17.1 C
New York
Monday, September 27, 2021
Home US News ജാക്‌സണ്‍വില്ല ചര്‍ച്ചിലെ ആറു പേര്‍ രണ്ടാഴ്ചക്കുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചു

ജാക്‌സണ്‍വില്ല ചര്‍ച്ചിലെ ആറു പേര്‍ രണ്ടാഴ്ചക്കുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചു

റിപ്പോർട്ട്: പി.പി. ചെറിയാൻ

ജാക്‌സണ്‍വില്ല (ഫ്‌ലോറിഡ): ഫ്‌ലോറിഡാ സംസ്ഥാനത്ത് കോവിഡ്വ്യാ പിക്കുന്നതിനിടയില്‍ ജാക്‌സണ്‍വില്ലയിലെ ഒരു പള്ളിയില്‍ ആരാധിച്ചിരുന്ന ആറു പേര്‍ രണ്ടാഴ്ചക്കുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചതായി പാസ്റ്റര്‍.

ജാക്‌സണ്‍വില്ല ഇമ്പാക്ട് ചര്‍ച്ചിലെ പാസ്റ്റര്‍ ജോര്‍ജ് ഡേവിസാണ് ഈ വിവരം ആഗസ്ത് 8 ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചത് .

ഞായറാഴ്ച പള്ളി വാക്‌സിനേഷന്‍ കേന്ദ്രമാക്കി മാറ്റി . മരിച്ച ആര് പേരും വാക്‌സിനേഷന്‍ സ്വീകരിച്ചിരുന്നില്ലാ എന്നും ചര്‍ച്ചിനെ സംബന്ധിച്ച് ഈ ആഴ്ച അത്യധികം വേദനാജനകമായിരുന്നുവെന്നും പാസ്റ്റര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ ചര്‍ച്ച് സര്‍വീസ് ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ ഏറ്റവും ഒടുവില്‍ കോവിഡ് ബാധിച്ച് മരിച്ചത് ഗായകസംഘത്തിലെ ചെറുപ്പക്കാരിയായ ഒരു യുവതിയായിരുന്നുവെന്നും പാസ്റ്റര്‍ വെളിപ്പെടുത്തി നാല് പേര്‍ 35 വയസ്സിന് താഴെയുള്ളവരും ആയിരുന്നു .

ചര്‍ച്ചിലെ പത്തിനും പതിനഞ്ചിനും ഇടയിലുള്ളവര്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ചും പത്തോളം പേര്‍ വീട്ടിലും ചികിത്സയിലാണ്.

ഞായറാഴ്ച യൂണിവേഴ്സിറ്റി ഓഫ് ഫ്‌ലോറിഡാ ഹെല്‍ത്തുമായി സഹകരിച്ച് നടത്തിയ വാക്‌സിനേഷന്‍ ക്യാമ്പ് ആവശ്യമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി . എന്നാല്‍ ഞാന്‍ ആരെയും അതിന് നിര്‍ബന്ധിക്കുകയില്ലെന്നും പാസ്റ്റര്‍ പറഞ്ഞു .

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: