17.1 C
New York
Saturday, July 31, 2021
Home Special ജൂൺ 21 ലോക സംഗീത ദിനം….(ലേഖനം)

ജൂൺ 21 ലോക സംഗീത ദിനം….(ലേഖനം)

✍അഫ്‌സൽ ബഷീർ തൃക്കോമല

1979-ല്‍ അമേരിക്കന്‍ സംഗീജ്ഞനായ ജോയല്‍ കോയലാണ് ആദ്യമായി സംഗീത ദിനം ആഘോഷിക്കാൻ ആഹ്വാനംചെയ്തത് .ജോയല്‍ കോയലിന്റെ ഈ ആശയത്തെ ആദ്യമൊന്നും അമേരിക്കന്‍ ജനത ചെവികൊണ്ടില്ല .എന്നാല്‍ ആറുവര്‍ഷങ്ങള്ക്ക് ശേഷം ഫ്രാന്‍സില്‍ ഈ ആശയത്തിന് ജനം പച്ചക്കൊടി കാണിച്ചു . അങ്ങനെ 1982 മുതല്‍ ‘ഫെത് ദ ല മ്യൂസിക്ക്‘ (fete da la musique) എന്നറിയപ്പെടുന്ന ലോക സംഗീത ദിനം ജൂൺ 21 ന് ലോകം ആചരിച്ചു തുടങ്ങി.
ഇന്ന് ലോകത്ത് വിവിധ രാജ്യങ്ങള്‍ അവരുടേതായ സംഗീത പരിപാടികളുടെ അകമ്പടിയോടെ ഈ ദിനം ആഘോഷിക്കുന്നു .ചിട്ടയോടെ രൂപപ്പെടുത്തിയ ശുദ്ധ സംഗീതം എന്നോ നമുക്കു നഷ്ടമായെന്ന് വേണം കരുതാൻ .ശ്രീകൃഷ്ണന്റെ ഓട കുഴൽ നാദത്തിൽ തുടങ്ങി അത്യാധുനിക സംഗീതോപകരണങ്ങളിലേക്കു എത്തി നിൽക്കുമ്പോൾ സംഗീതത്തിന്റെ ലയവും താളവും ശ്രുതിയും എല്ലാം അവരവരുടെ ഇഛക്കനുസരിച്ചുപയോഗിച്ചു സംഗീതം അട്ടഹാസങ്ങളായി മാറുന്ന കാഴ്ചകൾ പതിവാകുന്നു .കൂടാതെ ഭാവനാ സമ്പുഷ്ടമായ കവിതകളുടെ അഭാവവും ജനം അർത്ഥവത്തായ വരികൾ സ്വീകരിക്കില്ലെന്ന മിഥ്യാധാരണയുമാണ് ഈ രംഗത്തെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന് പറയാതെ വയ്യ .

ഗീതപാരായണവും രാമായണ ശ്ലോകങ്ങളുടെ വായനയും സംഗീതാത്മകമായി അവതരിപ്പിച്ചാൽ ഇന്നും ശ്രോതാക്കളുണ്ട് .അതു പോലേ ബൈബിൾ വാക്യങ്ങൾ കൃത്യമായി വായിക്കുമ്പോളും ചർച്ചുകളിലെ കൊയർ ഗ്രൂപ്പുകളുടെ ഗാനാലാപനവും ഒക്കെ മതങ്ങളിലും സംഗീതത്തിനു വലിയ പ്രാധാന്യമുണ്ടെന്നോർമിപ്പിക്കുന്നു .ഇസ്‌ലാം മതത്തിലും മറ്റൊരു തലത്തിൽ സംഗീതത്തെ ഉപയോഗിക്കുന്നുണ്ട് .ഖുർആൻ പാരായണത്തിലുള്ള തജ്‌വീദ് നിയമങ്ങളും കൃത്യമായ അക്ഷര ശുദ്ധിയും സംഗീതത്തിലെ നിയമങ്ങളെക്കാൾ ഒരു പടികൂടി കടന്നു നില്ക്കുന്നു .മാപ്പിള പാട്ടുകളും,ബുർദ മൗലീദ് പാരായണം എന്ന് വേണ്ട അഞ്ചു നേരം പള്ളികളിൽ മുഴങ്ങുന്ന ബാങ്ക് വിളികളിലും സംഗീതത്തിന്റെ മേമ്പൊടി ധാരാളമുണ്ട് .അങ്ങനെ നോക്കുമ്പോൾ സംഗീതം മനുഷ്യ ജീവിതത്തിലെ അഭിഭാജ്യ ഘടകം തന്നെയാണ് .അതോരോരുത്തർക്കും പല രൂപത്തിൽശ്രവിക്കാവുന്നതുമാണ് .
ഈ ലോകം നിലനിൽക്കുന്നേത്തോളം സംഗീതം നിലനില്ക്കും .ശുദ്ധ സംഗീതം മടങ്ങി വരുമെന്ന പ്രതീക്ഷയോടെ ഏവർക്കും സംഗീത ദിനാശംസകൾ …….

✍അഫ്‌സൽ ബഷീർ തൃക്കോമല

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കണ്ണന്റെ വരികളിലൂടെ (കവിത)

എന്നരികിൽ വന്നുനിന്നുനീ പരിഭവമോതാതേകൊതിതീരേയെൻ മുഖപടത്തിൻ കാന്തിയിൽ മതിമറന്നു നിന്ന നീയുമെൻ പുണ്യം. എന്നിലണിഞ്ഞ മഞ്ഞപട്ടുചേലയുടെ ഞൊറിയിട്ടുടുത്ത ഭംഗിയിൽ നോക്കി നീയാനന്ദചിത്തനായ്കിലുങ്ങും കാഞ്ചന കിങ്ങിണിയരമണി കണ്ടു കൈകൂപ്പി നിന്നുതുമെൻ പുണ്യം. നിയെൻ വർണ്ണനകളേകി വെണ്ണയുണ്ണുന്ന കൈയും കൈയിൽ...

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ...

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപ് പിടിയിൽ .

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും, മാനിൻ്റെ തലയോട്ടിയും, തോക്കുമായി ചാലക്കുടി എക്‌സൈസ് റേഞ്ച് പിടികൂടി ഓണം സ്പെഷ്യൽ ഡ്രൈവ് ആയി ബന്ധപെട്ട സ്പെഷ്യൽ കോമ്പിങ്ങിന്റെ ഭാഗമായി ഡെപ്യൂട്ടി...

കർഷക ദിനാചരണത്തിൽ കർഷകരെ ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്.

കർഷകർക്കൊപ്പം കർഷക തൊഴിലാളികൾക്കും ആദരം ചിങ്ങം ഒന്നിന് കർഷക ദിനാചരണത്തിൽ കർഷകർക്കൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. മന്ത്രി ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ കൃഷിഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷക തൊഴിലാളിയെ...
WP2Social Auto Publish Powered By : XYZScripts.com