17.1 C
New York
Wednesday, December 1, 2021
Home Special ജീവനെടുക്കുന്ന ഓൺലൈൻ ഗെയിമുകൾ (ലേഖനം)

ജീവനെടുക്കുന്ന ഓൺലൈൻ ഗെയിമുകൾ (ലേഖനം)

പ്രീതി രാധാകൃഷ്ണൻ✍

ഓൺലൈനിൽ ഗെയിം കളിച്ചു ജീവൻ നഷ്ടമാകുന്ന കുട്ടികളുടെ തോതു ക്രമതീതമായി കൂടിയിരിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഇരിങ്ങാലക്കുട, ചിറയിൻകീഴ് സ്ഥലങ്ങളിലുള്ള കുട്ടികളാണ് മരിച്ചത്. ഓൺലൈൻ ഗെയിം കളിച്ചു പണം നഷ്ടപ്പെടുകയും, വീട്ടുകാർ അറിഞ്ഞാലുള്ള കുറ്റപ്പെടുത്തലുകൾ ഭയന്നും, കൂട്ടുകാർ ഗെയിമിൽ തോൽക്കുന്നത് അറിഞ്ഞാലുള്ള നാണക്കേട് കൊണ്ടും ആത്‍മഹത്യ ചെയ്യുന്നതെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.

കുട്ടികളിലെ ഗെയിമിനോടുള്ള ആസക്തി നിയന്ത്രണാതീതമായിരിക്കുന്നു പുതിയ പുതിയ വിദ്യകളുമായി വലവീശി കുട്ടികളെ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയാണ് ഇവരുടെ ആദ്യ പടി. തുടക്കത്തിലെല്ലാവരുടേയും സാന്നിധ്യത്തിൽ ഗെയിം കളിക്കുകയും പിന്നീട് രഹസ്യ കോഡുകളിട്ട് കുട്ടികളെ തങ്ങളുടെ താളത്തിനു തുള്ളുന്ന മരപ്പാവയാക്കി മാറ്റുകയും ചെയ്യുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗവും കൂടിയാകുമ്പോൾ മരണത്തിലേക്കുള്ള വഴി എളുപ്പമാകുന്നു.

ലോകത്തിൽ ഇന്റർനെറ്റിന്റെ വളർച്ച പുതു തലമുറ ആഘോഷമാക്കുകയും ലോകം ചെറിയ ലോകത്തു കൈപ്പിടിലൊതുക്കാവുന്ന സാഹചര്യത്തിലേക്കു മാറുകയും ചെയ്തു. എന്നിരുന്നാലും ഇനിയുള്ള കാലം തല കുമ്പിട്ടിരിക്കുന്ന ജനതയെ കാണേണ്ടിവരുമെന്നുള്ളത് തർക്കമില്ലാത്ത വിഷയമാണ്. ഈ ഡിജിറ്റൽ യുഗത്തിൽ പ്രായഭേദമന്യേയെല്ലാവർക്കും കൈകാര്യം ചെയ്യാവുന്ന ഒരു ഉപകരണമായി മൊബൈൽ മാറ്റപ്പെട്ടു.

ഏതിലും നന്മ തിന്മകളെ തിരിച്ചറിയാൻ കഴിഞ്ഞാൽ മാത്രമേ ഒരു പരിധി വരെ ആത്മഹത്യ നിരക്ക് നിയന്ത്രണ വിധേയമാക്കപ്പെടുകയുള്ളു..ലോക്ക്‌ഡോൺ കാലഘട്ടത്തിൽ വന്ന ഓൺലൈൻ പഠനവും പ്രധാന കാരണങ്ങളിലൊന്നാണ്. വീടുകളിൽ നിയന്ത്രണമില്ലാതെ ഫോണെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു കുട്ടികളും മുതിർന്നവരും ഒരുപോലെ ദുരുപയോഗത്തിന്റെ മോഹങ്ങൾക്ക് അടിമപ്പെടുന്നു.
ചതിക്കുഴികളിൽ വീണു പോയി കുരുക്കുകളിൽ നിന്ന് കുരുക്കുകളിലേക്ക് യാത്ര ചെയ്തു അവസാനം മരണത്തെ ആശ്രയിക്കുന്നു.

മാതാപിതാക്കളുടെ ശ്രദ്ധയോടുള്ള കരുതലും സ്നേഹവും, എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും കൊടുത്തു ഒരു പരിധിവരെ ആപത്തുകളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കാം. വിദ്യാഭ്യാസ മൂല്യങ്ങൾ അറിഞ്ഞു വളർത്താം. ഇനിയൊരു കുഞ്ഞു പോലും ആത്മഹത്യയിൽ ആശ്രയം തേടാതിരിക്കട്ട.

പ്രാത്ഥനയോടെ 🙏പ്രീതി രാധാകൃഷ്ണൻ

COMMENTS

1 COMMENT

  1. ഇത് ഒരു തരം അഡിക്ഷനിൽ തന്നെ കൊണ്ട് എത്തിക്കും.
    മാതാപിതാക്കൾ അത് കൊണ്ട് തന്നെ കുട്ടികളുമായി ഉള്ള ആശയവിനിമയം നന്നാക്കിയാൽ പല ജീവിതങ്ങൾക്ക് രക്ഷപ്പെടാൻ കഴിയും. നന്നായി എഴുതി.

    സ്നേഹപൂർവ്വം
    -ദേവു-

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: