17.1 C
New York
Saturday, December 4, 2021
Home Kerala ജൂലൈ 24 ന് ഭൂമിക്ക് തൊട്ടരികിലൂടെ; സ്‌റ്റേഡിയത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം കടന്ന് പോകുമെന്ന് നാസയുടെ അറിയിപ്പ്

ജൂലൈ 24 ന് ഭൂമിക്ക് തൊട്ടരികിലൂടെ; സ്‌റ്റേഡിയത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം കടന്ന് പോകുമെന്ന് നാസയുടെ അറിയിപ്പ്

ന്യൂഡൽഹി: ‘2008 GO20’ എന്ന ഛിന്നഗ്രഹം ജൂലായ് 24ന് ഭൂമിക്ക് തൊട്ടരികിലൂടെ കടന്നുപോകുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഒരു സ്റ്റേഡിയത്തിന്റെ അല്ലെങ്കിൽ താജ്മഹലിന്റെ മൂന്നിരട്ടിയോളം വലുപ്പം വരുന്നതാണ് ഈ ഛിന്നഗ്രഹം. മണിക്കൂറിൽ 18,000 മൈൽ വേഗതയിലാണ് ഇത് ഭൂമിയോട് അടുക്കുന്നതെന്ന് നാസ വ്യക്തമാക്കി.

ഛിന്നഗ്രഹം അപ്പോളോ ക്ലാസ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇതിന്റെ സഞ്ചാര പാതയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും നാസ വ്യക്തമാക്കി. ഭൂമിയുമായി വളരെ അടുത്തുവരുമെങ്കിലും 0.04 ആസ്ട്രോണമിക് യൂണിറ്റ് (3,718,232 മൈൽ) അകലെയാണ് ഛിന്നഗ്രഹമുള്ളത്. ഭൂമിയിൽ നിന്ന് ഏകദേശം 2,38,606 മൈൽ അകലെയാണ് ചന്ദ്രന്റെ സ്ഥാനം.

ഭൂമിയോട് വളരെ അടുത്തേക്ക് വരുന്നതിനാൽ സൗരയൂഥത്തിൽ ഭൂമിയുടെ പരിസരത്ത് കറങ്ങി നടക്കുന്ന ഭീഷണിയായേക്കാവുന്ന ‘നിയർ-എർത്ത് ഒബ്ജക്ട്’ കൂട്ടത്തിലാണ് നാസ ഈ ഛിന്നഗ്രഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഒരുവിധേനയും ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാകില്ലെന്നാണ് നാസ അറിയിച്ചിരിക്കുന്നത്

ഭൂമിയിലേക്ക് പതിച്ചേക്കാവുന്ന ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റാൻ വലിയ റോക്കറ്റുകൾ വിക്ഷേപിക്കാൻ ചൈനീസ് ഗവേഷകർ നിർദേശിച്ചിരുന്നു. ഇത്തരത്തിൽ ഭൂമിക്ക് ഭീഷണിയായേക്കാവുന്ന രണ്ട് ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റാൻ ഈ വർഷം അവസാനത്തോടെയോ 2022 തുടക്കത്തിലോ യുഎസ് ഒരു റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേപിച്ചേക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: