റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഫൊക്കാന ടെക്‌സാസ് റീജിയന്റെ കോര്‍ഡിനേറ്ററായി ജോമോന്‍ ഇടയാടിയേയും, വിമന്‍സ് ഫോറം റീജിയണല്‍ കമ്മറ്റി ചെയര്‍ പേഴ്‌സനായി ലിഡ തോമസിനെയും തെരഞ്ഞെടുത്തു. ടെക്‌സസ്സില്‍ വിപുലമായ കമ്മറ്റികള്‍ ഉണ്ടാക്കുന്നതിന്റെ മുന്നോടിയായാണ് ഈ തെരഞ്ഞെടുപ്പ്.
ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്റ് മലയാളി കമ്മ്യുണിറ്റിയുടെ എക്‌സിക്യൂട്ടീവ് കമാറ്റിയംഗമായ ജോമോന്‍ ഇടയാടി കോട്ടയം സ്വദേശിയാണ്. ദീര്‍ഘകാലം കുവൈറ്റിലായിരുന്ന ഇദ്ദേഹം, ഇന്ത്യന്‍ ഓവര്‍സീസ് കോണ്ഗ്രസ്സ് കമ്മറ്റിയുടെയും, സിറോ മലബാര്‍ കാത്തലിക് അസോസിയേഷന്റെയും നേതൃത്വത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ മാന്നാനം കെ.ഇ. കോളജിലിലെ മാഗസിന്‍ എഡിറ്റര്‍, യൂണിവേസിറ്റി യൂണിയന്‍ കൗണ്‌സിലര്‍, യൂത്ത് കോണ്ഗ്രസ് ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തന പരിചയമുള്ള ഇദ്ദേഹം ഹ്യുസ്റ്റനിലെ ഒരു വ്യവസായി കൂടിയാണ്.
ശ്രീമതി ലിഡ തോമസ് ഒക്കലാഹോമായില്‍ നിന്നും ഹ്യുസ്റ്റനിലെ മിസോറി സിറ്റയില്‍ എത്തി, ഹ്യുസ്റ്റനിലെ ബിസിനസ്, കല സാഹിത്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ബാങ്കിങ് രംഗത്തു 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ലിഡ സഹോദരന്‍ ലോയിഡ് ഡാനിയേലുമായി ചേര്‍ന്നു ഹ്യുസ്റ്റനില്‍ ആരംഭിച്ച “ഡാനിയേല്‍ ടീം” എന്ന മോര്‍ട്ട്‌ഗേജ് കമ്പനി ഹ്യുസ്റ്റനിലെ പ്രധാനപ്പെട്ട മോര്‍ട്‌ഗേജ് കമ്പനികളില്‍ ഒന്നാണ്. കൂടാതെ ഹ്യുസ്റ്റനിലും, ഓസ്റ്റിനില്‍ നിന്നുമായി സംപ്രേഷണം ചെയ്യുന്ന ആശ റേഡിയോയുടെ സ്ഥാപകയും, ഡയറക്റ്ററുമാണ്.
ജോമോന്‍ ഇടയാടി, ലിഡ തോമസ്, എന്നിവരുടെ തെരഞ്ഞെടുപ്പ് ഫൊക്കാനായുടെ റീജിയനിലെ പ്രവര്‍ത്തനങ്ങള്‍ക്കു മുതല്‍ക്കൂട്ടാകുമെന്നു ഫൊക്കാന പ്രസിഡന്റ് ജോര്‍ജ്ജി വര്‍ഗീസ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, മുന്‍ പ്രസിഡന്റ് ജി.കെ. പിള്ള, റീജിയന്‍ വൈസ് പ്രസിഡന്റ് ഡോ. രഞ്ജിത് പിള്ള, ട്രസ്റ്റീ ബോര്‍ഡംഗം എബ്രഹാം ഈപ്പന്‍, ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എറിക് മാത്യു എന്നിവര്‍ അഭിപ്രായപ്പെട്ടു.