വാർത്ത:പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി: യുഎസ് സെനറ്റിലേക്ക് ജോര്‍ജിയ സംസ്ഥാനത്ത് നടക്കുന്ന റണ്‍ഓഫ് തെരഞ്ഞെടുപ്പില്‍ എര്‍ലി വോട്ടിംഗ് സമാപിച്ചപ്പോള്‍ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ സര്‍വകാല റിക്കാര്‍ഡ്. മൂന്നു മില്യന്‍ പേര്‍ ഏര്‍ലി വോട്ടിംഗില്‍ പങ്കെടുത്തു.
ഡിസംബര്‍ 31-നാണ് ഏര്‍ലി വോട്ടിംഗ് സമാപിച്ചത്. ആകെയുള്ള രജിസ്‌ട്രേഡ് വോട്ടര്‍മാരില്‍ 38 ശതമാനം ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു (3001017). ഇതിനു മുമ്പ് 2008-ല്‍ നടന്ന മത്സരങ്ങളില്‍ 2.1 മില്യന്‍ വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിനാദാനാവകാശം രേഖപ്പെടുത്തിയത്.

ഡിസംബര്‍ അഞ്ചിന് അമേരിക്ക മുഴുവന്‍ ഉറ്റുനോക്കുന്ന മത്സരമാണ് ഇവിടെ നടക്കുന്നത്. ഇരു പാര്‍ട്ടികള്‍ക്കും അതിനിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. ബൈഡനും ഹാരിസും ഭരണം ഏറ്റെടുത്താല്‍ നിര്‍ണായക തീരുമാനങ്ങള്‍ അംഗീകരിക്കേണ്ട സെനറ്റില്‍ ആര്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകുക.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലവിലുള്ള സെനറ്റര്‍മാരാണ് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളുമായി ഇവിടെ മത്സരിക്കുന്നത്. സെനറ്റില്‍ ഇതുവരെയുള്ള കക്ഷിനില റിപ്പബ്ലിക്കന്‍ (50), ഡമോക്രാറ്റ് (40). ജോര്‍ജിയയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിലവിലുള്ള രണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരേയും പരാജയപ്പെടുത്താന്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് കഴിഞ്ഞാല്‍ തന്നെ കക്ഷിനില 50-50 എന്ന നിലയില്‍ ആയിരിക്കും. രണ്ടു സീറ്റിലും, കുറഞ്ഞത് ഒരു സീറ്റിലെങ്കിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജയിച്ചാല്‍ യുഎസ് സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നിലനിര്‍ത്തും. മറിച്ചായാല്‍ ഭൂരിപക്ഷം തീരുമാനിക്കുക വൈസ് പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടായിരിക്കും.
