17.1 C
New York
Tuesday, September 28, 2021
Home Kerala ജോണ്‍സണ്‍ & ജോണ്‍സണ്‍ സണ്‍സ്‌ക്രീന്‍ ലോഷനിൽ അര്‍ബുദത്തിന്​ കാരണമാകുന്ന രാസവസ്​തു; ഉൽപ്പന്നങ്ങൾ തിരിച്ച് വിളിച്ച് കമ്പനി

ജോണ്‍സണ്‍ & ജോണ്‍സണ്‍ സണ്‍സ്‌ക്രീന്‍ ലോഷനിൽ അര്‍ബുദത്തിന്​ കാരണമാകുന്ന രാസവസ്​തു; ഉൽപ്പന്നങ്ങൾ തിരിച്ച് വിളിച്ച് കമ്പനി

ലണ്ടന്‍ : ന്യൂട്രോജിന, അവീനോ ബ്രാന്‍ഡുകള്‍ക്ക്​ കീഴിലുള്ള അരേസോള്‍ സണ്‍സ്​ക്രീനാണ്​ വിപണിയില്‍ നിന്ന്​ തിരികെ വിളിച്ചത്​. തുടര്‍ന്ന് ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിയുടെ സണ്‍സ്‌ക്രീന്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചു. അര്‍ബുദത്തിന്​ കാരണമാവുന്ന രാസവസ്​തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ നടപടി. മുന്‍കരുതലിന്‍റെ ഭാഗമായി നിരവധി അരേസോള്‍ സണ്‍സ്​ക്രീനുകള്‍ തിരികെ വിളിക്കാനാണ്​ കമ്പനിയുടെ പദ്ധതി.

അര്‍ബുദത്തിന് കാരണമായേക്കാവുന്ന ഒരുതരം രാസവസ്തുവാണ് ബെന്‍സീന്‍. മുന്‍കരുതലിന്റെ ഭാഗമായി ന്യൂട്രോജെന ബീച്ച് ഡിഫന്‍സ്, ന്യൂട്രോജെന കൂള്‍ ഡ്രൈ സ്‌പോര്‍ട്, ന്യൂട്രോജെന ഇന്‍വിസിബിള്‍ ഡെയ്‌ലി ഡിഫന്‍സ്, ന്യൂട്രോജെന അള്‍ട്ര ഷീര്‍, അവീനോ പ്രൊട്ടക്ട് + റീഫ്രഷ് തുടങ്ങിയ ഉത്പന്നങ്ങളാണ് കമ്പനി തിരിച്ചുവിളിച്ചത്. ഈ ക്രീമുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ അത് നിര്‍ത്തണമെന്നും ഉത്പന്നം നശിപ്പിക്കണമെന്നുമാണ് കമ്പനി നിര്‍ദേശിക്കുന്നത്. ക്രീം ഉപയോഗിച്ചത് മൂലം എന്തെങ്കിലം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നുമാണ് നിര്‍ദേശം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: