17.1 C
New York
Saturday, August 13, 2022
Home US News ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടന ഔദ്യോഗികമായി പിരിച്ചുവിട്ടു

ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടന ഔദ്യോഗികമായി പിരിച്ചുവിട്ടു

തോമസ് കൂവള്ളൂര്‍

ന്യൂയോര്‍ക്ക്: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അമേരിക്കക്കാര്‍ക്കിടയില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞ ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടന ഔദ്യോഗികമായി പിരിച്ചുവിട്ടതായി പ്രസ്തുത പ്രസ്ഥാനത്തിന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍, ട്രസ്റ്റി ബോര്‍ഡ് ട്രഷറര്‍ ബാബുജി ജോര്‍ജ്, ട്രസ്റ്റി ബോര്‍ഡ് ഡയറക്ടര്‍ ഫിലിപ്പ് മാരേട്ട് എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

2013 മെയ് മാസം രണ്ടാം തീയതി ന്യൂജേഴ്‌സി സ്റ്റേറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചതാണ് ജസ്റ്റീസ് ഫോര്‍ ഓള്‍ ഇന്‍കോര്‍പറേഷന്‍ (ജെ.എഫ്.എ) എന്ന നോണ്‍ പ്രോഫിറ്റ് കോര്‍പറേഷന്‍. അമേരിക്കയില്‍ ജയിലില്‍ അകപ്പെട്ട പലരേയും സഹായിക്കാന്‍ ജെ.എഫ്.എയുടെ ബാനറില്‍ കഴിഞ്ഞിട്ടുണ്ട് എന്നത് അമേരിക്കന്‍ മലയാളികള്‍ക്കുപോലും അഭിമാനിക്കത്തക്കതായിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി യാതൊരു പ്രവര്‍ത്തനങ്ങളുമില്ലാതെ നിര്‍ജീവമായിരുന്ന പ്രസ്ഥാനത്തെ മുമ്പോട്ടു കൊണ്ടുപോകാന്‍ പുതിയൊരു നേതൃത്വത്തെ താത്കാലികമായി ചുമതല ഏല്പിച്ചിരുന്നു എങ്കിലും ആ ശ്രമം വിജയിച്ചില്ല.

ഇ.എം.സി.സി എന്ന തട്ടിപ്പ് കമ്പനി പോലെ പ്രസ്ഥാനത്തെ ആരും ദുര്‍വിനിയോഗം ചെയ്യാതിരിക്കുക എന്ന ഉദ്ദേശത്തോടുകൂടി 2020 ഡിസംബര്‍ 18-ന് വൈകിട്ട് 8.30-ന് വിളിച്ചുകൂട്ടിയ ട്രസ്റ്റി ബോര്‍ഡ് മീറ്റിംഗില്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന തോമസ് കൂവള്ളൂര്‍ പ്രസ്ഥാനത്തിന്റെ ഭാവി പരിപാടികള്‍ വിലയിരുത്തുകയുണ്ടായി. പ്രസ്ഥാനത്തിന് പേരുണ്ടെങ്കില്‍ പോലും കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി സംഘടനയുടെ യാതൊരുവക പ്രവര്‍ത്തനങ്ങളും നടക്കാത്തതിനാലും, സംഘടനയുടെ രജിസ്‌ട്രേഡ് ഏജന്‍സിക്കുവരെ ഫീസ് കൊടുക്കാന്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാലും, സംഘടന തുടങ്ങിയിട്ട് ഏഴു വര്‍ഷം കഴിഞ്ഞിട്ടും ന്യൂജേഴ്‌സി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രഷറി നിര്‍ദേശിച്ചിരുന്നതുപോലെ ഐ.ആര്‍.എസ് കോഡ് അനുസരിച്ച് 501 (സി) (3) സ്റ്റാറ്റസിലേക്ക് സംഘടനയെ എത്തിക്കാന്‍ നേതൃത്വത്തിന് കഴിയാതെ വന്നതിനാലും സംഘടന പിരിച്ചുവിടുന്ന കാര്യം ചര്‍ച്ച ചെയ്തു.

മൊത്തം പങ്കെടുത്ത 15 ഡയറക്ടര്‍മാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ സംഘടന പിരിച്ചുവിടാന്‍ തീരുമാനമെടുത്തിരുന്നു. അതനുസരിച്ച് ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഡയറക്ടര്‍മാരായ ബാബുജി ജോര്‍ജ്, ഫിലിപ്പ് മാരേട്ട്, ന്യൂയോര്‍ക്കില്‍ നിന്നുള്ള തോമസ് കൂവള്ളൂര്‍ എന്നിവര്‍ പ്രസ്ഥാനം ഡിസോള്‍വ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയും അതിനുള്ള ഫീസ് അടച്ച് പ്രസ്ഥാനം വേണ്ടവിധം ഡിസോള്‍വ് ചെയ്യുകയും ചെയ്തു.

ജെ.എഫ്.എ എന്ന പ്രസ്ഥാനത്തില്‍ സഹകരിച്ച നല്ലവരായ എല്ലാ മനുഷ്യസ്‌നേഹികള്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി തോമസ് കൂവള്ളൂര്‍ അറിയിക്കുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...

അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ.

ന്യൂയോർക്ക്: പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന "മിമിക്സ് വൺമാൻ ഷോ" യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകാരിത. കലാഭവൻ ജയന്റെ ഷോയെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫ്ളോറിഡയിൽ ഓർലാന്റോയിലെ...

പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്‌പിഎംസി) ഈ വർഷത്തെ ഓണാഘോഷം മാവേലി തമ്പുരാനെ വരവേറ്റുകൊണ്ടു വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും ഓഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: