17.1 C
New York
Friday, October 15, 2021
Home Pravasi ജിദ്ദയിൽ ത്വായിഫിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്ന് മരണം

ജിദ്ദയിൽ ത്വായിഫിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്ന് മരണം

റിപ്പോർട്ട്: വിവേക് പഞ്ചമൻ

റിയാദ്:റിയാദിൽ നിന്നും ജിദ്ദയിലേക്ക് നഴ്സുമാരുമായി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്ന് പേര് മരിക്കുകയും, അഞ്ചു പേര് പരിക്കുകളോടെ ആശുപത്രിയിലാവുകയും ചെയ്തു. കൊല്ലം, കോട്ടയം ജില്ലകളിൽ നിന്നുള്ള നേഴ്‌സുമാരാണ്. കൊല്ലം, ആയൂർ സ്വദേശി സുബി (33) കോട്ടയം, വൈക്കം, വഞ്ചിയൂർ സ്വദേശി അഖില (29) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാർ.

ഡ്രൈവർ ഉൾപ്പെടെ എട്ടു പേർ അടങ്ങുന്ന സംഘത്തിൽ പെട്ടവരാണ് അപകടത്തിൽ പെട്ടത്. കൊൽകൊത്ത സ്വദേശിയായ ഡ്രൈവർ ആണ് മരണപ്പെട്ട മൂന്നാമത്തെയാൾ.

അപകടത്തിൽ പെട്ട സംഘത്തിൽ നിന്ന് പരിക്കേറ്റ മറ്റ് നേഴ്‌സുമാരിൽ രണ്ടു പേരും മലയാളികളാണ് – ആൻസി, പ്രിയങ്ക എന്നിവർ. ഇവരെയും തമിഴ്ന്നാട്ടുകാരായ കുമുദ, റജിത, റോമിയോ കുമാർ എന്നിവരെയും പരിക്കുകളോടെ ത്വായിഫിലെ കിംഗ് ഫൈസല്‍ ആശുപത്രിയിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

റിയാദിൽ വെച്ചുള്ള ക്വറന്റൈൻ പൂർത്തിയാക്കിയ ശേഷം ജിദ്ദയിലെ ജോലിയിൽ പ്രവേശിക്കാൻ വരികയായിരുന്നു നേഴ്‌സുമാർ..ഇവർ സഞ്ചരിക്കുകയായിരുന്ന മിനി ബസ് ത്വായിഫിന് സമീപം വെച്ച് അപകടത്തിൽ പെടുകയായിരുന്നു.

ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണം എന്നാണ് അറിയുവാൻ കഴിഞ്ഞത് .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അഗതി മന്ദിരങ്ങളിലൂടെ.. (കവിത) – ഹരി വെട്ടൂർ

അകലങ്ങളിൽ നട്ട മിഴിയുടഞ്ഞു ...

അക്കിത്തം കഥാ(കവിതാ)വശേഷനായിട്ട് ഒരു വർഷം ….

1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. ലോകോത്തര ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകൻ അക്കിത്തം...

“പ്രതിഭകളെ അടുത്തറിയാൻ” – 1 – കൽപ്പറ്റ നാരായണൻ

പ്രതിഭ: കൽപ്പറ്റ നാരായണൻ, അവതരണം: മിനി സജി സാഹിത്യ , സാസ്കാരിക വിമർശകരുടെ പട്ടികയിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന പേരാണ് കൽപ്പറ്റ നാരായണൻ. എഴുത്തിലൂടെ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുവാനും ചരിത്രത്തെക്കുറിച്ച് പഠിച്ച് വിശകലനം ചെയ്ത്...

ആത്മവിദ്യാലയം – 5- ഉപ്പ്

മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനും, കവിയുമായിരുന്ന ശ്രീ.എം.പി.അപ്പൻ മലയാള സാഹിത്യ ശാഖയ്ക്ക് നൽകിയ സംഭാവനയാണ് "ലാവണ്യം" എന്ന വാക്ക്.ഇന്ന് ലാവണ്യം എന്നത് സൗന്ദര്യമാണെന്ന് എല്ലാവർക്കും അറിയാം. "നീ ഭൂമിയുടെ ഉപ്പാണ് !" ഒരു ലാവണ്യമുള്ള പദം.ശുദ്ധിയുടെ...
WP2Social Auto Publish Powered By : XYZScripts.com
error: