17.1 C
New York
Saturday, October 16, 2021
Home US News ജനസമ്മതിയിൽ ജോ ബൈഡനെക്കാൾ ബഹുദൂരം ട്രംപ് മുന്നിലെന്ന് സർവ്വെ

ജനസമ്മതിയിൽ ജോ ബൈഡനെക്കാൾ ബഹുദൂരം ട്രംപ് മുന്നിലെന്ന് സർവ്വെ

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടൺ: റജിസ്ട്രേർഡ് വോട്ടർമാർക്കിടയിൽ നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനേക്കാൾ മുൻ പ്രസിഡന്റ് ട്രമ്പ് ബഹുദൂരം മുന്നിലാണെന്ന് ഹാർവാർഡ്
സി.എ.പി.എസ്സ്/ ഹാരിസ് സർവ്വെ വെളിപ്പെടുത്തിയതായി ‘ഹിൽ റിപ്പോർട്ട് ചെയ്തു.

റജിസ്ട്രേർഡ് വോട്ടർമാരുടെ 48 ശതമാനം പിന്തുണ ട്രംപിന് ലഭിച്ചപ്പോൾ 46 ശതമാനം മാത്രമാണ് ബൈഡന് ലഭിച്ചത്. മാത്രമല്ല 51 ശതമാനം സർവ്വെയിൽ പങ്കെടുത്തവർ
അഭിപ്രായപ്പെട്ടത് പ്രസിഡന്റ് എന്ന നിലയിൽ ബൈഡനേക്കാൾ നല്ല പ്രസിഡന്റ് ട്രംപ് എന്നാണ്.

ഔട്ട് ട്രേയ്ഡ് ഡിൽസ്, മിഡിൽ ഈസ്റ്റ് പീസ് എഗ്രിമെന്റ്, വിവിധ മേഖലകളിൽ നടപ്പാക്കിയ വേതനവർദ്ധനവ്, എന്നിവ ട്രംപിന് തുല്യമായപ്പോൾ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള തിരക്കു പിടിച്ച സൈനീക പിന്മാറ്റം, അഫ്ഗാൻ സിവിലിയൻസിനെതിരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഏഴു കുട്ടികൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ട സംഭവം, അതിർത്തിയിൽ നിയമവിരുദ്ധമായ വൻ കുടിയേറ്റം, അഫ്ഗാനിസ്ഥാൻ അഭയാർത്ഥി പ്രവാഹം എന്നിവ ബൈഡന്റെ ജനസമ്മിതിയിൽ കുറവു വരുത്തിയതായി ഹിൽ റിപ്പോർട്ടു ചെയ്തു.

കൊറോണ വാക്സിനേഷൻ കൈകാര്യം ചെയ്തതിലും ബൈഡന് പൂർണ്ണമായും വിജയിക്കാനായില്ലെന്നും സർവ്വ ചൂണ്ടികാട്ടുന്നു.

ക്യൂനിപിയ്ക്ക് യൂണിവേഴ്സിറ്റി ഈയിടെ നടത്തിയ സർവ്വെയിലും, കൊറോണ വൈറസ് ക്രൈസിസ് വിഷയത്തിലും ബൈഡന് പിന്തുണ ലഭിച്ചത് 48 ശതമാനം
അമേരിക്കൻ റജിസ്ട്രേർഡ് വോട്ടർമാരിൽ നിന്നാണ്.

സെപ്റ്റംബർ 15 മുതൽ 16 വരെ തിയ്യതികലീലാണ് സർവ്വെ സംഘടിപ്പിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...

തെക്കൻ ജില്ലകളിൽ പ്രളയഭീതി: മഴ തുടരുന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തെത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ കനക്കുമെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: