അറ്റ്‌ലാന്റാ: ജോര്‍ജിയാ സംസ്ഥാനത്തു സമയമാറ്റം അവസാനിപ്പിച്ചു കൊണ്ടുള്ള ബില്‍ സംസ്ഥാന പ്രതിനിധി സഭ പാസ്സാക്കി. സ്പ്രിംഗ് ഫോര്‍വേര്‍ഡ്, ഫോള്‍ബാക്ക് ‘ എന്നിങ്ങനെ വര്‍ഷത്തില്‍ രണ്ടു തവണ ക്ലോക്കിലെ സൂചി മാറ്റിവെക്കുന്നതാണ് സംസ്ഥാനം നിര്‍ത്തല്‍ ചെയ്തത്.
ജോര്‍ജിയ പ്രതിനിധി സഭ പാസാക്കിയ ബില്‍ സെനറ്റില്‍ ചര്‍ച്ച ചെയ്ത് പാസാക്കണം.
മാര്‍ച്ച് 29 തിങ്കളാഴ്ച 111 വോട്ടുകളോടെയാണ് ബില്‍ പാസാക്കിയത്.. 48 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ഇനി മുതല്‍ ഡെ ലൈറ്റ് സേവിംഗ് സമയമാണ് സംസ്ഥാനത്ത് സ്ഥിരമായി നിലനില്‍ക്കുക.
സാവനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം ബെല്‍ വാട്ടറാണ് ബില്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തു നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷം പേരും ഡേ ലൈറ്റ് സേവിംഗ് ടൈം നിലനിര്‍ത്തണമെന്നാണ് അഭിപ്രായപ്പെട്ടത്.
ഡേ ലൈറ്റ് സേവിംഗ് ടൈം നിലവില്‍വരുന്നതോടെ തൊട്ടടുത്ത സംസ്ഥാനമായ അലബാമയിലെ സമയവുമായി രണ്ടു മണിക്കൂര്‍ വ്യത്യാസം ഉണ്ടാകും.
അമേരിക്കയിലെ 14 സംസ്ഥാനങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ഡേ ലൈറ്റ് ടൈം നിലനിര്‍ത്തുന്നതിനെ അനുകൂലമായി നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്.
ഇപ്പോള്‍ ഹവായ്, അരിസോണ സംസ്ഥാനങ്ങള്‍ മാത്രമാണ് വര്‍ഷം മുഴുവനും സ്റ്റാന്‍ഡേര്‍ഡ് ടൈമില്‍ നിലനില്‍ക്കുന്നത്.