17.1 C
New York
Saturday, January 22, 2022
Home US News ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണം റിക്കാര്‍ഡ് ചെയ്ത യുവതിക്ക് പുലിസ്റ്റര്‍ പ്രൈസ് സ്‌പെഷല്‍ സൈറ്റേഷന്‍

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണം റിക്കാര്‍ഡ് ചെയ്ത യുവതിക്ക് പുലിസ്റ്റര്‍ പ്രൈസ് സ്‌പെഷല്‍ സൈറ്റേഷന്‍

റിപ്പോർട്ട്: പി പി ചെറിയാന്‍

മിനിയാപോലിസ്: പോലീസ് ഓഫീസര്‍ ഡറക്ക് ചോവിന്റെ കാല്‍മുട്ടിനു കീഴെ കഴുത്ത് ഞെരിഞ്ഞമര്‍ന്ന് ശ്വാസം പോലും ലഭിക്കാതെ പിടഞ്ഞു മരിച്ച ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ പത്തു മിനിട്ടു ദീര്‍ഘിച്ച വീഡിയോ റിക്കാര്‍ഡു ചെയ്ത ഡാര്‍ണില്ല ഫ്രെയ്‌സര്‍(18)ക്ക് പുലിസ്റ്റര്‍ അവാര്‍ഡ് കമ്മറ്റിയുടെ പ്രത്യേക ആദരവ്.

രാജ്യവ്യാപകമായി സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിച്ച ഈ വീഡിയോയെ തുടര്‍ന്ന് അമേരിക്കയില്‍ ഉണ്ടായ പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമായിരുന്നു. നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും, അക്രമവും ഇതിന്റെ ഭാഗമായി അരങ്ങേറി.

പുലിസ്റ്റര്‍ പ്രൈസ് ബോര്‍ഡ് മെയ് 11 വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം പുറത്തുവിട്ടത്.

സാധാരണ ഒരു പൗരന്റെ സത്യത്തിനും നീതിക്കും വേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശമാണ് ഫ്രെയ്‌സറില്‍ ബോര്‍ഡംഗങ്ങള്‍ കണ്ടെത്തിയത്. അതു സംയമനം പാലിച്ചു ഇത്രയും നേരം വീഡിയോ റിക്കാര്‍ഡു ചെയ്ത സംഭവം അസാധാരണമാണെന്നും ബോര്‍ഡ് വിലയിരുത്തി.

ഇതിനു മുമ്പ് പുലിറ്റ്‌സര്‍ സ്‌പെഷല്‍ സൈറ്റേഷന്‍ ആന്റ് അവാര്‍ഡ് ലഭിച്ചവര്‍ ഐഡ.ബി.വെല്‍സ്, അരീത്താ ഫ്രങ്ക്‌ളിന്‍, ബോബ് ഡൈലന്‍ എന്നിവര്‍ക്കാണ്.

റിപ്പോർട്ട്: പി പി ചെറിയാന്‍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രെയിനിൽ ഉറക്കെ പാട്ടുവെച്ചാലും ശബ്ദമുണ്ടാക്കിയാലും ഇനി പിടിവീഴും.

തീവണ്ടിയ്‌ക്കുള്ളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടി യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം. തീവണ്ടി യാത്രയ്‌ക്കിടെ ഉറക്കെ സംസാരിക്കുന്നതും, പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികർക്ക്...

ഷീജ പിടിപ്പുരക്കൽ രചിച്ച പാതിരാസൂര്യൻ (കവിത ആസ്വാദനം)

കവിത: പാതിരാസൂര്യൻ രചന: ഷീജ പിടിപ്പുരക്കൽആസ്വാദനം: റോബിൻ പള്ളുരുത്തി ശ്രീമതി ഷീജ പടിപ്പുരക്കലിന്റെ "പാതിരാസൂര്യൻ " എന്ന മനോഹരമായ കവിതയുടെ വായനയിൽ നിന്നും മനസ്സിൽ വിരിഞ്ഞ ഒരു ചെറിയ ആസ്വാദനം ഇവിടെ കുറിക്കുകയാണ്. ഒരമ്മയുടെ ഒറ്റപ്പെടൽ, ഒരു...

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റീജിയണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ...

ഫോക്കാനയുടെ 2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 - 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ...
WP2Social Auto Publish Powered By : XYZScripts.com
error: