17.1 C
New York
Monday, September 27, 2021
Home US News ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ളോറിഡായില്‍ കണ്ടെത്തി

ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ളോറിഡായില്‍ കണ്ടെത്തി

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഫ്‌ളോറിഡാ: ജനിതകമാറ്റം സംഭവിച്ച വൈറസ്സുകളുടെ വ്യാപനം ഫ്‌ളോറിഡാ സംസ്ഥാനത്ത് വര്‍ധിച്ച വരുന്നതായി റിപ്പോര്‍ട്ട് . 62 പേര്‍ ഇത് വരെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട് .

സി.ഡി.സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 8500 ഇത്തരം പുതിയ കേസുകളാണ് ഫ്‌ലോറിഡയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത് , കാലിഫോര്‍ണിയ സംസ്ഥാനമാണ് ഇതില്‍ അമേരിക്കയില്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാഴ്ചക്കുള്ളില്‍ ഇത് ഇരട്ടിച്ചിരിക്കുകയാണ് യു.കെ വേരിയന്റാണ് .പൊതുവെ വ്യാപകമായി കൊണ്ടിരിക്കുന്നത് .

ഏപ്രില്‍ മധ്യത്തോടെ ഫ്‌ളോറിഡായില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസ്സുകളില്‍ 62 ശതമാനം യു.കെ വേരിയന്റും, 5.4 ശതമാനം ബ്രസീല്‍ വേരിയന്റും .2 ശതമാനം സൗത്ത് ആഫ്രിക്കന്‍ വേരിയന്റുമാണ് .

ഇതില്‍ പാം ബീച്ച് കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ (600), 54 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഈ വൈറസ് ബാധിച്ചിരിക്കുന്നതെന്ന് ഡോ. അലീനാ അലോണ്‍സാ ഓഫിസ് അറിയിച്ചു

കോവിഡ് വാക്‌സിനേഷന്‍ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് 6 മില്യണ്‍ പേര്‍ക്ക് ലഭിച്ചിട്ടുണ്ട് , 3 മില്യണ്‍ പേര്‍ രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നു .

സംസ്ഥാനത്ത് പൊതുവെ കോവിഡ് കേസ്സുകള്‍ കുറഞ്ഞു വരുന്നുവെങ്കിലും ജനിതമാറ്റം സംഭവിച്ച വൈറസുകളുടെ വ്യാപനം വളരെ കൂടിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു . മെഡോണ ഫൈസര്‍ വാക്‌സിനുകള്‍ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ക്ക് ഫലപ്രദമാണെന്നും അറിയിപ്പില്‍ പറയുന്നു .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...
WP2Social Auto Publish Powered By : XYZScripts.com
error: