17.1 C
New York
Friday, September 17, 2021
Home Special ജൂലൈ 30: അന്താരാഷ്ട്ര സൗഹൃദ ദിനം …..

ജൂലൈ 30: അന്താരാഷ്ട്ര സൗഹൃദ ദിനം …..

✍ അഫ്‌സൽ ബഷീർ തൃക്കോമല

1958ൽ പരാഗ്വേയിലാണ് ലോകത്ത് ആദ്യമായി സൗഹൃദ ദിനം ആഘോഷിച്ചത് .2011 ഏപ്രിൽ 27യു.എൻ.ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തു.എന്നാൽ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾ ഓഗസ്റ്റ്‌ മാസത്തിലെ ആദ്യ ഞായർ സൗഹൃദ ദിനം ആയി ആചരിക്കപെടുന്നു.

സൗഹൃദം നല്ലതു തന്നെ പക്ഷെ അതിനു ചില മാനദണ്ഡങ്ങളുണ്ട് എന്നു പറയാതിരിക്കാൻ കഴിയില്ല .വ്യക്തികൾ തമ്മിലുള്ള ഊഷ്മളമായ ബന്ധങ്ങളെയാണ് സൗഹൃദം എന്നു പൊതുവെ പറയുന്നത് .എന്നാൽ ഉത്തരാധുനിക ലോകത്തു സുഹൃത് എന്ന വാക്ക്‌ തന്നെ ഉപയോഗിക്കാൻ കഴിയില്ല .”പരിചയക്കാർ” എന്നതാണ്‌ കുറച്ചു കൂടി അഭികാമ്യം .

നമുക്കിടയിലെ സൗഹൃദങ്ങളിൽ പലതും വഴി തെറ്റി പോകാനുള്ള മാർഗമായിട്ടാണ് മനസിലാക്കാൻ കഴിയുക. വര്ത്തമാന കാലത്തിൽ ഫേസ് ബുക്കും വട്സാപ്പും ഉൾപ്പെടുന്ന സമൂഹ മാധ്യമങ്ങൾ സൗഹൃദത്തിന്റെ തലങ്ങൾ തന്നെ മാറ്റി മറിച്ചു .ഒരു പരിചയവുമില്ലാത്തവരും കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്തവരും ഫേസ്ബുക് ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിൽ സുഹൃത്തെന്ന ഓമനപേരിലുണ്ട്.കാലം മാറുന്നതനുസരിച്ചു കോലവും മാറുമെന്നത് തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

ഒരോരുത്തരും അവരവരുടെ യുക്തിക്ക് അനുസരിച്ചു പെരുമാറുമ്പോൾ എന്തു സൗഹൃദം ….?”വാക്കുകൾ കാറ്റ് പോലെ എളുപ്പമുള്ളതാണ്. പക്ഷേ വിശ്വസിക്കാവുന്ന ആത്മാർഥ സുഹൃത്തിനെ കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല” എന്ന് വില്യം ഷേക്സപിയർ പറഞ്ഞതും,

“എൻെറ മുന്നിൽ നടക്കരുത്. ഞാൻ നിന്നെ പിന്തുടർന്നെന്ന് വരില്ല. എൻെറ പിന്നാലെയും നടക്കരുത്. ഞാൻ നിന്നെ നയിച്ചെന്ന് വരില്ല. എൻെറ അരികിൽ നടക്കൂ.എൻെറ സുഹൃത്താവൂ” എന്ന ആൽബർട്ട് കാമ്യുവിന്റെ പരാമർശവും സൗഹൃദ ദിനത്തിൽ പ്രസക്തമാണ് .

നല്ല സുഹൃത്തിനെയോ അല്ലെങ്കിൽ നാമിഷ്ടപെടുന്നവരെയോ നഷ്ടപ്പെട്ടതിൽ നിന്ന് നിരവധി അമൂല്യ സാഹിത്യ കൃതികൾ ലോകത്തുണ്ടായിട്ടുണ്ട്. ഇനിയുമതു സാധ്യമാണോയെന്നു പറയാൻ പോലുമാകാത്ത വിധം ഭൗതീക സാഹചര്യങ്ങൾ യാന്ത്രികമായി മാറി

“എല്ലാവർക്കും സുഹൃത്തായിരിക്കുന്നവൻ ആരുടേയും സുഹൃത്തായിരിക്കില്ല “

എന്ന പഴമൊഴിക്കു വലിയ വ്യാപ്തിയുണ്ട് .പരസ്പരം ഒരേ മനസും ചിന്തകളും ദർശനങ്ങളും പങ്കു വെക്കാൻ കഴിയാത്തിടത്തോളം “സൗഹൃദം” എന്നതു മരീചികയായി അവശേഷിക്കും ……

ഏവർക്കും സൗഹൃദ (പരിചയ) ദിനാശംസകൾ …..

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com