17.1 C
New York
Wednesday, September 22, 2021
Home Literature ജീവിതം തുടരുന്നു..(കഥ)

ജീവിതം തുടരുന്നു..(കഥ)

ദിലീഷ് രവീന്ദ്രൻ

ഇന്ന് ഉണർന്നിട്ടും എഴുന്നേൽക്കാനൊരു മടിതോന്നി,ആ വലിയവീട്ടിൽ ഞാൻ തികച്ചും ഒറ്റപ്പെട്ടിരിക്കുന്നു, സ്വയം വരുത്തിവച്ച ഏകാന്തത, മനസ്സില്ലാമനസ്സോടെ എഴുന്നേറ്റ് കണ്ണും മുഖവും കഴുകി സിറ്റൗട്ടിലേക്കിറങ്ങി, പത്രക്കാരൻ വലിച്ചറിഞ്ഞ പത്രത്താളുകൾ അവിടെ ചിതറിക്കിടക്കുന്നു, രാത്രി വൈകിയെത്തി അഴിച്ചിട്ട ചെരിപ്പുകൾ പലവഴി പിരിഞ്ഞപോലെ രണ്ടിടങ്ങളിലായി കിടക്കുന്നു,പത്രം എടുത്ത് കസേരയിലേക്കിരുന്നു വായിക്കാൻ തുടങ്ങിയെങ്കിലും കഴിഞ്ഞില്ല,

എന്തെല്ലാമാണ് തന്റെ ജീവിതത്തിൽ സംഭവിച്ചത്,കണ്ണുകളടച്ച് ചാരിയിരുന്നു ഓർമകൾ വർഷങ്ങൾക്കു പിറകിലേക്കു പാഞ്ഞു…

സ്കൂൾ ‍ കോളേജ് ജീവിതങ്ങളുടെ എല്ലാവിധ ആവേശങ്ങളും കഴിഞ്ഞ് ജോലി പ്രതീക്ഷിച്ചു നിൽക്കുന്ന കാലം,നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ ഒറ്റമകനായിരുന്നതുകൊണ്ട് പണത്തിനോ മറ്റാർഭാടങ്ങൾക്കോ ഒരു കുറവും ഉണ്ടായിരുന്നില്ല,അങ്ങനെയിരിക്കെയാണ് കൂട്ടുകാരോടൊത്ത് ഒരു വിവാഹത്തിന് പങ്കെടുക്കാൻ പോയപ്പോൾ ആദ്യമായി അവളെ കണ്ടത്, ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് മിനക്കെട്ട് പിറകേകൂടി തന്റെ ഇഷ്ടം അറിയിച്ചതും തിരികെ ഇഷ്ടമാണെന്നു പറയിച്ചതും, വളരെപ്പെട്ടന്നുതന്നെ അത് വളർന്ന് പരസ്പരം പിരിയാന്‍ കഴിയാത്തവിധം ആയിത്തീർ ന്നു, അപ്പോളാണ് ആരോ ഒരാൾ ഈവിവരം വീട്ടിലെത്തിക്കുന്നത് അച്ഛൻ ആരെയോവിട്ട് ഒരന്വേഷണം നടത്തി, പുറത്തവിടെനിന്നോ ആനാട്ടില്‍ വന്ന് വാടകവീട്ടില്‍ താമസിക്കുന്ന രണ്ടു പെണ്മക്കൾ പ്രാരാബ്ധക്കാരായ കുടുംബം, ഇത് വീട്ടുകാർ ക്കൊരിക്കലും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല,

ആയിടക്കാണ് തനിക്കൊരു ജോലിശരിയായിവിദേശത്തേക്ക് പോകേണ്ടിവന്നത്, പോകുന്നതിനുമുമ്പ് വീട്ടിലെല്ലാവരോടും തന്റെ ഇഷ്ടം തുറന്നു പറഞ്ഞു, ആരും എതിർത്തില്ല പകരം അവളെ വീട്ടിലേക്കു വിളിപ്പിച്ചു.മോളു വിഷമിക്കണ്ടാ അവൻ ആദ്യലീവിനു വരുമ്പോൾ വീട്ടുകാരുമായി ചേർന്ന് വിവാഹം നടത്തിത്തരാം എന്ന് പറഞ്ഞു,ഒരുദിവസംപോലും പിരിയാൻ കഴിയില്ലന്നു പറഞ്ഞവൾ തന്നെയാണ് ജോലിക്കുപോകാൻ കൂടുതൽ നിർബന്ധിച്ചതും, അങ്ങനെ വളരെ സന്തോഷത്തോടെയാണ് ജോലിക്കുപോയത്,

എല്ലാദിവസവും ഫോണിൽ കൂടി അവളുമായി സ്വപ്നങ്ങൾ പങ്ക് വെച്ചുകൊണ്ടിരുന്നു, പോകെപോകെ അവളിലെന്തൊക്കെയോ മാറ്റങ്ങൾ കണ്ടുതുടങ്ങി, ഫോണിൽ വിളിച്ചാൽ എടുക്കാതായി, എടുത്താൽ തന്നെ സംസാരിക്കാൻ താല്പര്യമില്ലാത്തതുപോലെ, വീട്ടില്‍ വിളിച്ചപ്പോൾ നീ വിഷമിക്കണ്ടാ അവൾ പരീക്ഷയുടെ ടെൻഷനിലാവും, നീ വരുമ്പോളേക്ക് എല്ലാം ശരിയാക്കാം എന്നു പറഞ്ഞു, അങ്ങനെയിരിക്കെ ഒരുദിവസം ഒരു കാൾ വന്നു മറുതലയ്കൽ അവളായിരുന്നു,”നാളെ എന്റെ വിവാഹമാണ്, ഇയാൾ ക്ക് പറ്റിയ ഒരു പെണ്ണിനെ വീട്ടുകാർ കണ്ടെത്തിത്തരും, സുഖമായി ജീവിക്കണം” ഇത്രയും പറഞ്ഞ് ഫോൺ കട്ടാക്കി, ഞാനാകെ തകർന്നുപോയി, വീട്ടിൽ വിളിച്ചെങ്കിലും ആരും ഒന്നും പറഞ്ഞില്ല, എന്താണു സംഭവിച്ചതെന്നറിയാൻ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല, കുറേ സമയമെടുത്തു അതിൽ നിന്നും മോചിതനാവാൻ, ‍അങ്ങനെ വീണ്ടും തിരിച്ചു നാട്ടിലെത്തി.

വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും നിർബന്ധത്തിനു വഴങ്ങിയാണ് മറ്റൊരു വിവാഹത്തിനു തയ്യാറായത്, അങ്ങനെ വിവാഹം കഴിഞ്ഞു എങ്കിലും വീട്ടുകാരോടും മുൻ കാമുകിയോടുമുള്ള ദേഷ്യം കാരണം ഭാര്യയോട് ഒട്ടും സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിച്ചില്ല ,അവൾ കൂടുതല്‍ അടുക്കാൻ ശ്രമിച്ചപ്പോളൊക്കെ അകന്നുമാറി, അവളുടെ ആഗ്രഹങ്ങൾ ചെറുതായിരുന്നിട്ടുകൂടി സാധിച്ചുകൊടുത്തില്ല, ഒന്നിച്ചൊരു യാത്രപോലും പോകാൻ തയ്യാറായില്ല, അതുകൊണ്ടാവും തന്റെ കാര്യങ്ങൾ കൃത്യമായി ചെയ്തു തന്ന് അവൾ പൂജാമുറിയിലേക്കൊതുങ്ങിയത്,എങ്കിലും അവൾ മറ്റൊരാളോടും ഒന്നും പറഞ്ഞില്ല, ഒരുദിവസം വഴിയിൽവെച്ചു പഴയ കാമുകിയെ കാണാനിടയായി അന്ന് പതിവില്ലാതെ മദ്യപിച്ചാണ് വീട്ടിലെത്തിയത്, ആദ്യമായി തന്നെ അങ്ങനെ കണ്ടതുകൊണ്ടാവും അവൾ എന്നോട് അതേപ്പറ്റി ചോദിച്ചത്, അത് ഒന്നും രണ്ടും പറഞ്ഞ് വലിയ വഴക്കിലേക്കുമാറി , ആദ്യമായി അവളുടെ ശബ്ദമുയർന്നു, വിവാഹദിവസംമുതലുള്ള പരാതികളുടെ കെട്ടഴിഞ്ഞു, തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ ജയിക്കാനായി ഭര്‍ത്താക്കന്‍മാർ ചെയ്യുന്ന അടവ് ഞാനും പ്രയോഗിച്ചു, അവളുടെ കവിളില്‍ ആഞ്ഞടിച്ചു എന്നിട്ട് മുറിയിൽ കയറി കതകച്ചു, വെളിയിൽ കരച്ചിൽ ഒരു തേങ്ങലയൊതുങ്ങുന്നതു ഞാനറിഞ്ഞു, രാവിലെ എഴുന്നേറ്റപ്പോൾ എന്നും ഉണ്ടാകാറുള്ള ചായ കണ്ടില്ല, തലേദിവസം നടന്ന സംഭവങ്ങൾ ഓർത്തെടുത്തു, കുറ്റബോധം തോന്നി മുറിക്കു പുറത്തിറങ്ങി അവിടെങ്ങും അവളെ കണ്ടില്ല, അടുക്കളയിലും പൂജാമുറിയിലുമെങ്ങും…,സമയം വൈകുംതോറും പേടിതോന്നി ആദ്യമായി അവളുടെ ഫോണിലേക്ക് വിളിച്ചു, മൂന്നാലു ബെല്ലിനു ശേഷം ഫോണെടുത്തു, അവളുടെ അച്ഛനായിരുന്നു, അവളെവിടെ ഞാൻ തിരക്കി, അവിടുത്തെ ഇതുവരെയുള്ള സുഖജീവിതം മതിയായതുകൊണ്ടാവാം അവൾ രാവിലെ ഇങ്ങെത്തി പരുഷമായി അത്രയും പറഞ്ഞശേഷം ഫോൺ കട്ടാക്കി.

ഇന്നവൾ പോയിട്ട് ഒരുമാസമായി, പലവട്ടം സംസാരിക്കാൻ ശ്രമിച്ചിട്ടും അവളെ കിട്ടിയില്ല, സംഭവങ്ങൾ സ്വയം വിലയിരുത്താനൊരു ശ്രമം നടത്തി, ഇവിടെ ഞാൻ മാത്രമാണല്ലോ തെറ്റുകാരൻ, ആത്മാർത്ഥമായി സ്നേഹിച്ചിട്ടും ഒരു വാക്കുപോലും പറയാതെ പോയ കാമുകിയോടും, തന്റെ ഇഷ്ടത്തിന് വിലതരാഞ്ഞ വീട്ടുകാരോടും വാശിതീർ ക്കുകയായിരുന്നില്ലേ ഞാൻ , എന്തെല്ലാം പ്രതീക്ഷകളോടെയാവും അവൾ തന്റെതാലിക്ക് കഴുത്ത് കുനിച്ചത്, താനിത്രയൊക്കെ അവഗണിച്ചിട്ടും തന്റെ കാര്യങ്ങൾക്കു ഒരുകുറവും വരുത്തിയില്ലല്ലോ അവൾ , ഒന്നിച്ചൊരുയാത്രപോകാൻ സ്നേഹത്തോടെ ഒരു തലോടലേൽക്കാൻ അവൾ എത്ര കൊതിച്ചിട്ടുണ്ടാവും, അവളോട് ഞാൻ ചെയ്തതു വച്ച് തന്നോട് മറ്റുള്ളവർ ചെയ്തത് എത്ര നിസ്സാരമാണ്, കുറ്റബോധം മനസ്സിനെ നീറ്റാൻ തുടങ്ങി, തെറ്റുകൾ തിരുത്തുകതന്നെവേണം, വേഗം എഴുന്നേറ്റു കുളിച്ചു റെഡിയായി, വണ്ടിയുമെടുത്ത് റോഡിലേക്കിറങ്ങി.

അവളുടെ വീട്ടിലേക്കുകയറുമ്പോള്‍ എന്തും നേരിടാൻ മനസ്സ് സജ്ജമായിരുന്നു, ബെല്ലടിച്ചപ്പോൾ അവളുടെ അമ്മയാണ് കതക് തുറന്നത്, ആമുഖത്ത് തന്നോടുള്ള ദേഷ്യവും വിഷമവും വായിച്ചടുക്കാമായിരുന്നു, അവർ വിളിച്ചപ്പോൾ അച്ഛനും വന്നു,എന്താണ് പരിഹാസമായിരുന്നു ആ വാക്കുകളിൽ , ഇനി ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ താല്പര്യമില്ലന്ന് തീർത്തുപറഞ്ഞു, ”എടോ ലോകത്ത് എല്ലാമാതാപിതാക്കളും മക്കളെ മറ്റോരു വീട്ടിലേക്കയക്കുമ്പോൾ അവരുടെ ജീവനാണ് നിങ്ങളെ വിശ്വസിച്ചേൽപ്പിക്കുന്നതു, കൂടെ ജീവിക്കുന്നവരും മനുഷ്യരാണ് അവർക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ളവരാണെന്നും മനസ്സിലാക്കണം, സംരക്ഷിക്കുന്നവൻ മാത്രമേ ശിക്ഷിക്കാനും അവകാശമുള്ളൂ”എന്നോടുള്ള അമർഷമെല്ലാം വാക്കുകളിലൂടെ പുറത്തു വന്നുകൊണ്ടിരുന്നു, അവളെ കാണണ്ട എന്നവർ ആവർത്തിച്ചു, അവളെക്കാണാതെ പോവില്ല എന്ന ഉറച്ച ശബ്ദത്തിനു അവർ വഴങ്ങി,

ഞാൻ പതിയെ അവളുടെ മുറിയിലേക്ക് കയറി, ഞാന്‍ നൽകിയ വേദനകൾ അവളുടെ രൂപത്തിൽ നിഴലിച്ചു നിന്നു ,ആദ്യമായി കണ്ടപ്പോൾ എന്ത് പ്രസരിപ്പായിരുന്നു അവൾക്ക് എന്ത് തിളക്കമായിരുന്നു ആ കണ്ണുകൾക്ക്, ഇപ്പോൾ വിളറിയ മുഖവും നിരാശ തിങ്ങിയ കണ്ണുകളും, കണ്ണുകളിൽ നിന്നും ഒഴുകുന്ന കണ്ണീരിന് ചോരയുടെ നിറം തോന്നി,അടുത്തു ചെന്ന് മുഖം കൈകളിൽ ചേർത്ത് കണ്ണീരൊപ്പി, ഇരു കൈകളും കൊണ്ട് അവളെ നെഞ്ചിലേക്ക് ചായ്ക്കുമ്പോൾ രണ്ടുപേരും കരയുകയായിരുന്നു, ചേർ‍ത്തു പിടിച്ച് നെറുകയിലോരു മുത്തം കൊടുത്ത് കൈപിടിച്ച് വെളിയിലേക്കിറങ്ങുമ്പോള്‍, അച്ഛനോടും അമ്മയോടും ഒരുനോട്ടം കൊണ്ടുപറഞ്ഞു ”ഇവളുടെ കണ്ണുകളിനി നിറയില്ല, നഷ്ടപ്പെട്ടതൊന്നുമല്ല ഇവളാണ് ഇവൾ മാത്രമാണിനി എനിക്കെല്ലാം”

ദിലീഷ് രവീന്ദ്രൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: