17.1 C
New York
Monday, August 15, 2022
Home Special ജീവനെടുക്കുന്ന മാതാപിതാക്കൾ (കാലികം)

ജീവനെടുക്കുന്ന മാതാപിതാക്കൾ (കാലികം)

ജിത ദേവൻ ✍

സമീപകാലങ്ങളിൽമാതാപിതാക്കളാൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നു. മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരതകൾ നിരന്തരം കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഇവരെന്തേ ഇങ്ങനെ ചെയ്യുന്നു എന്ന്‌ ചോദിക്കാതിരിക്കാൻ കഴിയില്ല. സ്വന്തം ‘അമ്മ കൊലപ്പെടുത്തിയ രണ്ട് വയസുകാരനും അടുത്തകാലത്ത് പിതാവിനാൽ കൊല്ലപ്പെട്ട പതിനൊന്നുകാരിയും മലയാളിയുടെ ചങ്കിൽ തീർത്ത വേദനയുടെ കാഠിന്യം കുറച്ചൊന്നുമല്ല.കാക്കക്കും തൻകുഞ്ഞു പൊൻകുഞ്ഞു എന്നത് പഴമൊഴിയാണ്. ഇന്ന് സ്വന്തം കുഞ്ഞ് അധികപ്പറ്റായി ചില മാതാപിതാക്കൾക്ക്.

അമ്മയുടെ ഗർഭപാത്രത്തിലും പിന്നെ ആ കൈകളിലും ലഭിച്ചിരുന്ന സുരക്ഷിതത്വം ഇന്ന് വെറും ഓർമ്മകൾ മാത്രം ആകുന്നു. ചില അമ്മമാർ എങ്കിലും മക്കളുടെ അന്തകർ ആയി തീരുന്നു.

മാതാപിതാക്കൾ സ്വന്തം കുഞ്ഞിനെ കൊല്ലുന്നതിനെ ഫിലിസൈഡ് എന്ന്‌ പറയുന്നു. ഇതൊരു ലാറ്റിൻ പദമാണ്. ഫിലിയാ എന്നാൽ മകൻ അല്ലെങ്കിൽ മകൾ, സൈഡ് എന്നാൽ കൊല്ലുക.ഈ രണ്ട് വാക്കുകൾ കൂടി ചേരുമ്പോൾ കുട്ടികളെ കൊല്ലുക എന്നാണ് അർത്ഥം.

അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസ് പഠനത്തിൽ നിന്നും മനസിലാക്കിയത് ശിശു ഹത്യ കുടുതലും നടത്തുന്നത് അമ്മമാർ ആണെന്നാണ്.58% പെൺശിശുഹത്യകളിലും കാരണക്കാർ മാതാവും 42%ആൺ ശിശുഹത്യകളിൽ പിതാവും കാരണക്കാർ ആകുന്നു.

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ കണക്ക്‌ അനുസരിച്ച് അമേരിക്കയിൽ മാത്രം വർഷത്തിൽ 450. ൽ കൂടുതൽ ശിശുഹത്യകൾ നടക്കുന്നു.5വയസിൽ താഴെയുള്ള 61%ശിശുഹത്യകളിലും മാതാപിതാക്കൾ തന്നെയാണ് ഉത്തരവാദികൾ. പശ്ചാത്യ രാജ്യങ്ങളിൽ മാത്രം കണ്ടിരുന്ന ഈ പ്രവണത നമ്മുടെ നാട്ടിലും വർദ്ധിച്ചു വരുന്നത് ആശങ്ക യുയർത്തുന്നു. ഓരോ കൊലപാതകത്തിനും ഓരോ കാരണങ്ങൾ ഉണ്ടാകാം എങ്കിലും എന്തെങ്കിലും പൊതുവായ കാരണം ഈ അരുംകൊലകൾക്ക് പിന്നിൽ ഉണ്ടോ എന്ന്‌ അന്വേഷിക്കുന്നത് നന്നായിരിക്കും എന്ന്‌ തോന്നുന്നു. ഇതേ കുറിച്ച് സമഗ്രമായ പഠനം തന്നെ വേണ്ടി വന്നേക്കാം.

പൊതുവായി കണ്ടെത്തിയ ചില കാരണങ്ങൾ പരിശോധിച്ചാൽ ഏറ്റവും പ്രധാനപ്പെട്ടത് മാനസിക രോഗം ആണെന്നു കാണാം. സ്ത്രീകളിൽ പ്രസവാനന്തരം ഉണ്ടാകുന്ന കടുത്ത മാനസിക രോഗമാണ് പോസ്റ്റ് പാർട്ടം സൈക്കോസിസ്. പ്രസവത്തിനു ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിലോ മൂന്ന് മാസത്തിനകമോ ഇത്‌ കാണപ്പെടുന്നു.100അമ്മമാരെ എടുത്താൽ അതിൽ 5പേർക്ക് ഈ പ്രശ്നം ഉണ്ടാകും. ശാരീരികവും മനസികവുമായ പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇത്‌ കാണപ്പെടുന്നത്. പ്രസവാനന്തരം ഇഷ്ട്രജൻ,പ്രോജസ്ട്രൺ തുടങ്ങിയ ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ തലച്ചോറിൽ രസമാറ്റങ്ങൾ ഉണ്ടാക്കുകയും അത് മനസികവിഭ്രാന്തിയിലേക്ക് നയിക്കുകയും ചെയ്യും. തീവ്രമായ ദുഃഖം, അല്ലെങ്കിൽ ദേഷ്യം, ഉറക്കക്കുറവ്, ഒന്നിലും താല്പര്യമില്ലായ്മ, വൃത്തിയില്ലായ്മ, അനുസരണക്കേട്, കുഞ്ഞിനെ ശ്രദ്ധിക്കാതിരിക്കുക സംശയം, ഇവയെല്ലാം ഈ അവസ്ഥയുടെ ലക്ഷണമാണ്. യഥാർത്യവുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത സംശയങ്ങളും ഉണ്ടാകും.

പല മിഥ്യമാധാരണകളും മനസിൽ ഉറച്ചു പോകും. സ്വന്തം കുട്ടി തന്റെത് അല്ലെന്നു കരുതും, കുട്ടി മാറിപ്പോയോ എന്ന്‌ ചിന്തിക്കും, കുട്ടിക്ക് വല്ല ബാധയും ഏറ്റോ, കുട്ടിക്ക് വൈകല്യം ഉണ്ടോ, ഈ കുട്ടി ജീവിക്കുന്നത് തനിക്ക് ആപത്താണ്, എന്നൊക്കെയാണ് ഇക്കൂട്ടർ ചിന്തിക്കുന്നത്. ഇത്തരം അവസരങ്ങളിൽ കുട്ടിയെ അപകടപ്പെടുത്താനുള്ള ചാൻസ് കൂടുതൽ ആണ്. ആയതിനാൽ ഈ ലക്ഷണങ്ങൾ ഉള്ള അമ്മമാരേ പ്രത്യകം ശ്രദ്ധിക്കുകയും ആവശ്യമായ കൗൺസിലിംഗ്, ചികിത്സ ഇവ നൽകുകയും വേണം.. കുട്ടിയെ ഒരിക്കലും അമ്മയുടെ അടുത്ത് ഒറ്റക്ക് ആക്കിട്ട് പോകരുത്. കുഞ്ഞിനെ കൊന്നിട്ട് അമ്മയും ആത്മഹത്യ ചെയ്ത സംഭവങ്ങളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. പോസ്റ്റ് പാർട്ടം സൈക്കോസിസ് ബാധിച്ച അമ്മമാർ ആകും ചിലപ്പോൾ ഇങ്ങനെ പ്രവർത്തിക്കുക. ആ സാഹചര്യത്തെകുടുബത്തിലുള്ളവർ ശ്രദ്ധാപൂർവം ഇല്ലാതാക്കണം.

അടുത്തതായി കടുത്ത വിഷാദത്തിലേക്കു ചില അമ്മമാർ പോകാറുണ്ട്. ഈ വിഷാദാവസ്ഥയിൽ ജീവിതം ദുസ്സഹമാകുമ്പോൾ മാതാപിതാക്കൾ കുഞ്ഞുങ്ങളെ കൊല്ലറുണ്ട്. ജീവിതത്തോട് വിരക്തി തോന്നുക, പ്രതീക്ഷകൾ എല്ലം അസ്തമിക്കുക, ഇനി ഒന്നിനും ആകില്ല എന്ന ചിന്ത ഈ ഘട്ടങ്ങളിലും കുഞ്ഞുങ്ങളെ കൊല്ലുകയും ആത്മഹത്യ ചെയ്യു കയും പതിവാണ്.തങ്ങളുടെ മരണശേഷം കുഞ്ഞുങ്ങൾ അനാഥരാകും എന്ന ചിന്തയിൽ അവരെ ആദ്യം കൊല്ലാറുണ്ട്. പിന്നെ അവർ ആത്മഹത്യ ചെയ്യുന്നു. ഇതിനെ extended suicide എന്ന്‌ പറയുന്നു. വിശദരോഗം ആരംഭത്തിൽ കണ്ടു പിടിച്ച് ചികിത്സ നൽകണം. ക്രൈം റെക്കോർഡ് ബ്യൂറോ യുടെ കണക്കു പ്രകാരം കേരളത്തിൽ ഇത്തരത്തിലുള്ള കൊലപാതകവും ആത്മഹത്യയും കൂടി വരുന്നുണ്ട്

അടുത്തതായി മറ്റുള്ളവരിൽ നിന്നും നേരിടുന്ന കടുത്ത മാനസിക, ശാരീരിക ,ലൈംഗീക പീഢനങ്ങളിൽ മനം തകർന്നു മാനസികനില തെറ്റിപോകുന്നവരും ഉണ്ട്‌. അത്തരക്കാരും ആ ദേഷ്യവും വെറുപ്പും കാണിക്കുന്നതും കുഞ്ഞുങ്ങളോട് ആണ്. കുഞ്ഞുങ്ങളെ ഉപദ്രവിക്കുകയും, ഭക്ഷണം കൊടുക്കാതിരിക്കുകയും പരുഷമായി പെരുമാറുകയും ചെയ്യും. സ്ഥിരമായ പീഢനങ്ങൾ നിയന്ത്രണം വിടുമ്പോൾ കുഞ്ഞിന്റെ മരണത്തിന് അത് കാരണമാകുന്നു.

ഇനി ഇതൊന്നുമല്ലതെ വേറെയും അനേകം കാരണങ്ങൾ ഉണ്ടാകും. സ്വന്തം സുഖസൗകര്യത്തിന് വേണ്ടിയും, വഴിവിട്ട ജീവിതം നയിക്കാൻ വേണ്ടിയും സ്വന്തം സൗന്ദര്യം കാത്തു സൂക്ഷിക്കാനും ഒക്കെ തടസമായി കരുതുന്ന കുഞ്ഞുങ്ങളെ ഒഴിവാക്കാൻ ശ്രമിക്കും. തന്റെ കുഞ്ഞിന് മുലപ്പാൽ നൽകിയാൽ സ്തന സൗന്ദര്യം നഷ്ടമാകും എന്ന്‌ കരുതി മുലപ്പാൽ നിഷേധിക്കുന്ന അമ്മമാരുണ്ട്. ഇത്തരക്കാർ പെട്ടെന്ന് എടുക്കുന്ന ഒരു തീരുമാനം ആകില്ല കുഞ്ഞുങ്ങളെ ഒഴിവാക്കുക എന്നത്. വളരെ നാളത്തെ ആലോചനക്കും ആസൂത്രണത്തിനും ശേഷം ആകും കൊലപാതകം നടത്തുക. ഇവരുടെ ഉള്ളിൽ ഒരു ക്രിമിനൽ മൈൻഡ് ഉണ്ടായിരിക്കും.

പ്രകടമായ സ്വഭാവവ്യത്യാസങ്ങൾ ഇവരിൽ വളരെ മുൻപേ കാണാൻ കഴിയും. പക്വത ഇല്ലാത്ത പെരുമാറ്റം, എടുത്തുചാട്ടം, പിടിവാശി, വിചാരിച്ച കാര്യങ്ങൾ സാധിച്ചില്ലെങ്കിൽ ആത്മഹത്യാ ഭീഷണി,നിസാരകാര്യങ്ങൾക്ക് വഴക്കിടുക, ബന്ധങ്ങൾക്ക് വിലനൽകാതിരിക്കുക, കൂടെ കൂടെ മൂഡ് മാറുക ഇതൊക്കെ അവരുടെ സ്വഭാവ വിശേഷങ്ങൾ ആണ്. മാനസിക രോഗ വിഭാഗത്തിൽ ഇത്തരം സ്വഭാവ വൈകല്യത്തെ “ഇമോഷണലി അൺസ്റ്റബിൾ പേഴ്സണാലിറ്റി ഡിസ്സൊർഡർ “എന്ന്‌ പറയുന്നു.നല്ല കൗൺസിലിംഗിലൂടെയും ചികിത്സയിലൂടെയും ഇത്തരം വൈകല്യങ്ങൾ മാറ്റിയെടുക്കാം.

സാമൂഹിക ബോധം ഇല്ലായ്മയും, സോഷ്യൽ മീഡിയയുടെ അമിതമായ സ്വാധീനവും വ്യക്തികൾക്കിടയിലെ നല്ല ബന്ധങ്ങൾ ഇല്ലാതാക്കും. ഇത്തരം വ്യക്തികൾക്ക് സമ്പത്തിനോടും, ജീവിതത്തിനോടും, ലൈംഗീകതയോടും അമിതമായ ആസക്തിയാണ്. ഇന്നത്തെ കുടുംബ ബന്ധങ്ങളിലും മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ഇന്ന് കുടുംബം എന്ന്‌ പറഞ്ഞാൽ ചില വ്യക്തികൾ ഒന്നിച്ചു താമസിക്കുന്ന ഒരു സ്ഥലം മാത്രമാണ്. ഓരോരുത്തരും അവരവരുടേതായ ലോകത്തിൽ ആണ്. വൈകാരികമായ അടുപ്പമോ, സ്നേഹമോ, കരുതലോ ഒന്നുമില്ല. കൂടുമ്പോൾ ഇമ്പം ഉള്ളതായിരുന്നു കുടുംബം. ഇപ്പോൾ ഇമ്പം ഇല്ലെന്ന് മാത്രമല്ല അപസ്വരങ്ങൾ മാത്രം കേൾക്കുന്ന ഒരു കൂടാരം മാത്രമായി കുടുംബം. അവിടെ ഇമ്പമർന്ന സംഗീതം പൊഴിക്കാൻ എല്ലാവരും ഒന്നിച്ചു ശ്രമിച്ചാൽ ഒരു കുഞ്ഞും വിടരും മുൻപേ കൊഴിയുന്ന പൂമൊട്ടാകില്ല. അത് വിടർന്നു ഉല്ലസിച്ചു പരിമളം പടർത്തും..ഇനിയൊരു കുഞ്ഞും മാതാപിതാക്കളാൽ കൊല്ലപ്പെടാതിരിക്കട്ടെ. അവർക്കും ഉണ്ട്‌ ജീവിക്കാനുള്ള അവകാശം. അതാരും കവരാതിരിക്കട്ടെ…

ജിത ദേവൻ ✍

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്.

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പട്ടിക ഇന്ന് (ആഗസ്റ്റ് 15) ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തിയതികളിലാണ് പ്രവേശന നടപടികൾ. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate...

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു :പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം.

പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി...

‘സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനം’; ആശംസകൾ നേർന്ന് രാഷ്ട്രപതി.

ഡല്‍ഹി: എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു....

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: