമിഴികളോടെ പങ്കുവച്ചപ്പോൾ ലോകത്തിന്റെ മൂക്കിനും മൂലയിലും ഇരുന്നു മലയാളികൾ കണ്ണുനീർ തുടച്ചു. അതിൽ കയറിക്കൂടാൻ പറ്റാഞ്ഞ ചില...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: