17.1 C
New York
Wednesday, December 1, 2021
Home Cinema ജനവിധി.ചിത്രീകരണം പൂർത്തിയായി.

ജനവിധി.ചിത്രീകരണം പൂർത്തിയായി.

പി.ആർ.ഒ - അയ്മനം സാജൻ

പ്രേം എന്ന ഒരു അദ്യാപകൻ്റെ കഥ പറയുകയാണ് ജനവിധി എന്ന ചിത്രം.ഒ കെ.എൻ തമ്പുരാൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട് പൂർത്തിയായി.

സ്ക്കൂളിലെ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു അധ്യാപകനാണ് പ്രേം . സ്കൂളിലെ എന്ത് കാര്യങ്ങൾക്കും പ്രേം മുൻപന്തിയിൽ ഉണ്ടാവും. മാത്രമല്ല ഈ സ്കൂളിൽ പഠിക്കുന്ന സാധാരണക്കാരായ കുട്ടികൾക്ക് പ്രേം, ഫ്രീയായി ട്യൂഷൻ വരെ കൊടുക്കാറുണ്ട്. പ്രേം , കഠിന അധ്വാനത്തിന് ഫലമായി ഡോക്ടറേറ്റ് വരെ നേടുന്നു . ഈ സന്തോഷം സ്കൂൾ മുഴുവൻ കൊണ്ടാടുന്നു. എന്നാൽ ഒരു അധ്യാപികയ്ക്ക് പ്രേമിനെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ടായിരുന്നു. അധ്യാപിക സുഹൃത്തുക്കളോട് അത് തുറന്നു പറയുകയും ചെയ്യുന്നു.

സ്കൂളിൽ പഠിക്കുന്ന ശ്രുതിയെന്ന കുട്ടിയെ പെട്ടന്ന് കാണാതാവുന്നു. സ്കൂളിലെ പ്രിൻസിപ്പലും അധ്യാപകരും ശ്രുതിയുടെ അമ്മയുമായി സംസാരിച്ച ശേഷം, പോലീസിൽ പരാതി കൊടുക്കുന്നു. അടുത്ത ദിവസം,ശ്രുതിയുടെ മരണവാർത്തയാണ് അറിഞ്ഞത് .കരിങ്കൽ കോറിയുടെ അടുത്ത് വെള്ളത്തിൽ പൊങ്ങി കിടന്ന ശ്രുതിയുടെ മൃതശരീരം കണ്ട് എല്ലാവരും ഞെട്ടി. സ്ഥലത്ത് എത്തിയ പോലീസ് അന്വേഷണം തുടങ്ങി. പോലീസിനെ സഹായിക്കാൻ ഒരു ബന്ധുവിനെപോലെ പ്രേം കൂടെ ഉണ്ടായിരുന്നു.

ശ്രുതിയുടെ അടുത്ത കൂട്ടുകാരിയായിരുന്നു സ്വാതി .ശ്രുതിയുടെ മരണം അവൾക്ക് വലിയ ഷോക്കായിരുന്നു. ഉറക്കം നഷ്ടപ്പെട്ട അവൾ തനിക്കുണ്ടായ ചില അനുഭവങ്ങൾ ടീച്ചറിനോട് പങ്കുവയ്ക്കുന്നു. ഇത് കേട്ട് ടീച്ചർ ഞെട്ടി. സ്വാതി ഗർഭിണിയാണത്രേ. ആരാണ് സ്വാതിയുടെ ഗർഭത്തിന് ഉത്തരവാദി? ശ്രുതിയുടെ കൊലയ്ക്ക് ഉത്തരവാദി ആരാണ് ?

വ്യത്യസ്തമായ അവതരണത്തോടെയാണ് ജനവിധി അവതരിപ്പികുന്നത്.

യൂണിവേഴ്സൽ മിറർ പ്രൊഡക്ഷനും, റ്റീസ പ്രസൻസിൻ്റെയും ബാനറിൽ, ഒ.എസ്.സംഗീത് നിർമ്മിക്കുന്ന ജനവിധി,OKN തമ്പുരാൻ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം നിർവ്വഹിക്കുന്നു..ക്യാമറ -ഹക്കീം വില്ലൻന്നുർ, ഗാനരചന -PT അബ്ദുറഹിമാൻ, സംഗീതം -സംഗീത കോയിപ്പാട്, ബിജിഎം-ജോസഫ് കല്യാൺ, വസ്ത്രാലങ്കാരം – സന്തോഷ് പഴവൂർ,ചിത്രസംയോജനം – ഷിനോഷാബി, മേക്കപ്പ് -സീമ, പ്രൊഡക്ഷൻ കൺട്രോളർ-ബിനു വണ്ടൂർ, ആർട്ട് – കൃഷ്ണകുമാർ, പ്രൊജക്ട് ഡിസൈനർ – ജിജോ ചീമേനി, അസോസിയേറ്റ് ഡയറക്ടർ – ശരത് കരുവാരകുണ്ട്,കാസ്റ്റിംഗ് ഡയറക്ടർ -വിജയകുമാർ മുല്ലക്കര,ഗായകർ -സുരേഷ് കുമാർ കൊല്ലം, സരിഗ ഒഎസ്, ക്യാമറ അസോസിയേറ്റ് – നൗഷാദ് മഞ്ചേരി, പ്രൊഡക്ഷൻമാനേജർ – ആമീൻ പൊന്നാനി, ഡിസൈൻ -സനൂപ് വാഗമൺ, പി.ആർ.ഒ- അയ്മനം സാജൻ.

ജലീൽ ഒറ്റപ്പാലം, ദിലീപ് മാള, സായൂജ് കുന്നംകുളം,PT അബ്ദുറഹിമാൻ, ഡോൾബി ഹമീദ്, കുഞ്ഞു അരീക്കോട്, ബെന്നി, സുശീൽ വണ്ടൂർ,നസീർ അലി,
ബിനു വണ്ടൂര്, റഷീദ് നിലമ്പൂർ, ഓമനക്കുട്ടൻ, അൽശബാബ്, ആമീൻ,അനഘ, നിജില,ബേബിതീർതഥ, ഭാഗ്യലക്ഷ്മി വി.രഞ്ജിഷ, ശ്രീകലമുകുന്ദൻ, ഷീജഷിനോ, ഷിനിവിനോദ്, നിമ്മി,അമ്മു., ബീനഗോപകുമാർ, സ്മിത തുടങ്ങിയവർ അഭിനയിക്കുന്നു –

പി.ആർ.ഒ – അയ്മനം സാജൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: