മനു സാം, റിപ്പോർട്ടർ, മലയാളി മനസ്.
വൻ മതിൽ കെട്ടുകളും കോൺക്രീറ്റ് തടസ്സങ്ങളും , സുരക്ഷാ ചെക്ക് പോസ്റ്റുകളും കോട്ടയായി മാറിയ വൻകിട രാഷ്ട്രമായ അമേരിക്ക എന്ന രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ രാജ്യത്തിന്റെ 46-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.
അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശക കമല ഡി. ഹാരിസ് അധികാരമേൽക്കുമ്പോൾ ഇന്ത്യയുടെ അന്തസ്സ് ലോക രാഷ്ട്രങ്ങളുടെ ഇടയിൽ സൂര്യനെപ്പോലെ ജ്വലിക്കുകയാണ്.
തോൽവി സമ്മതിക്കാൻ വിസമ്മതിച്ച പ്രസിഡന്റ് ട്രംപ്, ബൈഡന്റെ വിജയത്തെ ഒരിക്കലും അഭിനന്ദിക്കാൻ മുതിരാതെ , ആരുടേയും പേര് പറയാതെ, പുതുതായി സ്ഥാനം ഏൽക്കുന്നവർക്ക് അഭിനന്ദനങ്ങൾ എന്ന് മാത്രം പറഞ്ഞു സ്ഥാനാരോഹിത ചടങ്ങിന് കാത്തു നിൽക്കാതെ വൈറ്റ് ഹൗസിൽ നിന്ന് പുറപ്പെട്ട് എയർഫോഴ്സ് വണ്ണിൽ ഫ്ലോറിഡയിലേക്ക് പുറപ്പെട്ടു. അങ്ങനെ 1869 മുതൽ അമേരിക്കയുടെ ചരിത്രത്തിൽ തന്റെ പിൻഗാമിയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ഒഴിവാക്കുന്ന ആദ്യ പ്രസിഡന്റായി ട്രംപ് ചരിത്രത്തിൽ ഇടം പിടിക്കും.
ബൈഡനും കമലാ ഹാരിസും കാപ്പിറ്റലിൽ എത്തുന്നതിനുമുമ്പ് കത്തീഡ്രൽ ഓഫ് സെന്റ് മാത്യു ദ അപ്പോസ്‌റ്റൽ ചർച്ചിൽ നടന്ന പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തു. അതിനു ശേഷമാണ് സ്ഥാനാരോഹണ ഉദ്ഘാടന പരിപാടികൾ നടന്നത്.
പരിപാടികൾ രാവിലെ 11 മണിക്ക് ശേഷം ആരംഭിച്ചു. ഉച്ചയോടെ സത്യപ്രതിജ്ഞ ചടങ്ങുകൾ അരങ്ങേറി. അതിനെതുടർന്ന് ലോകം കാത്തുനിൽക്കുന്ന പുതിയ അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ ഉദ്ഘാടന പ്രസംഗം നടന്നു .

Congratulations