17.1 C
New York
Wednesday, July 28, 2021
Home US News ജനുവരി ആറിലെ ക്യാപ്പിറ്റോള്‍ കലാപം - ആദ്യ ഫെഡറല്‍ കോടതി വിധി പ്രഖ്യാപിച്ചു

ജനുവരി ആറിലെ ക്യാപ്പിറ്റോള്‍ കലാപം – ആദ്യ ഫെഡറല്‍ കോടതി വിധി പ്രഖ്യാപിച്ചു

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി: ജനുവരി 6 ന് അമേരിക്കന്‍ ജനാധിപത്യത്തിന് നേരെ ഭീഷണിയുയര്‍ത്തി ക്യാപ്പിറ്റോളില്‍ അരങ്ങേറിയ കലാപത്തില്‍ പങ്കെടുത്തവർക്കെതിരെ ചാര്‍ജ് ചെയ്ത കേസ്സുകളില്‍ ആദ്യ വിധി പ്രഖ്യാപിച്ചു.

ജൂണ്‍ 23 ബുധനാഴ്ച അന്ന മോര്‍ഗന്‍ ലോയ്ഡ് (49) എന്ന ഇന്ത്യാനയില്‍ നിന്നുള്ള വനിതക്കാണ് ജയില്‍ ശിക്ഷ ഒഴിവാക്കിക്കൊണ്ട് 36 മാസത്തെ നല്ല നടപ്പിന് ഫെഡറല്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഇതിന് പുറമെ 120 മണിക്കൂര്‍ കമ്യൂണിറ്റി സര്‍വീസിനും, 500 ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിനും പ്രതിയോട് കോടതി ഉത്തരവിട്ടു.

നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നതിന് ജനുവരി 6 ന് ചേര്‍ന്ന യു.എസ് കോണ്‍ഗ്രസ്സിലേക്ക് ഇരച്ചു കയറി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ചാര്‍ജ്ജ്.

ഈ കേസില്‍ പ്രോസിക്യൂട്ടേഴ്‌സ് പ്രതിക്ക് ജയില്‍ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടാതിരുന്നതും ഇവര്‍ക്ക് തുണയായി. ചുരുങ്ങിയത് 6 മാസമെങ്കിലും ജയില്‍ ശിക്ഷ ലഭിക്കേണ്ട കുറ്റമാണിത്. ഇവര്‍ കുറ്റം സമ്മതിക്കുകയും പ്രോസിക്യൂട്ടറുമായി ധാരണയില്‍ എത്തിയതുമാണ് ജയില്‍ ശിക്ഷ ഒഴിവാകാന്‍ കാരണമായത്.

ജനുവരി 6 ന് നടന്ന കലാപത്തില്‍ പങ്കെടുത്തതിന് 500 പേര്‍ക്കെതിരെയാണ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത് .

ഇന്ത്യാനയില്‍ നിന്നും ഡ്രൈവ് ചെയ്താണ് അന്നാ മോര്‍ഗന്‍ വാഷിംഗ്ടണില്‍ ട്രംപിന് പിന്തുണ പ്രഖ്യാപിക്കാന്‍ എത്തിച്ചേര്‍ന്നത്. ആദ്യ കേസിലെ വിധി പുറത്ത് വന്നതോടെ മറ്റു കേസുകളിലും കടുത്ത ശിക്ഷ ലഭിക്കുന്നതിന് സാധ്യത കുറവാണെന്ന സൂചനയാണ് ലഭിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ടോകിയോ ഒളിംപിക്‌സ്; വനിത സിം​ഗിൾസിൽ പി വി സിന്ധുവിന് തകര്‍പ്പന്‍ ജയം

ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി. വി സിന്ധുവിന് രണ്ടാംഘട്ട മത്സരത്തില്‍ വമ്പൻ ജയം. ഒളിംപിക്സ് വനിതാ സിംഗിള്‍സില്‍ ഹോങ്കോങ് താരമായ ച്യൂങ് എന്‍ഗാനെ യിയെ 21-9, 21-16 സ്കോറിന് തോല്‍പ്പിച്ചാണ്...

ഡെൽറ്റ വകഭേദം വ്യാപിക്കുമെന്ന് ആശങ്ക; വീണ്ടും മാസ്ക് നിർബന്ധമാക്കി യുഎസ്

വാഷിങ്ടണ്‍: കൊവിഡ് 19 പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി യുഎസ്. ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈ റിസ്‌ക് മേഖലകളില്‍ വാക്‌സിന്‍ സ്വീകരിച്ചവരടക്കം മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കോവിഡ്...

ശിവന്‍കുട്ടി പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനം’; മര്യാദയുണ്ടെങ്കില്‍ രാജിവെക്കണമെന്നും വിടി ബല്‍റാം

തിരുവനന്തപുരം; വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനമായിരിക്കുമെന്ന് തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം. അല്‍പ്പമെങ്കിലും മര്യാദയും മാന്യതയും ബാക്കിയുണ്ടെങ്കില്‍ ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് വിടി...

ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം ; സഭ തല്ലിത്തകര്‍ത്ത ആള്‍ക്ക് മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് വി ഡി സതീശന്‍

രാജിവെക്കില്ല ; വിചാരണ നേരിടുമെന്ന് മന്ത്രി ശിവന്‍കുട്ടിനിയമസഭ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി ; മന്ത്രി ശിവന്‍കുട്ടി അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസിലെ പ്രതികള്‍ വിചാരണ...
WP2Social Auto Publish Powered By : XYZScripts.com